Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭയാർത്ഥികളെ കൊള്ളയടിച്ച് ഡെന്മാർക്ക്; വിസ നൽകുന്നത് 1 ലക്ഷം രൂപയിൽ ഉയർന്ന മൂല്യം ഉള്ള വസ്തുക്കൾ പിടിച്ചെടുത്ത ശേഷം; ലോകം പ്രതിഷേധിക്കുന്നു

അഭയാർത്ഥികളെ കൊള്ളയടിച്ച് ഡെന്മാർക്ക്; വിസ  നൽകുന്നത് 1 ലക്ഷം രൂപയിൽ ഉയർന്ന മൂല്യം ഉള്ള വസ്തുക്കൾ പിടിച്ചെടുത്ത ശേഷം; ലോകം പ്രതിഷേധിക്കുന്നു

ന്മനാട്ടിൽ യാതൊരു വിധത്തിലും നിൽക്കക്കള്ളിയില്ലാതാകുമ്പോഴാണ് പലരും അഭയാർത്ഥികളായി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാക്കുന്നത്. അവിടെ നിന്ന് തങ്ങളുടെ ജീവിതത്തിനാവശ്യമായ സാഹചര്യങ്ങൾ എളുപ്പത്തിൽ ലഭിക്കുമെന്ന നിറഞ്ഞ പ്രതീക്ഷയാണ് മിക്കവരെയും കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നത്. സ്വദേശത്തുള്ളവയെല്ലാം വിറ്റു പെറുക്കിയും ആഭരണങ്ങൾ പോലുള്ള എന്തെങ്കിലും വിലയേറിയ സാധനങ്ങൾ കൈയിൽ കരുതിയുമാണ് പലരും പലായനം ചെയ്യുന്നത്.

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ തങ്ങൾ അഭയം തേടിയെത്തുന്ന രാജ്യം തങ്ങളുടെ വിലയേറി വസ്തുക്കൾ തട്ടിപ്പറിക്കുന്ന സാഹചര്യമുണ്ടായാൽ അഭയാർത്ഥികൾ എന്താണ്‌ചെയ്യുക....?  അത്തരം സന്ദർഭങ്ങളിൽ അതിന് വഴങ്ങിക്കൊടുക്കുകയല്ലാതെ അഭയാർത്ഥികൾക്ക് വേറെ വഴിയില്ല. ഈ ദുരവസ്ഥയാണ് ഡെന്മാർക്കിലെത്തിയ അഭയാർത്ഥികൾ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. അതായത് ഇവിടെ അഭയാർത്ഥിക്ക് വിസ കൊടുക്കുന്നത് 1 ലക്ഷം രൂപയിൽ ഉയർന്ന മൂല്യമുള്ള വസ്തുക്കൾ പിടിച്ചെടുത്ത ശേഷമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഈ നീതീകരിക്കാനാവത്ത നടപടിക്കെതിരെ ലോകം കടുത്ത പ്രതിഷേധത്തോടെയാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി വിലപ്പെട്ട വസ്തുക്കളും പണവും മറ്റും പിടിച്ചെടുക്കുന്നതിനായി ഡെന്മാർക്കിലെത്തുന്ന അഭയാർത്ഥികളുടെ ലഗേജുകളും മറ്റും ഡെന്മാർക്ക് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത് നാസി കാലത്തെ ജർമനിയിൽ നടന്നത് പോലുള്ള നടപടിയാണെന്നാണ് ലോകം പ്രതിഷേധിക്കുന്നത്. തുടർന്ന് തങ്ങളുടെ നടപടിയെ ന്യായീകരിച്ച് കൊണ്ട് ഡെന്മാർക്ക് രംഗത്തെത്തിയിട്ടുമുണ്ട്. തൊഴിലില്ലാത്ത ഡെന്മാർക്ക് കാർക്ക് സമാനമായാണ് തങ്ങൾ അഭയാർത്ഥികളെയും പരിഗണിക്കുന്നതെന്നാണ് ഇവിടുത്തെ അധികൃതർ പറയുന്നത്.

ഇതനുസരിച്ച് ഇവിടുത്ത തൊഴിലില്ലാത്തവരുടെ 10,000 ഡാനിഷ് ക്രോണർ വിലവരുന്ന വസ്തുക്കൾ പിടിച്ചെടുത്താൽ മാത്രമേ അവർക്ക് ബെനഫിറ്റുകൾ അനുവദിക്കുകയുള്ളൂ. അതു പോലെ തന്നെ ഇപ്പോൾ അഭയാർത്ഥിയാകാനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് മുമ്പ് അഭയാർത്ഥികളിൽ നിന്നും ഇപ്പോൾ തങ്ങളുടെപക്കലുള്ള 10,000 ഡാനിഷ് ക്രോനെറിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ പിടിച്ചെടുക്കുകയാണ് അധികൃതർ ചെയ്യുന്നത്. ഏകദേശം 97600 രൂപയ്ക്ക് സമാനമായ തുകയാണിത്. തുടർന്ന് ഈ തുക ഉപയോഗിച്ചാണ് അഭയാർത്ഥികൾക്കാവശ്യമായ താമസസൗകര്യത്തിനും ലഗേജ് ക്ലാസുകൾക്കും ഹെൽത്ത്‌കെയറിനും തൊഴിൽ പരിശീശന കോഴ്‌സുകൾക്കുമുള്ള പണം കണ്ടെത്തുന്നത്.

ഡെന്മാർക്കിന്റെ ഈ നടപടി ഇപ്പോൾ ലോകമാകമാനം പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. പ്രത്യേകിച്ചും അമേരിക്കിയിലാണ് പ്രതിഷേഘംശക്തമായിരിക്കുന്നത്. അഭയാർത്ഥികളിൽ നിന്നും വിലയേറിയആഭരണങ്ങൾ പിടിച്ചെടുക്കുന്ന നടപടി നീതീകരിക്കാനാവാത്തതാണെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാംലോക മഹായുദ്ധ കാലത്ത് ജർമനിയിലെ നാസിമാർ യഹൂദന്മാരിൽ നിന്നും വിലയേറിയാ ആഭരണങ്ങൾ പിടിച്ചെടുത്ത നടപടിക്ക് തുല്യമായ കാര്യമാണിതെന്നാണ് പത്രം ആരോപിക്കുന്നത്.

എന്നാൽ വിദേശ മാദ്ധ്യമങ്ങൾ ഇക്കാര്യം പെരുപ്പിച്ച് കാട്ടുകയാണെന്നും ഇക്കാര്യത്തിൽ ഡെന്മാർക്ക് കാർക്കുള്ള നിയമങ്ങൾ മാത്രമേ അഭയാർത്ഥികളുടെ മേലും നടപ്പിലാക്കുന്നുള്ളുവെന്നാണ് ഡെന്മാർക്കിലെ ഇന്റഗ്രേഷൻ മിനിസ്റ്ററായ ഇൻഗെർ സ്റ്റോജ്‌ബെർഗ് വ്യക്തമാക്കുന്നത്.കുടിയേറ്റത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഡാനിഷ് പീപ്പിൾസ് പാർട്ടി(ഡിപിപി)യുടെ പിന്തുണയോടെയാണ് ഡാനിഷ് പ്രധാനമന്ത്രി ലാർസ് ലോക്കെ റാസ്മുസന്റെ ഗവൺമെന്റ് ഭരിക്കുന്നത്. ഡെന്മാർക്കിനെ യാഥാർത്ഥ്യ വിരുദ്ധമായാണ് മാദ്ധ്യമങ്ങൾ ചിത്രീകരിക്കുന്നതെന്നാണ് സർക്കാർ ആരോപിക്കുന്നത്.

അടുത്തുള്ള സ്വീഡനുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെന്മാർക്കേലേക്കുള്ള കുടിയേറ്റത്തിൽ സമീപ കാലത്ത് കുറഞ്ഞ വർധനവാണ് പ്രകടമായിരിക്കുന്നത്. റെസിഡന്റ്‌സ് പെർമിറ്റുകൾ വെട്ടിക്കുറച്ചതും ഫാമിലി റീ യൂണിഫിക്കേഷൻസിലുള്ള കാലതാമസവും അഭയാർത്ഥികൾ ഇവിടേക്ക് വരുന്നതിനെ നിരുത്സാഹപ്പെടുത്തി കൊണ്ട് ലെബനീസ് പത്രങ്ങളിൽ ഡെന്മാർക്ക് പ രസ്യം ചെയ്തതും കുടിയേറ്റത്തിൽ കുറവുണ്ടാക്കിയിട്ടുണ്ട്. സമീപ രാജ്യമായ സ്വീഡൻ കുടിയേറ്റ നിയമങ്ങൾ കർക്കശമാക്കിയതിനെ തുടർന്നാണ് ഡെന്മാർക്കും അഭയാർത്ഥികളോട് ഇത്തരം കടുത്ത നിലപാടുകൾ അനുവർത്തിക്കാൻ തുടങ്ങിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP