Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെക്‌സിക്കോ സിറ്റിയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 119ലേറെ പേർ കൊല്ലപ്പെട്ടു; ഗ്യാസ് പൈപ്പ് പൊട്ടിത്തെറിച്ചതോടെ മരണ സംഖ്യ കുതിച്ചുയരുന്നു; നഗരത്തിൽ ഒട്ടേറെ കെട്ടിടങ്ങൾ നിലംപതിച്ചു

മെക്‌സിക്കോ സിറ്റിയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 119ലേറെ പേർ കൊല്ലപ്പെട്ടു; ഗ്യാസ് പൈപ്പ് പൊട്ടിത്തെറിച്ചതോടെ മരണ സംഖ്യ കുതിച്ചുയരുന്നു; നഗരത്തിൽ ഒട്ടേറെ കെട്ടിടങ്ങൾ നിലംപതിച്ചു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കൻ തലസ്ഥാന നഗരത്തെി പിടിച്ചു കുലുക്കി വൻ ഭൂചലനം. നഗരത്തെ വിറപ്പിച്ച ഭൂകമ്പത്തിൽ ഇതിനോടകം 119 പേർ മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യം ഇനിയും ഉയരാനാണ് സാധ്യത. റിക്ടർ സ്‌കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്നുവീണു. ചില കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായിട്ടുണ്ട്. ഇവയ്ക്കുള്ളിൽ ആൾക്കാർ കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ആയിരക്കണക്കിനു ജനങ്ങൾ ഓഫിസുകളും വീടുകളും ഉപേക്ഷിച്ച് തെരുവിലേക്ക് ഓടിയിറങ്ങി.

മെക്‌സിക്കോ സിറ്റിയിൽനിന്ന് നൂറു കിലോമീറ്ററോളം അകലെ പ്യുഏബ്ല സംസ്ഥാനത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പങ്ങൾ തുടർക്കഥയായ മെക്‌സിക്കോയിൽ ഈ മാസമാദ്യം ഉണ്ടായ വൻ ഭൂചലനത്തിൽ 61 പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് റിക്ടർ സ്‌കെയിലിൽ 8.1 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്.

 

ആയിരങ്ങൾ കൊല്ലപ്പെട്ട 1985ലെ ഭൂകമ്പത്തിന്റെ വാർഷികമായിരുന്നു ഇന്നലെ. ഈ ദിവസം തന്നെയാണ് വീണ്ടും നഗരത്തെ നടുക്കിയ ഭൂചലനം ഉണ്ടായത്. മെക്‌സിക്കോ നഗരത്തിലെ നിരവധി കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ നിലംപതിച്ചത്. ഭൂകമ്പത്തെ തുടർന്ന് നഗരത്തിലെ ഗ്യാസ് വിതരണ പൈപ്പ് പൊട്ടിത്തെറിച്ചത് മറ്ററ് അപകടങ്ങൾക്കും ഇടയാക്കി.

പൈപ്പ് പൊട്ടി ഗ്യാസ് ലീക്കായി തീപടർന്നു പിടിച്ച ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പലയിടങ്ങളിലായി ഇത്തരം വാതകചോർച്ച ഉണ്ടായിട്ടുണ്ട്. എത്രപേർ ഇവിടെ കൊല്ലപ്പെട്ടു എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഭൂകമ്പത്തെ തുടർന്ന് വലിയ കെട്ടിടങ്ങൾ ഉപേക്ഷിച്ച് ആളുകൾ പൊതു നിരത്തുളിലും ഗ്രൗണ്ടുകളിലും തടിച്ചു കൂടി. തുടർചലന ഭീഷണി ഉള്ളതിനാൽ മറ്റ് ബിൽഡിംഗുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP