Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറിഞ്ഞ കപ്പലിൽ നിന്നും കോടികളുടെ ആഢംബര കാറുകൾ വീണ്ടെടുത്തു; ഒടിവും വളവും വന്നതിനെ തുടർന്ന് സ്‌ക്രാപ് ചെയ്യുന്നത് ജാഗ്വറും പോർഷും അടങ്ങിയ കാറുകൾ

മറിഞ്ഞ കപ്പലിൽ നിന്നും കോടികളുടെ ആഢംബര കാറുകൾ വീണ്ടെടുത്തു; ഒടിവും വളവും വന്നതിനെ തുടർന്ന് സ്‌ക്രാപ് ചെയ്യുന്നത് ജാഗ്വറും പോർഷും അടങ്ങിയ കാറുകൾ

രോ മനുഷ്യനും ഓരോ യോഗമുണ്ടെന്ന് പറയുന്നത് പോലെ ഓരോ വാഹനങ്ങൾക്കും ഓരോ യോഗമുണ്ടെന്നു തോന്നുന്നു. ചിലതിന് നിരത്തിലിറങ്ങുന്നതിന് മുമ്പെ അപകടത്തിൽപ്പെടാനായിരിക്കും യോഗമെന്ന് തോന്നുന്നു. ആ ഗണത്തിൽപ്പെട്ട കാറുകളാണ് ഹോഗ് ഒസാക്ക എന്ന ട്രാൻസ്‌പോണ്ടർ എംവി കൗജർ ഏയ്‌സ് കപ്പലിൽ അയക്കപ്പെട്ട കാറുകൾ. നോർത്ത് പസഫിക്ക് സമുദ്രത്തിൽ ഭാഗികമായി മറിഞ്ഞ ഈ കപ്പലിൽ നിന്നും കോടികളുടെ ആഢംബരക്കാറുകളാണ് വീണ്ടെടുത്തത്. ജാഗ്വർ, പോഷ്, എന്നീ കോടികൾ വിലമതിക്കുന്ന കാറുകളാണ് കണ്ടെത്തിയത്. കപ്പൽ അപകടത്തിലായതിനെത്തുടർന്ന് ഒടിവും വളവും വന്ന ഇത്തരം കാറുകൾ സ്‌ക്രാപ് ചെയ്യാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. മറിഞ്ഞ കപ്പലിൽ നിന്നും ഇന്നലെയാണ് കാറുകൾ വീണ്ടെടുത്തത്. മൂന്നാഴ്ച മുമ്പാണ് ഇംഗ്ലീഷ് തീരത്ത് നിന്നകലെയായി ഈ കാരിയർ ഷിപ്പ് സഞ്ചരിച്ചിരുന്നത്.

ഹോഗ് ഒസാക്കയിൽ 1400 ആഢംബര കാറുകൾ ഉണ്ടായിരുന്നു. അവയിൽ 260,000 പൗണ്ട് വിലയുള്ള റോൾസ് റോയ്‌സ് റെയ്ത്തും ഉൾപ്പെട്ടിരുന്നു. ഈ കാറുകൾ ജനുവരി മൂന്നിന് സോലന്റിലെ ബ്രാംബിൾ ബാങ്കിൽ ഇറക്കിയിരിക്കുയാണ്. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിനെ രക്ഷിക്കാൻ വേണ്ടിയാണ് കാറുകൾ അതിൽ നിന്നും മാറ്റിയത്. കാറുകൾക്ക് പരിമിതമായ കേടുപാടുകൾ മാത്രമെ സംഭവിച്ചിട്ടുള്ളൂവെന്നാണ് ഷിപ്പിങ് കമ്പനിയുടെ വക്താവ് പറയുന്നത്. 2006ൽ ഇത്തരത്തിൽ കപ്പൽ അപകടമുണ്ടായതിനെത്തുടർന്ന് അതിലുണ്ടായിരുന്ന 4,700 മസ്ദകൾ നശിച്ചിരുന്നു. ഇപ്പോൾ നടന്ന അപകടത്തിൽ 68 കാറുകൾക്ക് മാത്രമെ കേടുപാടുകൾ സംഭവിച്ചിട്ടൂള്ളൂവെന്നാണ് റിപ്പോർട്ട്. കാറുകളിലെ ഇലക്ട്രോലൈറ്റുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചുണ്ടാകുമോയെന്നാണ് എൻജീനയർമാർ ഭയപ്പെടുന്നത്.

കപ്പലിൽ നിന്നിറക്കും മുമ്പ് ഓരോ കാറും നന്നായി പരിശോധിക്കുന്നുണ്ടെന്നാണ് ഹോഗ് ഓട്ടോലൈൻസിന്റ വക്താവ് പറഞ്ഞത്. ഈ ദൗത്യം പൂർത്തിയാകുന്നത് വരെ കാറുകളുടെ ഭാവിയെപ്പറ്റി ഒന്നും പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കപ്പലിലെ വാഹനങ്ങളെല്ലാം ഉപേക്ഷിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഇവയുടെ വില ദശലക്ഷക്കണക്കിന് പൗണ്ടുകൾ വരുമെന്നുറപ്പാണ്. അപകടത്തിൽപ്പെട്ട ട്രാൻസ്‌പോണ്ടറിൽ 80ൽ അധികം അഗ്രികൾച്ചറൽ അല്ലെങ്കിൽ ബിൽഡിങ് പ്ലാന്റ് മെഷീനുകളുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ഇതിൽ 30 ടണ്ണിലധികം ഭാരമുള്ള ഒരു ലാർജ് ടൺ കട്ടർ മെഷീനും ഉണ്ടായിരുന്നു. കനത്ത മഴയും കാറ്റും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. ഈ ആഴ്ച അവസാനത്തോടെയോ അല്ലെങ്കിൽ അടുത്ത ആഴ്ച തുടക്കത്തോടെയോ കപ്പലിലെ ചരക്കുകളെല്ലാം നീക്കാനാകുമെന്നാണ് ഹോഗ് ഓട്ടോലൈനേർസ് പറയുന്നത്. കാർഗോവിന് പരിമിതമായ തകരാറുകൾ മാത്രമെ സംഭവിച്ചിട്ടുള്ളുവെന്നാണ് ഹോഗ് ഓട്ടോലൈനേർസ് വക്താവ് വ്യക്തമാക്കുന്നത്. സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത ഹോഗ് ഒസാക്ക മിഡിൽ ഈസ്റ്റിലേക്ക് പോകുകയായിരുന്നു. സൗത്താംപ്ടൺ തുറമുഖത്ത് നിന്നും പുറപ്പെട്ട 45 മിനുറ്റുകൾ കഴിഞ്ഞാണ് കപ്പൽ അപടത്തിൽ പെട്ടത്.

കപ്പിൽ 25 അംഗ ക്രൂ ആയിരുന്നു ഉണ്ടായിരുന്നത്. ഇവരെ ആർ എൻഎൽഐ രക്ഷിച്ചിരുന്നു. രണ്ടുപേർക്ക് സാരമില്ലാത്ത പരിക്ക് പറ്റിയിട്ടുമുണ്ട്. രക്ഷാപ്രവർത്തനത്തിന് ലൈഫ്‌ബോട്ടുകൾ, കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ എന്നിവ അണിചേർന്നിരുന്നു. 180 മീറ്റർ നീളവും 32 മീറ്റർ വീതിയുമുള്ള കാർഗോഷിപ്പാണിത്. ഈ കപ്പൽ പെട്ടെന്ന് അപകടത്തിൽ പെടാനുള്ള കാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് മറൈൻ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ വക്താവ് പറഞ്ഞത്.

ജനുവരി മൂന്നിനാണ് സൗത്താംപ്ടണിൽ നിന്നും പുറപ്പെട്ടത്. തുറമുഖത്ത് നിന്നും പുറപ്പെട്ട് മുക്കാൽ മണിക്കൂറിനകം 15 വർഷം പഴക്കമുള്ള കപ്പൽ 52 ഡിഗ്രിയിൽ ചെരിയുകയായിരുന്നു. ഹാംപ്‌ഷെയറിലെ വിറ്റ് ദ്വീപിന് സമീപത്തായിരുന്നു അപകടമുണ്ടായത്. തുടർന്ന് കപ്പലിലുള്ളവരെ രക്ഷിച്ചു. വിഗ്ദ്ധർ കപ്പിലിനെ പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP