Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

84-ാം വയസ്സിൽ വീണ്ടും കെട്ടി റൂപ്പർട്ട് മർഡോക്; വിവാഹ മോതിരത്തിന്റെ മാത്രം വില 25 കോടി രൂപ; മാദ്ധ്യമ ചക്രവര്ത്തിക്ക് വിവാഹം ഒരു രസം മാത്രം

84-ാം വയസ്സിൽ വീണ്ടും കെട്ടി റൂപ്പർട്ട് മർഡോക്; വിവാഹ മോതിരത്തിന്റെ മാത്രം വില 25 കോടി രൂപ; മാദ്ധ്യമ ചക്രവര്ത്തിക്ക് വിവാഹം ഒരു രസം മാത്രം

മാധ്യമരംഗത്തെ കുലപതിയായ റൂപ്പർട്ട് മർഡോക്കിന് 84-ാം വയസ്സിൽ വീണ്ടും വിവാഹം. തന്നെക്കാൾ 25 വയസ്സിന് ഇളപ്പമുള്ള, 59-കാരിയായ ജെറി ഹാളിനെയാണ് മർഡോക് മിന്നുചാർത്തിയത്. ലണ്ടനിലെ സ്‌പെൻസർ ഹൗസിൽ ആഘോഷങ്ങളൊന്നുമില്ലാതെയാണ് വിവാഹം നടന്നതെങ്കിലും ജെറിയെ മർഡോക് അണിയിച്ച വിവാഹമോതിരത്തിനുതന്നെ 25 കോടിയോളം രൂപ വിലവരും.

മുൻകാല സൂപ്പർ മോഡലായ ജെറിയും മർഡോക്കും അടുപ്പത്തിലാണെന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. ലോകത്തിലെ ഏറ്റവും ഭാഗ്യവാനും സന്തോഷവാനുമായ മനുഷ്യൻ താനാണെന്ന് മർഡോക്ക് വിവാഹത്തിന് തൊട്ടുമുമ്പ് ട്വീറ്റ് ചെയ്തു. മധുവിധു തിരക്കുകളിലായതിനാൽ പത്ത് ദിവസത്തേയ്ക്ക് സോഷ്യൽ മീഡിയയിൽ ഉണ്ടാകി്‌ല്ലെന്നും അദ്ദേഹം കുറിച്ചു.

മർഡോക്കിന്റെ മകൻ ലാൽച്‌ലനും അദ്ദേഹത്തിന്റെ ഭാര്യ സാറയും വിവാഹത്തിന് സാക്ഷ്യംവഹിച്ചു. നാളെ ഫ്ളാറ്റ് സ്ട്രീറ്റിലെ സെന്റ് ബ്രൈഡ്‌സ് ചർച്ചിൽ വിശിഷ്ടാതിഥികൾക്കായി വിവാഹ സൽക്കാരം സംഘടിപ്പിച്ചിട്ടുണ്ട്. ലണ്ടൻ മേയർ ബോറിസ് ജോൺസൺ അടക്കമുള്ളവർ പങ്കെടുക്കുമെങ്കിലും വിശിഷ്ടാതിഥികൾ മർഡോക്കിന്റെ ആറുമക്കളും ജെറിയുടെ നാലുമക്കളുമായിരിക്കും.

നാലാം വിവാഹമാണ് മർഡോക്കിന്റേത്. മെൽബൺകാരിയായ എയർഹോസ്റ്റസ് പട്രീഷ്യ ബൂക്കറായിരുന്നു മർഡോക്കിന്റെ ആദ്യഭാര്യ. പിന്നീട് സിഡ്‌നിയിൽനിന്നുള്ള പത്രപ്രവർത്തക അന്ന ടോവിനെ ഒപ്പം കൂട്ടി. ചൈനക്കാരിയായ ബിസിനസുകാരി വെൻഡി ഡെങ്ങായിരുന്നു മൂന്നാം ഭാര്യ. മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറുമായുള്ള വെൻഡിയുടെ അടുപ്പം പുറത്തായതോടെ ഈ ബന്ധവും പിരിഞ്ഞു.

ജെറിയുടെ ആദ്യവിവാഹമാണിത്. 1977-ൽ കണ്ടുമുട്ടിയ മൈക്ക് ജാഗറിനൊപ്പം ഏറെക്കാലം കഴിഞ്ഞുവെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. 1990-ൽ അനൗദ്യോഗികമായി വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ജെറിയക്ക് നാല് കുട്ടികൾ പിറന്നു. സ്ത്രീലമ്പടനായ ജാഗറുമായുള്ള ബന്ധം 1999-ലാണ് ജെറി പിരിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP