Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിമാനത്തിന്റെ മിഡിൽ സീറ്റിൽ ഇരുന്നാൽ കൈ വയ്ക്കാനുള്ള അവകാശം ആർക്കാണ്..? വിമാന യാത്രക്കാരുടെ പ്രധാന പ്രശ്നം പരിഹരിച്ച് കൊണ്ട് പുതിയ സീറ്റ് വരുന്നു

വിമാനത്തിന്റെ മിഡിൽ സീറ്റിൽ ഇരുന്നാൽ കൈ വയ്ക്കാനുള്ള അവകാശം ആർക്കാണ്..? വിമാന യാത്രക്കാരുടെ പ്രധാന പ്രശ്നം പരിഹരിച്ച് കൊണ്ട് പുതിയ സീറ്റ് വരുന്നു

മിക്കവരെ സംബന്ധിച്ചിടത്തോളവും വിമാനത്തിന്റെ മിഡിൽ സീറ്റിൽ ഇരിക്കുകയെന്നത് ഒരു ദുസ്വപ്നമാണ്. ഇരുവശത്തുമിരിക്കുന്നവർ തീർത്തും അപരിചിതരാണെങ്കിൽ അവർക്കൊപ്പം മണിക്കൂറുകളോളം ചെലവഴിക്കേണ്ടി വരുന്നത് പലർക്കും ആലോചിക്കാൻ പോലും സാധിക്കാനാവാത്ത കാര്യമാണ്. ഇതിന് പുറമെ ഇത്തരം സീറ്റുകളിലിരുന്നാൽ ആംറെസ്റ്റില് കൈ വയ്ക്കാനുള്ള അവകാശത്തെ ചൊല്ലിയുള്ള തർക്കത്തിലുമേർപ്പേടണ്ടി വരും. എന്നാൽ വിമാനയാത്രക്കാർ ദീർഘകാലമായി അഭിമുഖീകരിക്കുന്ന ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കിക്കൊണ്ട് പുതിയ ഡിസൈനിലുള്ള സീറ്റ് വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

പ്രത്യേക രീതിയിൽ നീക്കി ഈ പ്രശ്നം പരിഹരിക്കാവുന്ന സീറ്റാണിതിന്റെ ഭാഗമായി ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിലൂടെ മിഡിൽ സീറ്റ് ഐലിനേക്കാളും വിൻഡോയുടെ അരികിലുള്ള സീറ്റിനേക്കാളും അൽപം പുറകിലേക്ക് നീക്കാൻ സാധിക്കും. കൂടാതെ ഇത് അൽപം താഴ്‌ത്തി വേർതിരിക്കാനും കഴിയും. ഹ്രസ്വദൂര വിമാനങ്ങളിലാണ് പുതിയ ഈ ഡിസൈൻ പരീക്ഷിക്കുന്നത്. മോലൊൻ ലാബ് പുറത്തിറക്കിയിരിക്കുന്ന ഈ പുതിയ ഡിസൈൻ സീറ്റ് ശരാശരി സീറ്റിനേക്കാൾ അൽപം വീതിയേറിയതാണ്. പുതിയ ഡിസൈനിലൂടെ മധ്യ സീറ്റിലിരിക്കുന്നവരുടെ ചുമൽ ഇരുഭാഗത്തെ സീറ്റുകളിലിരിക്കുന്നവരുമായി കൂട്ടിമുട്ടുന്ന സാഹചര്യം ഇല്ലാതാവുമെന്നാണ് മോലൊൻ ലാബിന്റെ സിഇഒയും സ്ഥാപകനുമായ ഹാങ്ക് സ്‌കോട്ട് പറയുന്നത്.

ഡെൻവർ കേന്ദ്രമാക്കിയാണീ സ്ഥാപനം പ്രവർത്തിക്കുന്നത്. സാധാരണ മിഡിൽ സീറ്റുകളിലിരിക്കുമ്പോൾ വീതിയേറിയ ഷോൽഡറുകളുള്ളവർ കടുത്ത ബൂദ്ധിമുട്ടനുഭവിക്കുന്നുവെന്നും പുതിയ സീറ്റ് അതിനൊരു പരിഹാരമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. പുതിയ സീറ്റ് ഇൻ-ഹൗസ് ടെസ്റ്റിംഗിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്നും ഏവിയേഷൻ അഥോറിറ്റികളിൽ നിന്നും സർട്ടിഫിക്കറ്റിനായി കാത്തിരിക്കുന്നുവെന്നുമാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP