Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വന്തം നാട്ടിൽ മടങ്ങിയെത്തിയതിന്റെ സന്തോഷമുണ്ടോ എന്ന് ബിബിസി ലേഖകൻ; എന്റെ നാട് സൗത്ത് ലണ്ടനാണ് സുഹൃത്തേ എന്നുമറുപടി; പാക് സന്ദർശനത്തിനെത്തിയ ലണ്ടൻ മേയർ പത്രക്കാരുടെ വായിൽനിന്ന് രക്ഷപ്പെട്ടതിങ്ങനെ

സ്വന്തം നാട്ടിൽ മടങ്ങിയെത്തിയതിന്റെ സന്തോഷമുണ്ടോ എന്ന് ബിബിസി ലേഖകൻ; എന്റെ നാട് സൗത്ത് ലണ്ടനാണ് സുഹൃത്തേ എന്നുമറുപടി; പാക് സന്ദർശനത്തിനെത്തിയ ലണ്ടൻ മേയർ പത്രക്കാരുടെ വായിൽനിന്ന് രക്ഷപ്പെട്ടതിങ്ങനെ

ണ്ടൻ മേയർ സാദിഖ് ഖാനിൽനിന്ന് സ്വന്തം നാടിനെക്കുറിച്ചുള്ള പഴയ ഓർമകളെന്തെങ്കിലും വീണുകിട്ടുമോ എന്ന പ്രതീക്ഷയിലായിരുന്നു പത്രക്കാർ. എന്നാൽ, സമർഥമായി ചോദ്യങ്ങളെ നേരിട്ട സാദിഖ്, തന്റെ ലണ്ടൻ സ്‌നേഹം വെളിപ്പെടുത്തുകയും ചെയ്തു. തന്റെ നിലനിൽപ്പ് നോക്കിയുള്ള സാദിഖ് ഖാന്റെ മറുപടി പാശ്ചാത്യ മാധ്യമങ്ങളെല്ലാം ഏറ്റെടുക്കുകയും ചെയ്തു.

പാക്കിസ്ഥാൻ സന്ദർശനത്തിനെത്തിയ സാദിഖ് ഖാന്റെ സംഘത്തിനൊപ്പമുള്ള ബിബിസി ലണ്ടൻ റിപ്പോർട്ടർ കാർ മെഴ്‌സറാണ് കുറിക്കുകൊള്ളുന്ന ചോദ്യമെറിഞ്ഞത്. പാക്കിസ്ഥാനിലെത്തിയപ്പോൾ വീട്ടിലെത്തിയ പ്രതീതിയുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാൽ, തികഞ്ഞ നയതന്ത്രത്തോടെ ചോദ്യങ്ങളെ നേരിടാറുള്ള സാദിഖ് ഖാൻ ഇവിടെയും പ്രതീക്ഷ തെറ്റിച്ചില്ല. എന്റെ വീട് സൗത്ത് ലണ്ടനിലാണ് സുഹൃത്തേ എന്നായിരുന്നു മേയറുടെ മറുപടി.

എന്നാൽ, പത്രക്കാരെ അത്രകണ്ട് നിരാശനാക്കാനും സാദിഖ് ഖാൻ തയ്യാറായില്ല. ഇന്ത്യയിലും പാക്കിസ്ഥാനിലും എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. തന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും നാടാണ് ഇന്ത്യ. മാതാപിതാക്കൾ പാക്കിസ്ഥാൻകാരും-മേയർ പറഞ്ഞു.

ബിബിസി ലേഖകന്റെ ചോദ്യവും മേയറുടെ മറുപടിയുമടങ്ങിയ ക്ലിപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ചിലർ മേയറുടെ ഉത്തരത്തെ ബിബിസി ലേഖകന് കിട്ടിയ ചൂടൻ മറുപടിയായി വ്യാഖ്യാനിച്ചു. ബിബിസിയുടെ വംശീയത വെളിപ്പെടുത്തുന്നതായിരുന്നു ആ ചോദ്യമെന്നും അതിന് കണക്കിന് കിട്ടിയെന്നുമാണ് മാധ്യമപ്രവർത്തകനായ റോഹൻ ജയശേഖര അഭിപ്രായപ്പെട്ടത്.

എന്നാൽ, തങ്ങളുടെ റിപ്പോർട്ടർ സന്ദർഭത്തിനനുസരിച്ച ചോദ്യമാണ് ചോദിച്ചതെന്നും അതുൾക്കൊണ്ടുതന്നെയുള്ള മറുപടിയാണ് മേയർ നൽകിയതെന്നും ബിബിസി വക്താവ് പറഞ്ഞു. സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് ഈ വാക്യം മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് സംഗതി വിവാദമാകാൻ കാരണമെന്നും വക്താവ് വിശദീകരിച്ചു.

ഇന്ത്യയിലാണ് സാദിഖ് ഖാന്റെ മാതാപിതാക്കൾ ജനിച്ചത്. വിഭജനത്തോടെ അവർ പാക്കിസ്ഥാനിലെത്തി. പിന്നീട് 1950-കളിൽ അവർ ബ്രിട്ടനിലേക്ക് കുടിയേറുകയും ചെയ്തു. ഒരേ യാത്രയിൽ ഇന്ത്യയും പാക്കിസ്ഥാനും സന്ദർശിക്കുന്ന ആദ്യ പാശ്ചാത്യ നേതാവെന്ന പെരുമയാണ് ഈ സന്ദർശനത്തോടെ സാദിഖ് ഖാൻ നേടിയത്. അതിനിടെയാണ് ബിബിസി ലേഖകന്റെ ചോദ്യവും അതിന് മേയറുടെ മറുപടിയും വൈറലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP