Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിന്നണിയിലുള്ളവർ ഗൗൺ വലിച്ചു; പാടുന്നതിനിടെ മഡോണ മലർന്നടിച്ചു വീണു; ബ്രിട്ട് അവാർഡിൽ പോപ് റാണി വിളറി വെളുത്തത് ഇങ്ങനെ

പിന്നണിയിലുള്ളവർ ഗൗൺ വലിച്ചു; പാടുന്നതിനിടെ മഡോണ മലർന്നടിച്ചു വീണു; ബ്രിട്ട് അവാർഡിൽ പോപ് റാണി വിളറി വെളുത്തത് ഇങ്ങനെ

നൂറുകണക്കിന് കാണികൾക്കു മുമ്പിൽ ഗംഭീര പ്രകടനം നടത്തുന്നതിനിടെ വേദിയിൽ അമളി പറ്റുക എന്നത് ആർക്കും സംഭവിക്കാം. 56കാരിയായ പോപ് ഗായിക മഡോണയ്ക്കും അങ്ങനെ സംഭവിച്ചു.

ലണ്ടനിൽ നടന്ന ബ്രിട്ട് അവാർഡ്‌സ് 2015 പരിപാടിയിൽ പാടുന്നതിനിടെയാണ് പിന്നണിയിലുള്ളവരുടെ കൈപ്പിഴ മൂലം മഡോണയുടെ ആലാപനം അൽപ്പ നേരത്തേക്ക് അലങ്കോലപ്പെട്ടത്. ഈ ഷോയ്ക്കായി പ്രത്യേകം ഒരുക്കിയ വസ്ത്രാലങ്കാരമാണ് ഇവിടെ വില്ലനായത്.

വേദിയിലേക്ക് കയറി വരുന്നതിനിടെ ഗൗൺ പോലുള്ള നീളൻ മേൽവസ്ത്രത്തിന്റെ അറ്റം പിന്നണിയിലുള്ളവർ വലിച്ചപ്പോൾ മഡോണ അതിന്റെ കെട്ടഴിക്കാൻ മറന്നു പോയി. പറകിൽ നിന്നുമുണ്ടായ വലിയിൽ മഡോണ പിന്നീലേക്ക് വലിഞ്ഞ് ചവിട്ടി കയറുകയായിരുന്ന പടികളിൽ നിന്ന് താഴേക്ക് വീഴുകയും ചെയ്തു.

ആകെ ഞെട്ടിയ മഡോണ അൽപ്പ നേരത്തേക്ക് പാട്ട് നിർത്തിയെങ്കിലും ഉടൻ മനസ്സാന്നിധ്യം വീണ്ടെടുത്ത് ആലാപനം തുടർന്നു. സംഭവം കണ്ട് കാണികളെല്ലാം വാ പൊളിച്ചു. മൂന്ന് പതിറ്റാണ്ടുകാലമായി പോപ് സംഗീത രംഗത്തു നിറഞ്ഞു നിൽക്കുന്ന മഡോണയ്ക്ക് സംഭവത്തിൽ നിരാശയൊന്നുമില്ലെങ്കിലും റിഹേഴ്‌സലുകൾ നടത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് ശ്രമിച്ചതെന്ന് അവർ പറഞ്ഞു. ഈ പരിപാടിക്ക് മുന്നോടിയായുള്ള പ്രാകടീസ് പെർഫോമൻസുകളിൽ ഇതൊരു മികച്ച ഷോ ആക്കിയെടുക്കാൻ അവർ രാപ്പകലില്ലാതെ കഠിന പ്രയത്‌നം നടത്തിയിരുന്നതായും ബന്ധപ്പെട്ടവർ പറയുന്നു.

20 വർഷങ്ങൾക്കു ശേഷമുള്ള മഡോണയുടെ ബ്രിട്ട് അവാർഡ്‌സ് വേദിയിലേക്കുള്ള തിരിച്ചുവരവായിരുന്നു ഈ ഷോ. അതു കൊണ്ട് തന്നെ സംഘാടകർ വലിയ പ്രചാരണവും നൽകിയിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഒരു മോശം കാരണത്താൽ ഈ ഷോ കാണികളുടെ മനസ്സിൽ നിന്നു മായാത്ത ഒരു പ്രകടനമായി മാറുകയായിരുന്നു. പരിപാടിക്കു ശേഷം തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്നു പറഞ്ഞ് ആരാധകർക്ക് ആശ്വാസം പകർന്ന് ട്വീറ്റ് ചെയ്ത മഡോണ പരിപാടി അലങ്കോലപ്പെടാൻ കാരണമായ നീളൻ വസ്ത്രത്തെ പുകഴ്‌ത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP