Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

11-ാം വയസ്സിൽ ബലാത്സംഗത്തോട് എതിരിട്ട് മരണം വരിച്ച വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുസ്വരൂപം അമേരിക്കയിലെ പള്ളിയിൽ; പ്രണാമം അർപ്പിക്കാൻ എത്തുന്നത് ആയിരങ്ങൾ

11-ാം വയസ്സിൽ ബലാത്സംഗത്തോട് എതിരിട്ട് മരണം വരിച്ച വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുസ്വരൂപം അമേരിക്കയിലെ പള്ളിയിൽ; പ്രണാമം അർപ്പിക്കാൻ എത്തുന്നത് ആയിരങ്ങൾ

11-ാം വയസ്സിൽ ബലാത്സംഗത്തെ ചെറുത്തുനിന്ന് മരണം വരിക്കുകയും പിന്നീട് കത്തോലിക്കാ സഭയുടെ വിശുദ്ധയായി മാറുകയും ചെയ്ത മരിയ ഗൊരേത്തിയുടെ തിരുസ്വരൂപം ഒർലാൻഡ് പാർക്കിലെ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ സൂക്ഷിച്ചിട്ടുള്ള തിരുസ്വരൂപം കാണാൻ എത്തുന്നത് ആയിരക്കണക്കിന് വിശ്വാസികളാണ്. കന്യകാത്വം, പെൺകുട്ടികൾ, കുമാരികൾ, ദാരിദ്ര്യം, ക്ഷമാശീലം, ബലാത്സംഗത്തിന്റെ ഇരകൾ തുടങ്ങിയവയുടെയൊക്കെ മധ്യസ്ഥയാണ് ഈ വിശുദ്ധ.

ഒരു മെഴുക് പ്രതിമയ്ക്കുള്ളിലാണ് വിശുദ്ധയുടെ ശരീരാവശിഷ്ടങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. ചില്ലുകൂട്ടിൽ അടച്ചിടച്ചിട്ടുള്ള തിരുസ്വരൂപം കാണാൻ ബുധനാഴ്ച മുതൽ വിശ്വാസികളുടെ പ്രവാഹമാണ്. ഇറ്റലിക്കാരിയായ മരിയ ഗൊരോത്തിയെ 1950-ലാണ് റോമൻ കത്തോലിക്കാ സഭ വിശുദ്ധയായി പ്രഖ്യാപിച്ചത്.

11-ാം വയസ്സിലാണ് മരിയ ഗൊരേത്തിയെ അയൽക്കാരനായ അലസാൻഡ്രോ സെറേനെല്ലി കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്യാനൊരുങ്ങിയത്. തന്നെ കൊന്നാലും വഴങ്ങിത്തരില്ലെന്ന് പ്രഖ്യാപിച്ച മരിയ ഗൊരേത്തിയെ 14 വട്ടമാണ് അലസാൻഡ്രോ കുത്തിയത്. മരണക്കിടക്കയിൽകിടക്കുമ്പോൾ മരിയ തന്നെ കുത്തിവീഴ്‌ത്തിയ അലസാൻഡ്രോയ്ക്ക് മാപ്പുനൽകിയിരുന്നു.

അലസാൻഡ്രോയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും 30 വർഷത്തേയ്ക്ക് ശിക്ഷിക്കുകയും ചെയ്തു. ജയിലിൽവച്ച് മാനസാന്തരം വന്ന അലസാൻഡ്രോ പിന്നീടുള്ള കാലം ഒരു സുവിശേഷപ്രവർത്തകനായി ജീവിച്ചു. 1970-ൽ 87-ാം വയസ്സിലാണ് അലസാൻഡ്രോ മരിക്കുന്നത്. 

1950-ൽ കത്തോലിക്കാ സഭ മരിയ ഗൊരേത്തിയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ജൂലൈ 6-ാം തീയതിയാണ് മരിയ ഗൊരേത്തിയുടെ ഓർമദിനം. സെപ്റ്റംബറിൽ അമേരിക്കയിലെത്തിയ തിരുസ്വരൂപം ഇപ്പോൾ രാജ്യവ്യാപകമായ പ്രദർശന യാത്രയിലാണ്. യു.എസ്. ആഭ്യന്തര സുരക്ഷാവിഭാഗമാണ് തിരുസ്വരൂപത്തിന് സുരക്ഷ ഒരുക്കിയിട്ടുള്ളത്. ആറ് സുരക്ഷാ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP