Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭയം തേടി യൂറോപ്പിൽ എത്തുന്ന മുസ്ലീങ്ങൾ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് മാറുന്നു; നിർബന്ധം മൂലമോ അതോ അഭയം ഉറപ്പുവരുത്താനോ?

അഭയം തേടി യൂറോപ്പിൽ എത്തുന്ന മുസ്ലീങ്ങൾ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് മാറുന്നു; നിർബന്ധം മൂലമോ അതോ അഭയം ഉറപ്പുവരുത്താനോ?

യൂറോപ്പിലേക്ക് അഭയാർഥി പ്രവാഹമായിരുന്നു സമീപകാലത്ത്. പല യൂറോപ്യൻ രാജ്യങ്ങളുടെയും നിലനിൽപ്പ് പോലു അപകടത്തിലാക്കുന്ന തരത്തിൽ സിറിയയിൽനിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും ലക്ഷക്കണക്കിനാളുകളാണ് യൂറോപ്പിലെത്തിയത്. ഇവയിലേറെയും മുസ്ലീങ്ങളായിരുന്നു.

എന്നാൽ, യൂറോപ്പിലെത്തുന്ന മുസ്ലിം അഭയാർഥികളിൽ വലിയൊരു വിഭാഗം ക്രിസ്തുമതത്തിലേക്ക് മാറുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. തീവ്രവാദവും ഭീകരപ്രവർത്തനങ്ങളും വ്യാപകമായതോടെ മുസ്ലിം സമൂഹത്തിന് നേർക്ക് യൂറോപ്യന്മാർ പുലർത്തുന്ന അവിശ്വാസമാണ് ഇത്തരമൊരു സമീപനത്തിന് പിന്നിലെന്നാണ് കരുതുന്നത്.

യൂറോപ്യൻ സമൂഹത്തിൽ മുസ്ലീമായി കഴിയുന്നത് ബുദ്ധിമുട്ടാണെന്ന് കണ്ടുമാത്രമല്ല, അഭയം ഉറപ്പിക്കാനും ഈ മതംമാറ്റം സഹായിക്കുന്നുണ്ടെന്നാണ് സൂചന. ബ്രിട്ടനിലെ ഇവാഞ്ചലിക്കൻ-ലുഥറൻ സഭയിലേക്ക് 1200 മുസ്ലീങ്ങളാണ് മൂന്നുവർഷത്തിനിടെ മതംമാറിയെത്തിയത്. ജർമനിയിലെ ഹാംബർഗിൽ നടന്ന കൂട്ട മതംമാറ്റ പരിപാടിയിൽ 80 പേരും ക്രൈസ്തവ മതം സ്വീകരിച്ചു.

പുതിയ ജീവിതം ലക്ഷ്യമിട്ട് ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് യൂറോപ്പിലേക്ക് കുടിയേറിയവരാണ് അഭയാർഥികളിലേറെപ്പേരും. മതവിശ്വാസത്തെക്കാൾ ജീവിതത്തോടുള്ള ആഗ്രഹമാണ് അവരെ നയിക്കുന്നത്. അതുമുതലാക്കി നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. പല സഭാ നേതാക്കളും ഇത്തരത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നതായി ആരോപിക്കുന്നു.

ദുർബലരായ ആളുകളെ പറഞ്ഞുപറ്റിച്ച് ക്രൈസ്തവരാക്കുകയാണ് പല സഭകളും ചെയ്യുന്നതെന്ന് ഹോളണ്ടിലെ സഭാ തലവവായ പാസ്റ്റർ ഗെറാർഡ് ഷോൾട്ട് പറയുന്നു. മതംമാറണമെന്ന് ആഗ്രഹിച്ചുവരുന്നവരെ ക്രിസ്തുമതത്തിലേക്ക് ചേർക്കാറുണ്ട്. എന്നാൽ, ആനുകൂല്യങ്ങൾ നേടിത്തരാം എന്ന രീതിയിൽ നിർബന്ധിതമായി ആരെയും ചേർക്കാറില്ലെന്നും ഷോൾട്ട് പറഞ്ഞു.

മതംമാറ്റത്തിന് പിന്നിൽ മറ്റൊരു രഹസ്യം കൂടിയുണ്ട്. ഇസ്ലാം മതത്തിൽനിന്ന് ക്രിസ്തുമതത്തിലേക്ക് ചേരുന്നതോടെ യൂറോപ്പിൽ തുടരാമെന്ന ഉറപ്പുകൂടിയാണ് ഒരാൾ സ്വന്തമാക്കുന്നത്. പല ഇസ്ലാമിക രാജ്യങ്ങളിലും മുസ്ലിം മതം വിട്ട് മറ്റൊരു മതം സ്വീകരിക്കുന്നത് വധശിക്ഷ പോലും ലഭിക്കാവുന്ന കുറ്റമാണ്. ആ നിലയ്ക്ക് മതം മാറിയാൽ പിന്നീട് നാട്ടിലേക്ക് മടങ്ങാനാവില്ല എന്നൊരു സാഹചര്യം അഭയാർഥി സ്വന്തമാക്കുന്നുണ്ട്. ഇതും ഇതിന് പിന്നിലുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP