Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നര വർഷമായി ഈ 23കാരി ഒറ്റയ്ക്ക് ഉലകം ചുറ്റുകയാണ്; ഇതുവരെ പിന്നിട്ടത് 50 രാജ്യങ്ങൾ; യാത്ര ചെയ്യുന്നത് ഒരൊറ്റ പൈസയും മുടക്കാതെ

ഒന്നര വർഷമായി ഈ 23കാരി ഒറ്റയ്ക്ക് ഉലകം ചുറ്റുകയാണ്; ഇതുവരെ പിന്നിട്ടത് 50 രാജ്യങ്ങൾ; യാത്ര ചെയ്യുന്നത് ഒരൊറ്റ പൈസയും മുടക്കാതെ

ലണ്ടൻ: ജോലിയിൽനിന്ന് അവധിയെടുത്ത് എവിടെയെങ്കിലുമൊക്കെ കറങ്ങാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്? വർഷം മുഴുവൻ ഒരു ജോലിയും ചെയ്യാതെ കറങ്ങിനടക്കുന്നവർ എത്ര ഭാഗ്യവാന്മാരാണ്. ഓസ്‌ട്രേലിയയിൽനിന്നുള്ള ബ്രൂക്ക് സവാർഡ് എന്ന 23-കാരി അത്തരത്തിലൊരു ഭാഗ്യവതിയാണ്. 2014 ജനുവരി മുതൽ ലോകം ചുറ്റാനിറങ്ങിയ ബ്രൂക്കിന് അതുതന്നെയാണ് ജോലി. അതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് അവർ സമ്പാദിക്കുന്നത്.

ബിരുദം നേടിയ ദിവസം ലണ്ടനിലേക്കൊരു ടിക്കറ്റുമെടുത്ത് തുടങ്ങിയതാണ് ബ്രൂക്കിന്റെ യാത്ര. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. കഴിഞ്ഞ ഒരുവർഷം കൊണ്ട് സന്ദർശിച്ചത് ആറ് ഭൂഖണ്ഡങ്ങൾ. അമ്പതോളം രാജ്യങ്ങൾ. യാത്രയിൽ മിക്കവാറും തനിച്ചാണെങ്കിലും ബ്രൂക്കിന്റെ ശ്രമങ്ങൾ ഒറ്റയ്ക്കല്ല. സോഷ്യൽ മീഡിയയിൽ ബ്രൂക്കിന്റെ ആരാധകരായി മൂന്നരലക്ഷത്തോളം പേരുണ്ട്. അവരാണ് ബ്രൂക്കിനെ നയിക്കുന്നത്.

വേൾഡ് ഓഫ് വാൻഡർലസ്റ്റ് എന്ന ബ്ലോഗ്ലിലൂടെ തന്റെ യാത്രാനുഭവങ്ങൾ ബ്രൂക്ക് എഴുതുന്നു. അതിനും വായനക്കാരേറെയാണ്. മാസം തോറും ഒമ്പതരലക്ഷത്തോളം പേരാണ് ബ്രൂക്കിന്റെ ബ്ലോഗിലെത്തുന്നത്. നാളെ എങ്ങോട്ടെന്നില്ലാതെ ബ്രൂക്ക് നടത്തുന്ന യാത്രയെ ലോകം ആവേശത്തോടെയാണ് പിന്തുടരുന്നത്. ബ്ലോഗിൽനിന്നും സോഷ്യൽ മീഡിയയിൽനിന്നും ലഭിക്കുന്ന വരുമാനമാണ് അവരെ മുന്നോട്ടുകൊണ്ടുപോകുന്നത്.

ലോകം ചുറ്റി അവിടെയൊക്കെ അടിച്ചുപൊളിച്ചു നടക്കുന്ന സ്വഭാവക്കാരിയല്ല ബ്രൂക്ക്. മിക്കവാറും വൈകുന്നേരങ്ങളിൽ ഹോട്ടൽമുറിയിൽ അന്നു താൻ കണ്ട കാഴ്ചകൾ തന്റെ ആരാധകർക്കായി തയ്യാറാക്കുന്ന തിരക്കിലാവും അവർ. അല്ലെങ്കിൽ ഫോട്ടോകൾ തിരഞ്ഞ് ശരിപ്പെടുത്തുന്ന തിരക്കിൽ. കഴിഞ്ഞവർഷം യാത്രകൾ മുൻകൂട്ടി തയ്യാറാക്കിയാണ് ബ്രൂക്ക് ചെയ്തിരുന്നത്. എന്നാൽ, ഇക്കൊല്ലം യാതൊരു ആസൂത്രണവുമില്ലാതെ എത്തുന്നേടത്ത് എത്തുകയെന്ന മട്ടിലാണ് യാത്രകൾ.

യാത്രയ്ക്കിടെ ചിലപ്പോൾ ചെറിയ ജോലികൾ ചെയ്ത് വരുമാനമുണ്ടാക്കാനും അവർ ശ്രമിക്കുന്നു. ഇതിൽനിന്നാണ് യാത്രാച്ചെലവുകൾ കണ്ടെത്തുക. ഇതേവരെയുള്ള യാത്രകൾക്ക് ചെലവായ തുകയിൽ 50 ശതമാനവും ബ്രൂക്ക് തന്നെയാണ് വഹിച്ചത്. ശേഷിച്ചവ പല ടൂറിസം ബോർഡുകളും ടൂർ കമ്പനികളും ഹോട്ടലുകളുമൊക്കെ നൽകിയ സംഭാവനകളിൽനിന്നാണ് കണ്ടെത്തിയത്. പല ഹോട്ടലുകളും ടൂർ കമ്പനികളും ബ്രൂക്കിനെ അങ്ങോട്ടുവിളിക്കുന്ന അവസ്ഥയാണിപ്പോൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP