Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടു വയസുകാരിയായ മകളെ കാമുകന് കാഴ്‌ച്ചവച്ച് അമ്മ; കുട്ടി ബലാൽസംഗത്തിന് ഇരയായത് അഞ്ച് തവണ; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പലതവണ കണ്ട് കാമുകൻ; 25കാരിയായ യുവതി പൊലീസിനോട് പറഞ്ഞ വിവരങ്ങൾ ഞെട്ടിക്കുന്നത്

രണ്ടു വയസുകാരിയായ മകളെ കാമുകന് കാഴ്‌ച്ചവച്ച് അമ്മ; കുട്ടി ബലാൽസംഗത്തിന് ഇരയായത് അഞ്ച് തവണ; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പലതവണ കണ്ട് കാമുകൻ; 25കാരിയായ യുവതി പൊലീസിനോട് പറഞ്ഞ വിവരങ്ങൾ ഞെട്ടിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

കനാസ് : പിഞ്ചു കുഞ്ഞുങ്ങൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് മറ്റൊരു സംഭവം കൂടി പുറത്ത്. രണ്ടു വയസുകാരിയായ സ്വന്തം മകളെ 25 കാരിയായ അമ്മ കാമുകന് കാഴ്‌ച്ച വെച്ച വാർത്തയാണ് പുറത്ത് വരുന്നത്. അമേരിക്കയിലെ കനാസിലാണ് സംഭവം. അസീസ് വാട്‌സൺ എന്ന യുവതിയാണ് തന്റെ കുഞ്ഞിനെ കാമുകന്റെ ലൈംഗിക അതിക്രമത്തിന് ഇട്ടുകൊടുത്തത്.

ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ അപകടപ്പെടുത്താൻ ശ്രമിച്ചതിനും പീഡനത്തിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കാമുകന്റെ നിർബന്ധപ്രകാരം കുഞ്ഞിനെ യുവതി ഇയാളോടൊപ്പം മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഇയാൾ കുഞ്ഞിനെ അഞ്ചു തവണ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇവർ ഒന്നിച്ചിരുന്ന് കാണുകയും ചെയ്തിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകി.

കാമുകനെ തനിക്ക് ഭയമായിരുന്നുവെന്നും അതിനാലാണ് അയാളുടെ ആവശ്യത്തിന് താൻ വഴങ്ങിയതെന്നുമാണ് യുവതി പറയുന്നത്. യുവതിയെ 75,000 ഡോളറിന് ജാമ്യം അനുവദിച്ചുവെങ്കിലും അഭിഭാഷകൻ ഹാജരാകാത്തതിനാൽ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഇവർക്കെതിരെ കൂടുതൽ അന്വേഷണം നടക്കുകയാണ്. അസീസിയുടെ കാമുകനെ അറസ്റ്റ് ചെയ്‌തോ എന്നതിൽ സൂചനകൾ ലഭ്യമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP