Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കൂട്ടുകാരിക്ക് പിന്തുണ നൽകി മേഗൻ എത്തിയത് ചേച്ചി കേയ്റ്റിനെയും കൂട്ടി; രണ്ട് ഡചസ്മാരും ചെവിയിൽ മന്ത്രിച്ചിട്ടും സറീന വില്യംസിന്റെ വിധി കണ്ണീർ തുടച്ച് മടങ്ങാൻ തന്നെ

കൂട്ടുകാരിക്ക് പിന്തുണ നൽകി മേഗൻ എത്തിയത് ചേച്ചി കേയ്റ്റിനെയും കൂട്ടി; രണ്ട് ഡചസ്മാരും ചെവിയിൽ മന്ത്രിച്ചിട്ടും സറീന വില്യംസിന്റെ വിധി കണ്ണീർ തുടച്ച് മടങ്ങാൻ തന്നെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ടെന്നീസ് ഇതിഹാം സെറീന വില്യംസ് വിംബിൾഡണിൽ വനിതകളുടെ ഫൈനലിൽ ജർമനിയുടെ ഏൻജെലിക്യു കെർബെറിനോട് മത്സരിക്കുന്നത് കാണാൻ സറീനയുടെ ഉറ്റ കൂട്ടുകാരിയായ മേഗൻ മാർകിളെത്തി. ചേട്ടത്തിയമ്മയായ കേയ്റ്റിനെയും ഒപ്പം കൂട്ടിയായിരുന്നു മേഗൻ ഉറ്റ സുഹൃത്തിന്റെ കളിക്ക് പിന്തുണയേകി ഗ്യാലറിയിലിരുന്നത്. രണ്ട് രാജകുമാരിമാരും കളിക്കിടെ പരസ്പരം കാതിൽ മന്ത്രിച്ചിട്ടും കൈടിച്ച് പ്രോത്സാഹിപ്പിച്ചിട്ടും സറീനയുടെ വിധി കളിയിൽ തോറ്റ് കണ്ണീർ തുടച്ച് മടങ്ങാനായിരുന്നു. മേഗനും സറീനയുമായി വളരെ കാലമായി സൗഹൃദം പുലർത്തുന്ന മേഗന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ടെന്നീസ് പ്രതിഭയെത്തിയിരുന്നു.

ആൾ ഇംഗ്ലണ്ട് ക്ലബിൽ ഇന്നലെ നടന്ന മത്സരം കാണാനായിരുന്നു മേഗനും കേയ്റ്റും ഒരുമിച്ചെത്തിയിരുന്നത്. റോയൽ ബോക്സിലിരുന്ന് കളി കണ്ടിരുന്ന രണ്ട് രാജകുമാരിമാരുടെ പിന്തുണയുണ്ടായിട്ടും മൂന്നിനെതിരെ ആറ് പോയിിന്റുകൾ നേടി കെർബെർ സറീനെയെ രണ്ട് സെറ്റുകളിലും പരാജയപ്പെടുത്തുകയായിരുന്നു. തന്റെ എട്ടാമത്തെ വിംബിൾഡൺ ടൈറ്റിൽ നേടുന്നതിലാണ് സെറീന പരാജയപ്പെട്ടിരിക്കുന്നത്. ഒരു മണിക്കൂറും അഞ്ച് മിനുറ്റും നീണ്ട് നിന്ന മത്സരത്തിൽ പരാജയപ്പെട്ടതിന് ശേഷം ഇതിനെക്കുറിച്ച് പ്രതികരിക്കുമ്പോൾ സെറീനയുടെ ശബ്ദമിടറിയിരുന്നു.

ഇത് തന്നെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായ ഒരു ടൂർണമെന്റായിരുന്നുവെന്നും ഇതിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമേറെയുണ്ടായിരുന്നുവെന്നും മത്സരത്തിൽ പരാജയപ്പെട്ടതിൽ നിരാശയില്ലെന്നുമായിരുന്നു സെറീന പ്രതികരിച്ചത്. എന്നാൽ എല്ലാ അമ്മമാർക്കുമായി സമർപ്പിച്ച് കൊണ്ടുള്ള കളിയിൽ പരാജയപ്പെട്ടതിനെ തുടർന്ന് നിയന്ത്രണമറ്റ് സെറീന അവസാനം കരയുകയും ചെയ്തിരുന്നു. 38 വർഷം മുമ്പ് ഓസ്ട്രേലിയയുടെ ഇവോനെ ഗൂലാഗോംഗ് ഫൈനലിൽ എത്തിയതിന് ശേഷം സെറീനയാണ് ആദ്യമായി ഫൈനലിൽ എത്തുന്ന അമ്മയെന്ന പ്രത്യേകതയും ഇന്നലത്തെ മത്സരത്തിനുണ്ടായിരുന്നു.

എല്ലാ അമ്മമാർക്കുമായുള്ള കളിയിൽ താൻ വിജയം നേടാൻ പരമാവധി ശ്രമിച്ചിരുന്നുവെന്നും എന്നാൽ പരാജയപ്പെട്ടു പോയെന്നും സെറീന പറയുന്നു.നന്നായി കളിച്ച തന്റെ എതിരാളിയെയും അവർ അഭിനന്ദിക്കാൻ മറന്നില്ല. താൻ ഇവിടേക്ക് തിരിച്ച് വരുമെന്നും സാധ്യമായേടുത്തോളം നല്ല പ്രകടനം കാഴ്ച വയ്ക്കുമെന്നും വാഗ്ദാനം ചെയ്തിട്ടാണ് സെറീന കളിക്കളം വിട്ടത്. കളി കാണാനെത്തിയ മേഗൻ ജൂനിയർ പ്ലെയർമാരായ വിറ്റ് നെ ഒസുഗ് വെ, കാറ്റി മാക് നാല്ലി എന്നിവരെ കണ്ട് സംസാരിക്കാനും അവർക്ക് പിന്തുണയേകാനും തയ്യാറായിരുന്നു. കളിക്കെത്തിയ കേയ്റ്റ് വൈറ്റ് പോക്ക ഡോട്ട് ഡ്രസാണ് ധരിച്ചിരുന്നത്. എന്നാൽ മേഗൻ ബ്ലൂ പ്രിന്റഡ് സ്ട്രിപ്ഡ് റാൽഫ് ലൗറെൻ ഷർട്ടും വൈഡ് ലെഗ് വൈറ്റ് ട്രൗസേർസുമായിരുന്നു ധരിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP