Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മരുഭൂമിയിൽ ചൊവ്വയിലെ ജീവിതം പുനരാവിഷ്‌കരിച്ച് ഇസ്രയേൽ; നെഗെവ് മരുഭൂമിയിലെ കൃത്രിമ ചൊവ്വയിൽ കയറണമെങ്കിൽ ശൂന്യാകാശത്ത് പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും വേണം; ചൊവ്വയിലേക്ക് മനുഷ്യർ കയറാൻ തുടങ്ങിയാൽ ആദ്യം ഇസ്രയേൽ കുടിയേറ്റമെന്ന് ഉറപ്പിച്ച് പരീക്ഷണങ്ങൾ

മരുഭൂമിയിൽ ചൊവ്വയിലെ ജീവിതം പുനരാവിഷ്‌കരിച്ച് ഇസ്രയേൽ; നെഗെവ് മരുഭൂമിയിലെ കൃത്രിമ ചൊവ്വയിൽ കയറണമെങ്കിൽ ശൂന്യാകാശത്ത് പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും വേണം; ചൊവ്വയിലേക്ക് മനുഷ്യർ കയറാൻ തുടങ്ങിയാൽ ആദ്യം ഇസ്രയേൽ കുടിയേറ്റമെന്ന് ഉറപ്പിച്ച് പരീക്ഷണങ്ങൾ

ചൊവ്വാ പര്യവേഷമ ദൗത്യത്തിലാണ് മിക്കവാറും എല്ലാ രാജ്യങ്ങളിലെയും ബഹിരാകാശ ഗവേഷകർ. എന്നാൽ, ഒരുപടികൂടി കടന്ന് ചൊവ്വയിലേക്ക് കുടിയേറാനുള്ള തയ്യാറെടുപ്പുകളിലാണ് ഇസ്രയേൽ. മരുഭൂമിയിൽ ചൊവ്വയിലേതിന് സമാനമായ അന്തരീക്ഷം സൃഷ്ടിച്ച ഇസ്രയേൽ ശാസ്ത്രകാരന്മാർ, അവിടെ താമസിക്കാനുള്ള മുന്നൊരുക്കം നടത്തുക പോലും ചെയ്തു. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്ന ആദ്യ രാജ്യമാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പരീക്ഷണമെന്നും വിലയിരുത്തപ്പെടുന്നു.

നെഗവ് മരുഭൂമിയിലാണ് ആറ് ബഹിരാകാശ ശാസ്ത്രജ്ഞർ കൃത്രിമ ചൊവ്വ ഉണ്ടാക്കിയത്. ചൊവ്വയിലേതിന് സമാനമായ അന്തരീക്ഷമുണ്ടാക്കി അതിൽ, ബഹിരാകാശത്ത് ജീവിക്കുന്നതിന് സമാനമായ രീതിയിൽ നാലുദിവസം താമസിച്ചുകൊണ്ടായിരുന്നു പരീക്ഷണം. വിജനമായ മിറ്റ്‌സ്‌പെ റാമോൺ പട്ടണത്തിന് സമീപത്തായിരുന്നു കൃത്രിമ ചൊവ്വ സജ്ജമാക്കിയത്. ആശയവിനിമയം, ഏകാന്തത, റേഡിയേഷൻ, ജീവനെ കണ്ടെത്തൽ തുടങ്ങി വിവിധ തലങ്ങളിലുള്ള പരീക്ഷണങ്ങളും അവിടെ നടത്തി.

ചൊവ്വയിലേക്ക് കുടിയേറാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് മാത്രമായിരുന്നില്ല ഇതെന്ന് ജറുസലേം സർവകലാശാലയിലെ ന്യൂക്ലിയർ ഫിസിക്‌സ് പ്രൊഫസർ കൂടിയായ ഗയ് റോൺ പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റുള്ളവരുടെ താത്പര്യം വർധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഡി-മാഴ്‌സ് എന്ന പേരിട്ട ഗവേഷണം നമുക്ക് അനായാസം നടപ്പിലാക്കുന്ന ആദ്യത്തെ പാതി മാത്രമാണ്. നമ്മുടെ കൈപ്പിടിയിലല്ലാത്ത മറുപാതിയാണ് ഇനി വെല്ലുവിളിയായി മുന്നിലുള്ളത്. ചൊവ്വയിലെത്തുകയെന്നതാണ് ആ ഭാഗത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ പല ഭാഗങ്ങളിൽ സമാനമായ രീതിയിൽ ചൊവ്വാ പര്യവേഷണങ്ങൾ നടക്കുന്നുണ്ട്. ചെലവുകുറഞ്ഞ ബഹിരാകാശ വാഹനം ചൊവ്വയിലേക്ക് അയച്ച് ഇന്ത്യയും ചരിത്ര ദൗത്യത്തിൽ ഏറെ മന്നേറ്റം കൈവരിച്ചിട്ടുണ്ട്. അടുത്തിടെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് ടെസ്‌ല സ്പോർട്സ് കാർ എത്തിച്ച് ഇലോൺ മസ്‌ക് എന്ന വ്യവസായ സംരംഭകൻ വേറിട്ടൊരു പരീക്ഷണത്തിനും തയ്യാറായി. ലോകത്തേറ്റവും ഭാരമേറിയ ഫാൽക്കൺ ഹെവി റോക്കറ്റുപയോഗിച്ചായിരുന്നു ആ പരീക്ഷണം. പക്ഷേ, സ്പോർട്സ് കാർ, ചൊവ്വയുടെ ഭ്രമണപഥവും കടന്ന് ക്ഷുദ്രഗ്രഹ ലോകത്താണെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP