Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ കാണാൻ എത്തിയ ബ്രിട്ടീഷ് പെൺകുട്ടിയുടെ മുമ്പിൽ ലൈംഗിക ചേഷ്ട കാട്ടി യുവാക്കൾ; ബ്ലോഗ് വൈറലായപ്പോൾ ക്ഷമാപണവുമായി ഇന്ത്യക്കാർ

ഇന്ത്യ കാണാൻ എത്തിയ ബ്രിട്ടീഷ് പെൺകുട്ടിയുടെ മുമ്പിൽ ലൈംഗിക ചേഷ്ട കാട്ടി യുവാക്കൾ; ബ്ലോഗ് വൈറലായപ്പോൾ ക്ഷമാപണവുമായി ഇന്ത്യക്കാർ

സംസ്‌കാരസമ്പന്നരാണെന്നും സ്ത്രീത്ത്വത്തെ പൂജിക്കുന്നവരുമാണെന്ന് നാം ഇന്ത്യക്കാർ പലപ്പോഴും വീമ്പ് പറയാറുണ്ട്. സമീപകാലത്തുണ്ടായ പല പീഡനങ്ങളും മറ്റും ഈ സങ്കൽപത്തിന് കളങ്കം ചാർത്തിക്കൊണ്ടിരിക്കുകയുമാണ്. ഡൽഹിപീഡനവും രാജ്യത്തെ പെൺശിശുഹത്യയും മറ്റും മൂലം പാശ്ചാത്യരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് പേരുദോഷമേറെയുണ്ടാവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ ഇന്ത്യയുടെ സ്ത്രീവിരുദ്ധ സ്വഭാവത്തെ പരാമർശിച്ച് ഒരു ബ്രിട്ടീഷ് പെൺകുട്ടി കൂടി തന്റെ ബ്ലോഗിലൂടെ രംഗത്തെത്തിയതോടെ പാശ്ചാത്യരാജ്യങ്ങൾക്കിടയിൽ ഇന്ത്യ വീണ്ടും നാണം കെടുകയാണ്. തന്റെ ഇന്ത്യ സന്ദർശനത്തിനിടെ ചിലരിൽ നിന്നുണ്ടായ മോശമായ അനുഭവങ്ങളാണ് ബ്രിട്ടീഷ് യുവതിയായ 27കാരി ലൂസി ഹെമ്മിൻഗ്‌സ് തന്റെ ബ്ലോഗിൽ കുറിച്ചിട്ടിരിക്കുന്നത്. ഇന്ത്യ കാണാൻ എത്തിയ ഈ ബ്രിട്ടീഷ് പെൺകുട്ടിയുടെ മുമ്പിൽ ചില യുവാക്കൾ ലൈംഗിക ചേഷ്ട കാട്ടി എത്തിയ ദുരനുഭവമാണ് ഇവർ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രസ്തു ബ്ലോഗ് വൈറലായപ്പോൾ ക്ഷമാപണവുമായി ഒരു പറ്റം ഇന്ത്യക്കാർ ഓൺലൈനിലൂടെ രംഗത്തെത്തുകയും ചെയ്തു.

യുവാക്കൾ രണ്ടുവ്യത്യസ്ത സംഭവങ്ങളിലായി തനിക്കടുത്ത് വന്ന് ലൈംഗികചേഷ്ടകൾ കാട്ടിയെന്നാണ്‌ന ലൂസി ബ്ലോഗിൽ കുറിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ ഇന്ത്യ സന്ദർശനത്തിനിടെ മുംബൈയിലെ ഒരു ബസ്‌റ്റോപ്പിൽ വച്ചാണ് ലൂസിക്ക് ദുരനുഭവമുണ്ടായത്. ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ ഒരു യുവാവ് തനിക്കരികിൽ വന്ന് തന്നെ കാണിക്കാൻ വേണ്ടി പരസ്യമായി സ്വയംഭോഗം ചെയ്തുവെന്നാണ് ലൂസി വെളിപ്പെടുത്തിയിരിക്കുന്നത്.ഇത് കണ്ട് താൻ ഞെട്ടിത്തരിച്ചു പോയെന്നും അവർ ബ്ലോഗിൽ കുറിച്ചിട്ടുണ്ട്.

ഇതിന് മുമ്പ് 2012ൽ ഇന്ത്യയിൽ വന്നപ്പോഴും ഇത്തരത്തിലുള്ള അനുഭവമുണ്ടായിട്ടുണ്ടെന്ന് ലൂസി വെളിപ്പെടുത്തുന്നു. അന്ന് ഓസ്‌ട്രേലിയൻ യുവതിയായ ഗമ്മയും താനും കൂടി ഋഷികേശിലെ മഹർഷി മഹേഷ് യോഗി ആശ്രമത്തിലൂടെ നടക്കുമ്പോൾ കുറ്റിക്കാട്ടിൽ ഇരിക്കുന്ന ഒരാൾ തങ്ങളെ നോക്കി സ്വയംഭോഗം ചെയ്തിരുന്നുവെന്നും ലൂസി വെളിപ്പെടുത്തുന്നു. തുടർന്ന് അയാളെ തങ്ങൾ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നുവെന്നും അവർ പറയുന്നു. ഇന്ത്യയിലെ ഏത് സ്ഥലത്ത് കൂടി യാത്ര ചെയ്യുമ്പോഴും മിക്കവാറും പുരുഷന്മാരും തന്നെ കാമാതുരമായി നോക്കിയിരുന്നുവെന്നും ലൂസി ഓർമിക്കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യ തനിക്ക് പ്രിയപ്പെട്ട രാജ്യമാണെന്നും ലൂസി പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള നല്ല അനുഭവങ്ങളും ലൂസി കുറിച്ചിട്ടുണ്ട്. അതായത് താൻ കയറുന്ന ട്രെയിൻ തെറ്റിപ്പോവുമ്പോൾ പലരും വഴികാട്ടിത്തന്നിട്ടുണ്ട്. അതുപോലെത്തന്നെ താമസിക്കാനുള്ള ഗസ്റ്റ്ഹൗസുകൾ കണ്ടുപിടിച്ച് തരാനും പലരും മുന്നോട്ട് വന്നിട്ടുണ്ട്. പലരും തങ്ങളുടെ ഫോൺ വിളിക്കാൻ തന്നിരുന്നു. ഭക്ഷണം തന്ന് സഹായിച്ചവരെയും ലൂസി ഓർത്തെടുക്കുന്നു. 

ബ്ലോഗിലെ പോസ്റ്റ് ഇന്ത്യക്കാർക്ക് നാണക്കേടുണ്ടാക്കുമെന്ന് തനിക്കറിയാമെങ്കിലും എല്ലാ ഇന്ത്യക്കാരും ഇത്തരത്തിലുള്ളവരാണെന്ന് തനിക്കഭിപ്രായമില്ലെന്നും ലൂസി പറയുന്നു. ഈ മഹത്തായ രാജ്യത്തെ അടച്ചാക്ഷേപിക്കാനും താൻ തയ്യാറല്ല. മാർച്ച് 15നായിരുന്നു ലൂസി തന്റെ ബ്ലോഗ് പോസ്റ്റിട്ടത്. അന്ന് മുതൽ ലൂസിയോട് ക്ഷമ ചോദിച്ച് കൊണ്ട് നിരവധി ഇന്ത്യക്കാർ ഓൺലൈനിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു.

തങ്ങളുടെ മാതൃരാജ്യമായ ഇന്ത്യയിൽ ഇത്രയ്ക്ക് നീചമായ സംഭവമുണ്ടായതിൽ അതിയായി ദുഃഖിക്കുന്നുവെന്നും രാജ്യത്തിന് വേണ്ടി താൻ മാപ്പ് പറയുന്നുവെന്നുമാണ് ഇതിലൊരാൾ ലൂസിയുടെ ബ്‌ളോഗിൽ മറുപടി പറഞ്ഞിരിക്കുന്നത്. മൃഗീയമായ ഈ സംഭവങ്ങളിൽ തങ്ങൾ നാണിക്കുന്നുണ്ടെന്നാണ് മറ്റു ചിലർ എഴുതിയിരിക്കുന്നത്. ചുരുക്കം ചിലർ മഹത്തായ രാജ്യത്തിലെ കോടിക്കണക്കിനാളുകളെ ലജ്ജയിലാഴ്‌ത്തുന്ന പ്രവൃത്തിയാമ് ചെയ്തിരിക്കുന്നതെന്നും ഇതിന്റെ പേരിൽ ലൂസിയോട് മാപ്പ് ചോദിക്കുന്നതായും ഒട്ടേറെപ്പേൽ ലൂസിയുടെ ബ്‌ളോഗിലൂടെ മറുപടിയേകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP