Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചിലയിടങ്ങളിൽ താപനില 55 ഡിഗി വരെയായി ഉയർന്നു; ലൂസിഫറിന്റെ ആക്രമണത്തിൽ ഏത് നിമിഷവും കത്തി നശിക്കുമെന്ന് ഭയന്ന് ദക്ഷിണ യൂറോപ്പ്; അനേകം ഇടങ്ങളിൽ തീപിടിത്തം പതിവായി

ചിലയിടങ്ങളിൽ താപനില 55 ഡിഗി വരെയായി ഉയർന്നു; ലൂസിഫറിന്റെ ആക്രമണത്തിൽ ഏത് നിമിഷവും കത്തി നശിക്കുമെന്ന് ഭയന്ന് ദക്ഷിണ യൂറോപ്പ്; അനേകം ഇടങ്ങളിൽ തീപിടിത്തം പതിവായി

യൂറോപ്പിലാകമാനം ലൂസിഫർ എന്ന ഉഷ്ണവായുപ്രവാഹം കടുത്ത ഭീഷണി സൃഷ്ടിച്ച് കൊണ്ട് പടരുന്ന അവസ്ഥയാണുള്ളത്. ഇതിനെ തുടർന്ന് ചിലയിടങ്ങളിൽ താപനില 55 ഡിഗ്രി വരെയായി ഉയർന്നിട്ടുണ്ട്. ലൂസിഫറിന്റെ ആക്രമണത്തിൽ ഏത് നിമിഷവും കത്തി നശിക്കുമെന്ന് ഭയന്നാണ് ദക്ഷിണയൂറോപ്പ് ഇപ്പോൾ നാളുകളെണ്ണി നീക്കുന്നത്. അനേകം ഇടങ്ങളിൽ തീപിടിത്തം പതിവായിരിക്കുകയുമാണ്. ലൂസിഫർ കാരണം ഇതുവരെയായി അഞ്ച് പേരാണ് മരിച്ചിരിക്കുന്നത്. കടുത്ത ചൂടുയർന്നതിനെ തുടർന്നാണ് ഇറ്റലിയിലും റൊമാനിയയിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കോർസിക്കൻ ദ്വീപിൽ തീപിടിത്തം കാരണം ഇപ്പോൾ തന്നെ 5000 ഹെക്ടറുകൾ കത്തിനശിച്ച് കഴിഞ്ഞു. തുടർന്നു തീ പടർന്ന് പിടിക്കുന്ന ഭീഷണിയുമുണ്ട്. ഇതിനെ തുടർന്ന് ഫ്രഞ്ച് മെയിൻലാൻഡിൽ നിന്നും അധികൃതർ ഫയർ ഫൈറ്റർമാർ, ട്രക്കുകൾ എന്നിവ ഫെറികളിൽ കയറ്റി ദ്വീപിലേക്ക് അയച്ച് അഗ്‌നിശമനപ്രവർത്തനത്തിന് സഹായിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇവിടെ തീ കത്തിപ്പടരുകയാണ്. തീ വടക്ക് ഭാഗത്തേക്കും നീങ്ങിത്തുടങ്ങിയെന്നാണ് സതേൺ കോർസിക്കയിലെ അധികൃതർ വെള്ളിയാഴ്ച മുന്നറിയിപ്പേകിയത്.

മെഡിറ്ററേനിയനിലെ ഈ ദ്വീപിലുണ്ടായിരിക്കുന്ന തീപിടിത്തം പൂർണമായും നിയന്ത്രണവിധേയമാക്കാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. തെക്കൻ ഇറ്റലിയുടെ ഭാഗങ്ങൾ, സിസിലി, എന്നിവിടങ്ങളിൽ ഇതിനിടെ ഇന്നലെ ചൂട് അസഹനീയമായി 42 ഡിഗ്രിക്ക് മുകളിലെത്തിയിരുന്നു. നിലവിൽ കടുത്ത ചൂടിനാൽ യൂറോപ്പിലാകമാനം പ്രതിവർഷം മരിക്കുന്നവരുടെ എണ്ണം 3000 ആണെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ഇക്കാര്യത്തിൽ അഞ്ചിരട്ടി വർധവുണ്ടായി അത് 152,000 ആയിത്തീരുമെന്നുമാണ് ശാസ്ത്രജ്ഞർ പ്രവചിക്കുന്നത്. വർഷം തോറും യൂറോപ്പിൽ ചൂട് വർധിച്ച് വരുന്ന സാഹചര്യത്തിലാണ് അവരീ മുന്നറിയിപ്പേകുന്നത്.

തെക്കൻ യൂറോപ്പിലായിരിക്കും ഭാവിയിലെ ഉഷ്ണവായുപ്രവാഹത്തിൽ ഭൂരിഭാഗവും സംഭവിക്കുകയെന്നും അതിനെ തുടർന്നുള്ള 99 ശതമാനം മരണങ്ങളും ഇവിടെ തന്നെയാണുണ്ടാവുകയെന്നും പ്രവചനമുണ്ട്. യൂറോപ്യൻ കമ്മീഷൻ നടത്തിയ ഒരു ഗവേഷണത്തിലൂടെയാണിത് കണ്ടെത്തിയിരിക്കുന്നത്.ആഗോള താപനത്തെയാണ് ഏറ്റവും പുതിയ ഉഷ്ണവായുപ്രവാഹം പ്രതിഫലിപ്പിക്കുന്നതെന്നാണ് മെറ്റിയോ ഫ്രാൻസ് ഫോർകാസ്റ്ററായ ഫ്രെഡറിക് നാതൻ പറയുന്നത്. റൊമാനിയയിൽ രണ്ട് പേരാണ് കടുത്ത ചൂട് സഹിക്കാനാവാതെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരിക്കുന്നത്. രാജ്യമാകമാനമുണ്ടായ നിരവധി കാട്ടു തീകളെ നിയന്ത്രണവിധേയമാക്കാനായി തങ്ങൾ ബൾഗേറിയ, തുർക്കി എന്നിവയുടെ സഹായം തേടുകയായിരുന്നുവെന്നാണ് മാസിഡോണിയൻ അധികൃതർ പറയുന്നത്.

ഇറ്റലിയിൽ നേരിയ ഈർപ്പവും മറ്റ് ഘടകങ്ങളും ചൂട് കടുത്ത രീതിയിൽ വർധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. നേപ്പിൾസിനടുത്തുള്ള കാംപാനിയൻ മേഖലകളിൽ ചൂട് വെള്ളിയാഴ്ച 55 ഡിഗ്രിയായി വർധിച്ചിരിക്കുന്നു. ഇതിനെ തുടർന്ന് ഈ സീസണിൽ സാധാരണ ഹോസ്പിറ്റലിൽ എത്തുന്നവരേക്കാൾ 20 ശതമാനം വർധനവുണ്ടായിരിക്കുന്നു. റോമിൽ കടുത്ത ചൂട് കാരണം ടൂറിസ്റ്റുകൾ നഗരത്തിലെ ഫൗണ്ടയിനുകൾ ഉപയോഗിക്കുന്നത് പതിവായതോടെ അത് നിർത്താൻ കടുത്ത പിഴകൾ പ്രാവർത്തികമാക്കിയിരിക്കുന്നു. രോഗികളും പ്രായമായവരും കടുത്ത ചൂടിൽ പ്രത്യേകം കരുതൽ എടുക്കണമെന്നാണ് ഫ്രാൻസിലെ ആരോഗ്യ അധികൃതർ മുന്നറിയിപ്പേകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP