Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മെക്‌സിക്കോ സിറ്റിയിലെ മെട്രോ ട്രെയിനുകളിൽ കയറുന്ന സ്ത്രീകൾ സൂക്ഷിക്കണം; സീറ്റുകളിൽ പുരുഷ ലൈംഗികാവയവം ഉണ്ടാകും; വിവാദ ഇരിപ്പിട ശിൽപ്പം നഗാരാധികൃതരും ഐക്യരാഷ്ട്രസഭയും ചേർന്നു നടത്തുന്ന വനിതാ ബോധവത്കരണ പരിപാടിയുടെ ഭാഗം

മെക്‌സിക്കോ സിറ്റിയിലെ മെട്രോ ട്രെയിനുകളിൽ കയറുന്ന സ്ത്രീകൾ സൂക്ഷിക്കണം; സീറ്റുകളിൽ പുരുഷ ലൈംഗികാവയവം ഉണ്ടാകും; വിവാദ ഇരിപ്പിട ശിൽപ്പം നഗാരാധികൃതരും ഐക്യരാഷ്ട്രസഭയും ചേർന്നു നടത്തുന്ന വനിതാ ബോധവത്കരണ പരിപാടിയുടെ ഭാഗം

മെക്‌സിക്കോ സിറ്റി: മെട്രോ ട്രെയിനുകളിൽ പുരുഷ ലൈംഗികാവയവ മാതൃകയിൽ സീറ്റൊരുക്കി മെക്‌സിക്കോ അധികൃതർ. പൂർണ നഗ്നായിരിക്കുന്ന പുരുഷന്റെ മാതൃകയിലാണ് ട്രെയിനിൽ ഇരിപ്പിടം നിർമ്മിച്ചിരിക്കുന്നത്. അതേസമയം ഇത് സ്ത്രീകളെ അവഹേളിക്കാനല്ല. ലൈംഗികാതിക്രമങ്ങൾക്കെതിരേ പ്രതികരിക്കാൻ സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസം പ്രദാനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് കൈവിട്ടൊരു കളിക്ക് മെക്‌സിക്കോ അധികൃതർ തയാറായിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ വനിതാ സംഘടനയും മെക്‌സിക്കൻ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിലെ അധികൃതരും സംയൂക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മെട്രോ തീവണ്ടിയിൽ പുരുഷന്റെ ലൈംഗികാവയവത്തോടു കൂടി പ്രത്യക്ഷപ്പെട്ട പ്രത്യേക സീറ്റ് യാത്രക്കാരിൽ വലിയ അസ്വസ്ത ഉളവാക്കിയിട്ടുണ്ട്. ഇത്തരമൊരു ഇരിപ്പിട ശിൽപം അവഹേളനപരമാണെന്നാണ് പലരുടെയും അഭിപ്രായം.

സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളെ ചെറുക്കാനുള്ള വീഡിയോ കാമ്പയിനിന്റെ ഭാഗമായി തത്കാലത്തേക്ക് സ്ഥാപിച്ചതാണ് ഈ ഇരിപ്പിടം. ഇരിപ്പിടം സ്ഥാപിച്ച ശേഷമുള്ള യാത്രക്കാരുടെ അനുഭവം വ്യക്തമാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പലരും ഈ ഉദ്യമത്തെ സ്വാഗതം ചെയ്തെങ്കിലും ഇത്തരത്തിൽ ലൈംഗികാവയവങ്ങളെ പൊതു മധ്യത്തിൽ പ്രദർശിപ്പിച്ചു കൊണ്ടുള്ള കാമ്പയിൻ മാന്യമല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ലൈംഗികതാക്രമം അടക്കം നേരിടുന്നത് സ്ത്രീകൾക്ക് കൂടുതൽ ധൈര്യം നല്കുകാനുള്ള ഒരു വ്യത്യസ്ത ബോധവത്കരണ പരിവാടി എന്ന നിലയ്ക്കാണ് ഈ സീറ്റ് സ്ഥാപിച്ചിരിക്കുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. ബോധവത്കരണ പരിപാടികൾ പലപ്പോഴും സ്ത്രീകൾക്കുള്ള ഉപദേശം മാത്രമാകുന്നുവെന്ന ആക്ഷേപത്തിന് അപവാദമാണ് ഈ കാമ്പയിൻ.

വും അവരുടെ ശരീരങ്ങളെ തുറിച്ച് നോട്ടങ്ങൾക്ക് കൂടുതൽ എറിഞ്ഞു കൊടുക്കുന്നതും ആകുന്ന കീഴ്‌വഴക്കത്തിന് അപവാദമാണ് ഈ കാമ്പയിൻ. സ്ത്രീകളുടെ ലൈംഗികാവവയവങ്ങളെ കുറിച്ചുള്ള ചർച്ചകളോ സ്ത്രീകളുടെ മാനസികാവസ്ഥയെ കുറിച്ചോ ഉള്ള ഉപരിപ്ലവ സംവാദങ്ങളോ വെച്ചുപുലർത്താതെ പുരുഷന്റെ ശരീര അവയവങ്ങളെ ഉപയോഗപ്പെടുത്തി കൃത്യമായ രാഷ്ട്രീയവും സ്ത്രീ പക്ഷബോധവും പുലർത്തുന്നു ഈ കാമ്പയിൻ.

2014ൽ അന്താരാഷ്ട്ര തലത്തിൽ നടത്തിയ സർവ്വെ പ്രകാരം പൊതുഗതാഗത മാർഗ്ഗങ്ങളിൽ ഏറ്റവും അധികം സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയാവുന്നത് മെക്സിക്കോയിലാണെന്ന റിപ്പോർട്ട പുറത്ത് വന്നിരുന്നു. ഈ റിപ്പോർട്ട് ഗൗരവമായി എടുത്തുകൊണ്ട് സ്ത്രീകൾക്ക് മാത്രമായി ബസിലും തീവണ്ടികളിലും പ്രത്യേക കോച്ചുകൾ ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല അക്രമിക്കാൻ വരുമ്പോൾ വിസിലടിക്കാൻ ഭരണാധികാരികൾ പ്രത്യേക ശബ്ദമുണ്ടാക്കുന്ന വിസിലുകളും സ്ത്രീകൾക്ക് നൽകിയിരുന്നു. ഇത്തരത്തിൽ നടക്കുന്ന ബോധവത്കരണങ്ങളുടെയും ഇടപെടലുകളുടെയും തുടർച്ചയാണ് പുരുഷ ലൈംഗികാവയവം പേറുന്ന സീറ്റ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP