Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

59 വർഷം മുമ്പ് പിതാവ് പൊതു കക്കൂസിൽ ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ ഇപ്പോഴും അമ്മയെ തേടുന്നു; ബ്രിട്ടണിലെ റിട്ടയേർഡ് അദ്ധ്യാപകനു ശാന്തി ലഭിക്കുമോ?

59 വർഷം മുമ്പ് പിതാവ് പൊതു കക്കൂസിൽ ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ ഇപ്പോഴും അമ്മയെ തേടുന്നു; ബ്രിട്ടണിലെ റിട്ടയേർഡ് അദ്ധ്യാപകനു ശാന്തി ലഭിക്കുമോ?

വെറും മൂന്നാഴ്ച പ്രായമുള്ളപ്പോഴാണ് റോബർട്ട് വെസ്റ്റണെ സിനിമാതിയേറ്ററിലെ കക്കൂസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. കാലമെത്ര കടന്നുപോയി. ഇപ്പോൾ 59 വയസായ റോബർട്ടിന് സ്വന്തം മാതാപിതാക്കളെ കാണാൻ മോഹം. പ്ലിമൗത്തിലെ ഈ റിട്ടയേർഡ് അദ്ധ്യാപകന് തന്റെ മോഹം പൂവണിയാൻ സാധിക്കുമോ എന്ന് കണ്ടറിയുക തന്നെ വേണം.

ബിർമിങ്ഹാമിലെ ന്യൂ സ്ട്രീറ്റിലെ ഒഡിയോൺ സിനിമയുടെ കക്കൂസിലാണ് 1956 മാർച്ച് 26ന് റോബർട്ട് വെസ്റ്റൺ ഉപേക്ഷിക്കപ്പെടുന്നത്. കുട്ടിയെ കണ്ടെത്തിയ പൊലീസ് തന്നെയാണ് റോബർട്ട് വെസ്റ്റൺ എന്ന പേരു പോലും നൽകിയത്. പിന്നീട് ഏഴു വർഷത്തോളം ഡ്രോയിറ്റ്‌വിച്ചിലെ ചിൽഡ്രൻസ് ഹോമിൽ ജീവിച്ച റോബർട്ടിന് പക്ഷേ അവിടുത്ത ജീവിതം ഒട്ടും സന്തോഷകരമായിരുന്നില്ലെന്ന് പറയുന്നു. എന്നാൽ റോബർട്ടിന്റെ ജീവിതത്തിലേക്ക് പ്രകാശം പരത്തിക്കൊണ്ട് ജോർജും ഐറീനും എത്തി. വൂസ്റ്റർഷെയറിൽ പബ് നടത്തുകയായിരുന്ന ദമ്പതികൾ ദത്തെടുത്തതോടെ റോബർട്ടിന് പുതുജീവിതം കൈവന്നു.

എന്നാൽ റോബർട്ടിന്റെ ഇരുപതാമത്തെ വയസിൽ ഐറീൻ മരിച്ചു. കഴിഞ്ഞ വർഷം ജോർജും മരണമടഞ്ഞു. അതോടെ തന്റെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ആശ റോബർട്ടിൽ ഉണരുകയായിരുന്നു. പതിനാറാമത്തെ വയസിൽ റോയൽ നേവിയിൽ ചേർന്ന റോബർട്ട് 1978-ൽ നേവിയിൽ നിന്നു വിരമിച്ച് പ്ലിമൗത്തിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി തുടരുകയായിരുന്നു.

തന്നെ അമ്മ ഉപേക്ഷിച്ചത് യാതൊരു നിവൃത്തിയും ഇല്ലാത്തതിനാലായിരിക്കുമെന്നോർത്ത് ആശ്വസിക്കുകയാണ് റോബർട്ട് ഇപ്പോൾ.  നന്നായി വസ്ത്രധാരണം ചെയ്ത മാന്യയായ ഒരു സ്ത്രീ കുട്ടിയെ പിടിച്ച് ഈ മേഖലയിൽ  നിൽക്കുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട്  അന്ന് സംഭവം റിപ്പോർട്ട് ചെയ്ത ദിനപത്രമായ ബിർമിങ്ഹാം ഈനിങ് ഡെസ്പാച്ചിൽ വ്യക്തമാകുന്നു.
ഇപ്പോൾ തന്റെ മകൾ എമ്മയുടെ സഹായത്തോടെ ഫേസ് ബുക്കിലും മറ്റും തന്റെ മാതാവിനെ അന്വേഷിച്ചു വരികയാണ് റോബർട്ട്. ഫേസ് ബുക്കിൽ ഇട്ട മേസേജുകൾക്ക് ഏറെ പ്രതികരണം ലഭിക്കുന്നുണ്ടെന്നും എന്നെങ്കിലും തനിക്ക് അമ്മയെ കണ്ടെത്താൻ സാധിക്കുമെന്നുമാണ് ഈ റിട്ടയേർഡ് അദ്ധ്യാപകൻ പ്രത്യാശിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP