Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കില്ലർ മാത്യു ഫ്‌ളോറിഡയിൽ ഇന്ന് ആഞ്ഞടിക്കുന്നത് 145 കിലോമീറ്റർ വേഗതയിൽ; രണ്ടു രാജ്യങ്ങളിലായി 140 ജീവനെടുത്ത കൊടുങ്കാറ്റ് അമേരിക്കയെ പേടിപ്പിക്കുന്നു; അനേകരുടെ വൈദ്യുതി ബന്ധം ഇപ്പോഴേ വിഛേദിച്ചു

കില്ലർ മാത്യു ഫ്‌ളോറിഡയിൽ ഇന്ന് ആഞ്ഞടിക്കുന്നത് 145 കിലോമീറ്റർ വേഗതയിൽ; രണ്ടു രാജ്യങ്ങളിലായി 140 ജീവനെടുത്ത കൊടുങ്കാറ്റ് അമേരിക്കയെ പേടിപ്പിക്കുന്നു; അനേകരുടെ വൈദ്യുതി ബന്ധം ഇപ്പോഴേ വിഛേദിച്ചു

മാരകമായ പ്രഹരശേഷിയോടെ മാത്യു കൊടുങ്കാറ്റ് ഇന്ന് ഫ്‌ളോറിഡയിൽ ആഞ്ഞടിക്കും. മണിക്കൂറിൽ 145 മൈൽ വേഗതയിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ ഭയന്ന് 20 ലക്ഷത്തോളം ജനങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. അതിഗുരുതരമായ സാഹചര്യം കണക്കിലെടത്ത് ഫ്‌ളോറിഡയിൽ പ്രസിഡന്റ് ബരാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച രാവിലെ മാത്യു കൊടുങ്കാറ്റ് ഫ്‌ളോറിഡയിലെത്തുമെന്നാണ് കരുതുന്നത്. 12 വർഷത്തിനിടെ വീശുന്ന ഏറ്റവും മാരകമായ കൊടുങ്കാറ്റാകും ഇതെന്ന് മുന്നറിയിപ്പുള്ളതിനാൽ, ആയിരക്കണക്കിന് കുടുംബങ്ങളാണ് വീടൊഴിഞ്ഞ് പോയത്. കരീബിയൻ ദ്വീപുകളിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് 140 പേരെയാണ് കൊന്നൊടുക്കിയത്.

'ഇനി സമയമില്ല. സുരക്ഷിതമായ ഇടത്തേയ്ക്ക് മാറുകയല്ലാതെ മറ്റു പോംവഴിയില്ല'- ഫ്‌ളോറിഡ ഗവർണർ റിക്ക് സ്‌കോട്ട് തന്റെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഫ്‌ളോറിഡയുടെ കിഴക്കൻ തീരത്ത് താമസിക്കുന്നവരോടെല്ലാം ഒഴിഞ്ഞുപോണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീടൊഴിഞ്ഞുപോകാൻ മടിയുള്ളവർ, ഇതിനകം കൊടുങ്കാറ്റിൽപ്പെട്ട് മരിച്ചവരെക്കുറിച്ച് ഓർക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. മുന്നറിയിപ്പ് അവഗണിക്കുകയാണെങ്കിൽ നിങ്ങളും നിങ്ങളുടെ കുടുംബവും മരിച്ചവരുടെ എണ്ണത്തിൽപ്പെട്ടേക്കാമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

ഹെയ്ത്തിയിൽ 136 പേരും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നാലുപേരുമാണ് കൊടുങ്കാറ്റിൽ മരിച്ചത്. മണിക്കൂറിൽ 157 മൈലിലേറെ വേഗതയിലാണ് ഹെയ്ത്തിയിൽ മാത്യു വീശിയത്. അമേരിക്കയിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. കനത്ത ആൾനാശവും ദുരവസ്ഥയുമുണ്ടാകുമെന്ന് നാഷണൽ വെതർ സർവീസിന്റെ മുന്നറിയിപ്പിൽ പറയുന്നു.

ഫ്‌ളോറിഡയിൽ ഇതിനകം പലയിടങ്ങളിലും വൈദ്യുതി ബന്ധം വിഛേദിച്ചിട്ടുണ്ട്. മാത്യു ആഞ്ഞടിച്ചുകഴിയുമ്പോൾ എഴുപത് ലക്ഷത്തോളം പേർ ഇരുട്ടിലാകുമെന്നാണ് കരുതന്നത്. മറ്റു കാലാവസ്ഥാ മുന്നറിയിപ്പുകളെപ്പോലെ ഇതിനെ നിസ്സാരമായി കാണരുതെന്ന് ഫ്‌ളോറിഡ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരകൾ മേൽക്കൂരയിലേക്ക് അടിച്ചുകയറും. വീടുകൾ കടപുഴകും. ഇത് മാരകമാണ്. മരണമാണ് മുന്നിൽവന്നുനിൽക്കുന്നത്. റോഡുകളിൽ ടോൾ ഒഴിവാക്കി റോഡുകളിൽ യാത്ര കൂടുതൽ സുഗമമാക്കിയിട്ടുണ്ട്. വീടുവിട്ടുപോകാൻ മടികാണിക്കരുത്. എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലെത്താൻ ശ്രമിക്കുക. നിങ്ങളുടെ ജീവിതം അപകടത്തിലാണ്-ഗവർണറുടെ മുന്നറിയിപ്പ് ഇങ്ങനെ പോകുന്നു.

മയാമി-ഡേഡ്, ബ്രോവാഡ്, പാം ബീച്ച് മേഖലകളിലായി 12,000 കുടുംബങ്ങലിലെ വൈദ്യുതി ബന്ധം വിഛേദിച്ചതായി ഫ്‌ളോറിഡ പവർ ആൻഡ് ലൈറ്റ് അറിയിച്ചിട്ടുണ്ട്. കൊടുങ്കാറ്റ് കഴിയുന്നതോടെ 25 ലക്ഷം പേരെങ്കിലും ഇരുട്ടിലാകുമെന്നും മുന്നറിയിപ്പുണ്ട്. ഫ്‌ളോറിഡയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ബരാക് ഒബാമ, വീടൊഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് അവഗണിക്കരുതെന്ന് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP