Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

18.9ഇഞ്ച് നീളമുള്ള ലൈംഗികാവയവത്തിന്റെ ഭാരവും പേറി ഇതാ ഇവിടെ ഒരാൾ; ഗിന്നസ് ബുക്കിൽ ഇടം ചോദിച്ച് രംഗത്ത് വന്ന 52കാരന്റെ കഥ

18.9ഇഞ്ച് നീളമുള്ള ലൈംഗികാവയവത്തിന്റെ ഭാരവും പേറി ഇതാ ഇവിടെ ഒരാൾ; ഗിന്നസ് ബുക്കിൽ ഇടം ചോദിച്ച് രംഗത്ത് വന്ന 52കാരന്റെ കഥ

ലവിധത്തിലാണ് ആളുകൾ റെക്കോർഡ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ചിലർ തങ്ങൾക്ക് ജന്മനായുള്ള കഴിവുകൾ വികസിപ്പിച്ച് ഗിന്നസ് ബുക്കിൽ കയറിപ്പറ്റാൻ ശ്രമിക്കുമ്പോൾ മറ്റുള്ളവരാകട്ടെ തങ്ങൾക്കില്ലാത്ത കഴിവുകൾ ആർജിച്ചെടുത്ത് ലോക റെക്കോർഡ് സ്ഥാപിക്കാനാണ് കരുക്കൾ നീക്കുന്നത്. ഇവിടെയിതാ ഒരാൾ തന്റെ ലൈംഗികാവയവത്തിന്റെ നീളത്തിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടം ചോദിച്ചെത്തിയിരിക്കുകയാണ്. 18.9ഇഞ്ച് നീളമുള്ള ലൈംഗികാവയവത്തിന്റെ ഭാരവും പേറി ലോകറെക്കോർഡ് സ്ഥാപിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഒരു 52കാരന്റെ കഥയാണിത്.മെക്‌സിക്കോക്കാരനായ റോബെർട്ടോ എസ്‌ക്യൂവെൽ കബ്രെരയാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയിട്ടുള്ളത്.

ഒരു പ്രഫഷണൽ റൗണ്ടേർസ് ബാറ്റിനേക്കാൾ നീളമുള്ളതാണ് തന്റെ ലൈംഗികാവയവമെന്നാമ് റോബർട്ടോ അവകാശപ്പെടുന്നത്. കാൽമുട്ടിന് താഴേയ്ക്ക് നീണ്ടുകിടക്കുന്നതാണീ ലൈംഗികാവയവമെന്നും അതിനാൽ തനിക്ക് ഗിന്നസ് ബുക്കിൽ കയറാൻ അർഹതയുണ്ടെന്നുമാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.ഇതിന് പുറമെ തന്നെ ഒരു വികലാംഗനായി രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നും റോബർട്ടൊ ആവശ്യപ്പെടുന്നുണ്ട്. അതായത് ഇത്ര നീളമുള്ള ലൈംഗികാവയവമായതിനാൽ തനിക്ക് ജോലിക്കൊന്നും പോകാൻ സാധിക്കുന്നില്ലെന്നതാണ് റോബർട്ടോ ഇതിന് പറയുന്ന ന്യായീകരണം.

വടക്ക് കിഴക്കൻ മെക്‌സിക്കൻ സ്റ്റേറ്റായ കോഹുലിയയിലെ സാൾട്ടില്ലോക്കാരനാണ് റോബർട്ടോ. തന്റെ ലിംഗത്തിന്റെ നീളത്തെക്കുറിച്ച് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ മെഡിക്കൽ പരിശോധനയുടെയും എക്‌സ്‌റേയുടെയും റിപ്പോർട്ടുകൾ കാണിക്കാനും റോബെർട്ടോ തയ്യാറാണ്. അവയവം സ്‌കാൻചെയ്തതിന്റെ 3ഡി ഇമേജുകൾ കാണിച്ച് സാൾട്ടിലോയിലെ ഡോക്ടർമാരും ഇത് സമർത്ഥിക്കുന്നുണ്ട്. അവയവത്തിന്റെ പ്രധാനഭാഗത്തിന് നാലിഞ്ചാണ് നീളമുള്ളതെന്നും ബാക്കിയുള്ളത് തൊലിയാണെന്നുമാണ് ഒരു ഡോക്ടർ പറയുന്നത്. ഇത്ര വലുപ്പമുള്ള ലിംഗത്തെ പേടിച്ച് റോബർട്ടോയ്ക്ക് ഗേൾഫ്രണ്ട്‌സൊന്നുമില്ലെന്നാണ് റിപ്പോർട്ട്...!!.

ലിംഗത്തിന്റെ നീളം ക്രമീകരിക്കാനുള്ള ഓപ്പറേഷൻ നടത്തണമെന്നാണ് ചില ഡോക്ടർമാർ റോബർട്ടോയോട് നിർദേശിക്കുന്നത്.2011ൽ യുഎസ്എയിൽ നിന്ന് നാടുകടത്തപ്പെട്ട് സാൾട്ടിലോയിൽ എത്തിപ്പെട്ടതാണ് റോബർട്ടോ. തന്റെ സഹോദന്മാർ നൽകിയ ഒരു റൂമിലാണ് ഇദ്ദേഹം കഴിഞ്ഞ് വരുന്നത്. സാമൂഹ്യപ്രവർത്തകരുടെസഹായത്താലും വെയ്സ്റ്റ് ബിന്നിൽ നിന്നും ഭക്ഷണം തേടിയുമാണ് ഇദ്ദേഹം കഴിഞ്ഞ് കൂടുന്നത്. തനിക്ക് സുഹൃത്തുക്കളില്ലെന്നും എവിടെയെങ്കിലും പോയാൽ എല്ലാവരും ഒറ്റപ്പെടുത്തുമെന്നും റോബർട്ടോ പറുന്നു. ഏറ്റവും വലിയ ലിംഗത്തിന്റെ റെക്കോർഡ് ഇപ്പോൾ അമേരിക്കക്കാരനായ ജോൺ ഫാൽക്കന്റെ പേരിലാണുള്ളത്. അദ്ദേഹത്തിന്റെ ലിംഗത്തിന്റെ നീളം 13.38 ഇഞ്ചാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP