Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മരിക്കാൻ നേരത്തും മൊബൈൽ കൈവിടില്ല; കാറിടിച്ച് താഴെയിട്ട സ്‌കൂട്ടർ യാത്രക്കാരൻ ആംബുലൻസ് എത്തും വരെ മൊബൈൽ ഫോണിൽ കളിച്ച് കൊണ്ട് നടുറോഡിൽ കിടന്നു

മരിക്കാൻ നേരത്തും മൊബൈൽ കൈവിടില്ല; കാറിടിച്ച് താഴെയിട്ട സ്‌കൂട്ടർ യാത്രക്കാരൻ ആംബുലൻസ് എത്തും വരെ മൊബൈൽ ഫോണിൽ കളിച്ച് കൊണ്ട് നടുറോഡിൽ കിടന്നു

ത് മൊബൈൽ ഫോൺ യുഗമാണ്. ജനിച്ച കുഞ്ഞ് താൻ ഭൂമിയിലെത്തിയെന്നറിയിക്കാൻ ദൈവത്തിന് മെസേജയക്കുന്ന കാലമാണിതെന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല. അതുപോലെത്തന്നെ മരണത്തെ മുഖാമുഖം കാണുമ്പോൾ പോലും മൊബൈൽ താഴെ വയ്ക്കാൻ നമുക്കാവില്ല. അതായിരിക്കാം കാറിടിച്ച് താഴത്തിട്ട് മരണം തനിക്കരികിലായി കറങ്ങി നടക്കുമ്പോൾ പോലും ഈ സ്‌കൂട്ടർ യാത്രക്കാരൻ തന്റെ കൈയിലുള്ള മൊബൈൽ താഴെ വയ്ക്കാൻ കൂട്ടാക്കാതിരുന്നത്. കാറിടിച്ച് വീണ ഇയാൾ ആംബുലൻസ് എത്തുന്നത് വരെ മൊബൈൽ ഫോണിൽ കളിച്ച് കൊണ്ട് നടുറോഡിൽ കിടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 

അപകടം പറ്റി നിരത്തിൽ കിടക്കുമ്പോൾ മൊബൈൽ കേളിയാടുന്ന ഇയാളുടെ ചിത്രത്തിന് സോഷ്യൽ മീഡിയയിലൂടെ പരക്കെ പ്രചാരം കിട്ടിയിട്ടുണ്ട്. തെക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചംഗ്ഷയിൽ വച്ചാണ് ഈ രസകരമായ ഫോട്ടോ പകർത്തപ്പെട്ടതെന്ന് പീപ്പിൾസ് ഡെയിലി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ചംഗ്ഷയിലെ തിരക്കേറിയ കവലയിൽ വച്ച് ഒരു കാർ ഈ സ്‌കൂട്ടറുകാരനെ ഇടിച്ചിടുകയായിരുന്നു. തുടർന്ന് സ്‌കൂട്ടർ നിരത്തിലേക്ക് മറിയുകയും ഇയാൾ തെറിച്ച് വീഴുകയുമായിരുന്നു. എന്നാൽ പൊലീസ് എത്തിയിട്ടും ഇയാൾ എഴുന്നേൽക്കാൻ തയ്യാറായില്ല. താൻ ആംബുലൻസിനായി കാത്തിരിക്കുയാണെന്ന് പറഞ്ഞ് അയാൾ മൊബൈലിൽ കളിതുടരുകയായിരുന്നു.

ഇയാൾ കുറെ നേരം ഇത്തരത്തിൽ റോഡിൽ കിടന്നത് കാരണം ആ പ്രദേശത്ത് ട്രാഫിക് ബ്ലോക്കുണ്ടാവുകയും ചെയ്തു. തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും മരുന്നുകൾ നൽകി ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇയാൾക്ക് ചെറിയ പരുക്കുകൾ മാത്രമെ പറ്റിയിട്ടുള്ളുവെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. കാർ ഡ്രൈവറിൽ നിന്നും നഷ്ടപരിഹാരം അടിച്ചെടുക്കാൻ വേണ്ടി ഇയാൾ ടു വീലറിൽ നിന്നും കരുതിക്കൂട്ടി വീണതാണെന്ന് ആരോപിച്ച് ചിലർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ട്വിറ്ററിന് സമാനമായ ചൈനയിലെ സൈറ്റായ വെയ്‌ബോയിലൂടെ ഇയാളുടെ റോഡ് ശയനത്തിന്റെ ചിത്രങ്ങൾ പ്രചരിക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP