Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫിലപ്പീൻസ് ദ്വീപിൽ കണ്ടെത്തിയ വിമാന അവശിഷ്ടങ്ങളിൽ അനേകം അസ്ഥികൂടങ്ങളും മലേഷ്യൻ പതാകയും; കാണാതായ വിമാനത്തെ കുറിച്ച് വീണ്ടും കഥകൾ

ഫിലപ്പീൻസ് ദ്വീപിൽ കണ്ടെത്തിയ വിമാന അവശിഷ്ടങ്ങളിൽ അനേകം അസ്ഥികൂടങ്ങളും മലേഷ്യൻ പതാകയും; കാണാതായ വിമാനത്തെ കുറിച്ച് വീണ്ടും കഥകൾ

മനില: കാണാതായ മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഫിലിപ്പീൻസിൽ കണ്ടെത്തിയതായി റിപ്പോർട്ട്. താവിതാവി പ്രവിശ്യയിലെ ഒറ്റപ്പെട്ട ദ്വീപിലെ വനത്തിലാണു വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായുള്ള റിപ്പോർട്ട് വരുന്നത്. എന്നാൽ ഇതിന് സ്ഥിരീകരണമില്ല.

വേട്ടയ്ക്കായി വനത്തിലെത്തിയ തദ്ദേശീയരാണു വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടത്. സീറ്റിലെ സേഫ്റ്റി ബെൽറ്റിൽ കുടുങ്ങിയനിലയിൽ പൈലറ്റിന്റെ അസ്ഥികൂടവും വിമാനാവശിഷ്ടങ്ങൾക്കിടയിലുണ്ട്. ഇവയ്ക്കിടയിൽ മലേഷ്യയുടെ പതാക കണ്ടതോടെയാണു കാണാതായ എം.എച്ച് 370 വിമാനത്തിന്റെ ഭാഗങ്ങളാണിതെന്നു സംശയമുണ്ടായത്. തുടർന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരെയും മലേഷ്യൻ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. കാണാതായ വിമാനത്തിന്റെ ഭാഗങ്ങളാണു ഫിലിപ്പീൻസിലെ സഗ്ബായ് ദ്വീപിൽ കണ്ടെത്തിയതെന്നു മലേഷ്യയും സൂചന നൽകി.

പക്ഷികളുടെ വേട്ടയ്ക്കായി എത്തിയവരാണ് വനത്തിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടത്. വിമാനത്തിനുള്ളിൽ കയറിയതായും റിപ്പോർട്ടുണ്ട്. പൈലറ്റ് സേഫ്റ്റി ബെൽറ്റ് ഇട്ടിരുന്നതിന്റെ സൂചനകളാണ് ഇവർ പങ്കുവയ്ക്കുന്നത്. മലേഷ്യൻ വിമാനം കത്തിയാതാണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അത് സ്ഥിരീകരിക്കുന്ന തരത്തിലേക്ക് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. ഫിലപ്പീൻസിൽ വിമാന അവശിഷ്ടങ്ഹൾ കണ്ടെത്തിയാൽ അത് പല സംശയങ്ങൾക്കും ഇട നൽകും. അന്തരീക്ഷത്തിൽ തന്നെ വിമാനം കത്തിയതിന്റെ സൂചനകളാകും ഇത് നൽകുക. അങ്ങനെ എങ്കിൽ വിമാന റാഞ്ചിയ ശേഷം സ്‌ഫോടനം നടത്തിയതുൾപ്പെടെയുള്ള സംശയങ്ങൾ ബലപ്പെടും.

ഏതായും തദ്ദേശിയർ വേട്ടയ്ക്ക് പോയപ്പോൾ കണ്ടത് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരെയും മലേഷ്യൻ പൊലീസിനെയും അറിയിക്കുകയായിരുന്നു. കാണാതായ വിമാനത്തിന്റെ ഭാഗങ്ങളാണു ഫിലിപ്പീൻസിലെ സഗ്ബായ് ദ്വീപിൽ കണ്ടെത്തിയതെന്നു മലേഷ്യയും സൂചന നൽകി. ഓസ്‌ട്രേലിയ, മലേഷ്യ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള അന്വേഷകരും വിദഗ്ധരും ഫിലിപ്പീൻസിലെത്തി വിമാനാവശിഷ്ടങ്ങൾ പരിശോധിക്കും. കഴിഞ്ഞവർഷം മാർച്ചിൽ ക്വാലാലംപുരിൽനിന്ന് ബെയ്ജിങ്ങിലേക്കുള്ള പറക്കുന്നതിനിടെയാണു 239 യാത്രക്കാരുമായി മലേഷ്യൻ എയർലൈൻസിന്റെ എം.എച്ച് 370 വിമാനം കാണാതായത്.

തുടർന്ന് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും വിമാനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ വർഷമാദ്യം ഇന്ത്യൻ മഹാസമുദ്രമേഖലയിലെ റീയൂണിയൻ ദ്വീപിൽനിന്ന് മലേഷ്യൻ വിമാനത്തിന്റേതെന്നു കരുതുന്ന ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. മാർച്ച് എട്ടിനാണ് ക്വാലാലംപുരിൽനിന്ന് പുറപ്പെട്ട മലേഷ്യൻ എയർലൈൻസ് വിമാനം കാണാതായത്. ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് മാറി ഇന്ത്യൻ മഹാ സമുദ്രത്തിൽ പതിച്ചെന്നാണ് നിഗമനത്തിലാണ് അന്വേഷണം സംഘം എത്തിയത്. ബെയ്ജിങ്ങിലേക്കു പുറപ്പെട്ട വിമാനം മലേഷ്യൻ വ്യോമവിഭാഗത്തിന്റെ നിയന്ത്രണത്തിൽനിന്ന് വിട്ടയുടൻ ദിശ മാറി പറക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.ഏഴു മണിക്കൂറോളം പറന്നശേഷം കടലിൽ പതിച്ചതാകാമെന്നു കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP