Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാണാതായ മലേഷ്യൻ വിമാനത്തിന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു; വിമാനം തകർന്ന് എല്ലാവരും മരിച്ചെന്ന് സർക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം

കാണാതായ മലേഷ്യൻ വിമാനത്തിന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു; വിമാനം തകർന്ന് എല്ലാവരും മരിച്ചെന്ന് സർക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം

ഴിഞ്ഞ വർഷം മാർച്ച് എട്ടിന് മലേഷ്യൻ തലസ്ഥാനമായ ക്വാലലംപൂരിൽ നിന്നു ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലേക്ക് പറക്കവേ കാണാതായ മലേഷ്യൻ എയർലൈൻസ് വിമാനം എംഎച്ച് 370 തകർന്ന് എല്ലാവരും മരിച്ചതായി മലേഷ്യൻ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിമാനത്തിനായും യാത്രക്കാർക്കുമായുള്ള തെരെച്ചിലും അവസാനിപ്പിച്ചിട്ടുണ്ട്. എന്നാൽ വിമാനാവശിഷ്ടങ്ങൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്ന് മലേഷ്യൻ സർക്കാർ അറിയിച്ചു.

വിമാനത്തിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 227 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്തിനു സംഭവിച്ചത് അപകടമാണെന്നും ജീവനക്കാരും യാത്രക്കാരും മരിച്ചതായും ആണ് മലേഷ്യൻ വ്യോമയാന വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിമാനം അപകടത്തിൽപെട്ട് തകർന്നതാണെന്ന് വ്യോമയാന വകുപ്പ് മേധാവി അസറുദ്ദീൻ അബ്ദുൾ റഹ്മാൻ ടിവി ചാനലിലൂടെ അറിയിക്കുകയായിരുന്നു. കടുത്ത ദുഃഖത്തോടെയാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്നതിനും മലേഷ്യൻ എയർലൈൻസിന് ഇൻഷുറൻസിനുള്ള നടപടിക്രമങ്ങൾക്കും സർക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം സഹായകമാകും. മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം എത്രയും വേഗം ലഭ്യമാക്കുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലാണ് മലേഷ്യൻവിമാനം കാണാതായത്. പറന്നുപൊങ്ങി 40 മിനിറ്റിന് ശേഷമാണ് വിമാനത്തിന്റെ ബന്ധം വിച്ഛേദിക്കപ്പെട്ടത്. വടക്കുകിഴക്കൻ ദിശയിലേക്കു പറക്കേണ്ട വിമാനം 40 മിനിറ്റിനു ശേഷം റഡാർ ബന്ധം മനഃപൂർവം വിച്‌ഛേദിച്ചു പടിഞ്ഞാറോട്ടു ദിശമാറുകയും ഒരു മണിക്കൂറിനു ശേഷം തെക്കോട്ടുതിരിഞ്ഞു വീണ്ടും എട്ടു മണിക്കൂറോളം പറക്കുകയുമായിരുന്നു. തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലാണ് വിമാനം തകർന്നുവീണതെന്നാണ് കരുതുന്നത്.

വിമാനാവശിഷ്ടങ്ങൾക്കായി ഇന്ത്യൻ മഹാസമുദ്രത്തിനടിയിലുള്ള തിരച്ചിലാണ് ഇപ്പോൾ നടക്കുന്നത്. വിമാനം കണെ്ടത്തുന്നതിനായി 25 രാജ്യങ്ങളുടെ സഹകരണത്തോടെ പത്തുമാസമായി തെരച്ചിൽ നടത്തിവരികയായിരുന്നു. എന്നാൽ യാതൊരു അവശിഷ്ടവും ഇതുവരെ കണ്ടെത്താനായിരുന്നില്ല. കടലിനടിയിൽ നിന്ന് ബ്ലാക്ക് ബോക്‌സ് കണ്ടെത്തി വീണ്ടെടുക്കാനായി 'ബ്ലൂ ഫിൻ എന്ന ആളില്ലാ മുങ്ങിക്കപ്പൽ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ബ്ലാക്ക് ബോക്‌സും കണ്ടെത്തിയിരുന്നില്ല. യാത്രക്കാരുടെ ബന്ധുക്കൾക്ക് ധനസഹായം ലഭ്യമാക്കുന്നതിനായിട്ടാണ് കാണാതായി ഒരു വർഷം ആകുന്ന വിമാനം തകർന്നതായി ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP