Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓപറേഷന് വേണ്ടി മയക്കിക്കിടത്തിയ ശേഷം ബലാൽസംഗം ചെയ്തത് അനേകം പേരെ; ബ്രിട്ടനിലെ ആശുപത്രിയിലെ മെയ്ൽ നഴ്‌സ് പിടിയിലായത് പീഡനം റെക്കോർഡ് ചെയ്ത സ്വന്തം ക്യാമറ വഴി

ഓപറേഷന് വേണ്ടി മയക്കിക്കിടത്തിയ ശേഷം ബലാൽസംഗം ചെയ്തത് അനേകം പേരെ; ബ്രിട്ടനിലെ ആശുപത്രിയിലെ മെയ്ൽ നഴ്‌സ് പിടിയിലായത് പീഡനം റെക്കോർഡ് ചെയ്ത സ്വന്തം ക്യാമറ വഴി

ലണ്ടൻ: അബോധാവസ്ഥയിലുള്ള രോഗികളെ ലൈംഗികമായി ദുരപയോഗം ചെയ്ത 29കാരൻ നഴ്‌സിന് നീണ്ട തടവ്. ബ്രിട്ടനിലെ ഓക്‌സ്‌ഫോഡിലെ ജോൺ റാഡ്ക്ലിഫ് ഹോസ്പിറ്റലിലാണ് മെയ്ൽ നഴ്‌സായ ആൻഡ്ര്യൂ ഹച്ചിസൺ പെൺകുട്ടികളേയും യുവതികളേയും ബലാൽസംഗം ചെയ്യുകയും രംഗങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തത്. ആശുപത്രിയിലെ മെഡിക്കൻ ക്യാമറ മോഷ്ടിച്ച് സ്ത്രീകളുടെ അടിവസ്ത്രം പകർത്തിയ കുറ്റവും ഇയാൾക്കെതിരേ ചുമത്തിയിട്ടുണ്ട്. ഹോസ്പിറ്റലിനു പുറത്ത് വച്ചും ഇതു തുടരുന്നതിനിടെ 2013 നവംബറിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്‌സ്‌ഫോഡ്‌ഷെയറിലെ വൈൽഡെർനസ് ഫെസ്റ്റിവലിൽ പാരാമെഡിക് വൊളണ്ടിയറായി പ്രവർത്തിക്കുന്നതിനിടെ വൈദ്യ പരിശോധനയ്‌ക്കെത്തിയ രണ്ടു സ്ത്രീകളെ അനാവശ്യമായി തൊട്ടുതടവിയ കുറ്റവും ഇയാൾക്കെതിരേ ചുമത്തിയിട്ടുണ്ട്. അറസ്റ്റിനെ തുടർന്ന് പൊലീസ് ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിനിടെയാണ് കൂടുതൽ പീഡനങ്ങൾക്കുള്ള തെളിവുകൽ ലഭിച്ചത്. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, മെമ്മറി സ്റ്റിക്കുകൾ എന്നിവകളിലായി നിരവധി പീഡന വീഡിയോകളും മോശം ചിത്രങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. കുട്ടികളെ മോശമായി ചിത്രീകരിച്ച 1786 ഫോട്ടോകളാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇദ്ദേഹത്തിന്റെ പീഡനങ്ങൾക്കിരയാവരെ തേടിപ്പിടിച്ചാണ് പൊലീസ് കേസ് അന്വേഷിച്ചത്.

അബോധാവസ്ഥയിലായിരുന്നതിനാൽ തങ്ങൾ ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ലെന്നാണ് പലരും പറഞ്ഞത്. ആന്തരാവയവങ്ങളുടെ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന മെഡിക്കൻ ക്യാമറകൾ മോഷ്ടിച്ചാണ് ഇയാൾ ഇരകളുടെ നഗ്നത ചിത്രീകരിച്ചിരുന്നത്. ഒക്‌സ്‌ഫോഡ്‌ഷെയറിലെ വൈറ്റ് ഹോഴ്‌സ് ലെയ്ഷർ സെന്ററിലെ സ്ത്രീകൾ വസ്ത്രം മാറുന്ന മുറികൾക്കടുത്ത് ചുറ്റിക്കളിക്കുന്നത് കയ്യോടെ പിടികൂടിയ സ്ത്രീകളുടെ പരാതിയിലാണ് ഇയാൾ 2013ൽ അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ഒക്‌സ്‌ഫോഡ് ക്രൗൺ കോടതിയിൽ ഹജരാക്കിയ ഇയാൾക്കെതിരെ കോടതി 28 കുറ്റങ്ങൾ ചുമത്തി. ബലാൽസംഗങ്ങൾ നടത്തിയതായും കുട്ടികളുടെ മോശം ചിത്രങ്ങളെടുത്തതായും മോഷണം നടത്തിയതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. പൊലീസിന് പത്ത് ഇരകളെയാണ് ഇതുവരെ ലഭിച്ചത്. ഇവരിൽ 10 വസസ്സുകാരി മുതൽ 35കാരി വരെയുണ്ടെന്നും പൊലീസ് കോടതിയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP