Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭയാർത്ഥികൾ യൂറോപ്പിന്റെ സ്വഭാവം പാടെ മാറ്റി; സ്വീഡിഷ് യുവതിയെ കൊന്നതിന് പ്രതികാരം തീർക്കാൻ മുഖം മൂടി അണിഞ്ഞ ആയിരങ്ങൾ തെരുവിൽ; പ്രാണരക്ഷാർത്ഥം തല്ലുകൊണ്ടോടി കുടിയേറ്റക്കാർ

അഭയാർത്ഥികൾ യൂറോപ്പിന്റെ സ്വഭാവം പാടെ മാറ്റി; സ്വീഡിഷ് യുവതിയെ കൊന്നതിന് പ്രതികാരം തീർക്കാൻ മുഖം മൂടി അണിഞ്ഞ ആയിരങ്ങൾ തെരുവിൽ; പ്രാണരക്ഷാർത്ഥം തല്ലുകൊണ്ടോടി കുടിയേറ്റക്കാർ

സംസർഗം കൊണ്ട് ഗുണവും ദോഷവും ഉണ്ടാകുമെന്നാണ് പഴമക്കാർ പറയാറുള്ളത്. തങ്ങളുടെ സ്വതസിദ്ധമായ ആക്രമണരീതികൾ തരംകിട്ടുമ്പോൾ യൂറോപ്പിലും പയറ്റുന്ന അഭയാർത്ഥികളിൽ നിന്നും ആ സ്വഭാവം ഇപ്പോൾ യൂറോപ്യന്മാരിലേക്കും പടരുകയാണോ...?.സ്വീഡനിൽ അഭയാർത്ഥിയായ യുവാവ് സ്വീഡിഷ് യുവതിയെ അഭയാർത്ഥി സെന്ററിൽ വച്ച് കൊന്നതിന് പ്രതികാരം തീർക്കാൻ മുഖം മൂടി അണിഞ്ഞ ആയിരങ്ങൾ സ്‌ക്കോഹോമിൽ തെരുവിലിറങ്ങി അഭയാർത്ഥികളെ മർദിച്ചതിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. അഭയാർത്ഥികളെയും അവരുടെ കുട്ടികളടക്കമുള്ളവരെയും മുഖം നോക്കാതെ ക്രൂരമായി മർദിക്കുകയായിരുന്നു അവർ ചെയ്തത്. ഇതോടെ പ്രാണരക്ഷാർത്ഥം തല്ലുകൊണ്ടോടാനായിരുന്നു അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും വിധി.

സ്വീഡനിലെ പ്രധാനപ്പെട്ട ട്രെയിൻ സ്റ്റേഷനുള്ളിലും ചുറ്റുവട്ടത്തുമാണ് കറുത്ത തുണി കൊണ്ട് മുഖം മറച്ച ഒരു കൂട്ടമാളുകൾ അഭയാർത്ഥികൾക്കെതിരെയും കുടിയേറ്റക്കാർക്കെതിരെയും ആക്രമണമഴിച്ച് വിട്ടത്. സ്വീഡിഷ് വംശജരല്ലെന്ന് തോന്നിയവർക്കെതിരെയെല്ലാം അവർ ആക്രമണമഴിച്ച് വിട്ടിരുന്നു. ഈ ആക്രമണത്തിന് മുമ്പ് നിരധവി പേരടങ്ങിയ ഒരു സംഘം വംശീയവിദ്വേഷം വമിപ്പിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. രക്ഷിതാക്കൾ കൂടെയില്ലാതെ ഇവിടെയെത്തിയ അഭയാർത്ഥിക്കുട്ടികൾക്ക് നേരെ ഇവർ കടുത്ത ആക്രമണമാണ് നടത്തിയതെന്നാണ് സ്വീഡനിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവർ ആക്രമണത്തിന് മുമ്പ് വിതരണം ചെയ്ത് ലഘുലേഖ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇപ്പോൾ സൂക്ഷ്മനിരീക്ഷണം ചെയ്ത് വരുകയാണ്.

40 മുതൽ 50 വരെ ആളുകൾ സംഘടിച്ച് വെള്ളിയാഴ്ച രാത്രി 9 മണിക്ക് കുടിയേറ്റക്കാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌റ്റേഷനിലിരിക്കുന്ന അഭയാർത്ഥികളെ ഇവർ കണക്കിന് കൈകാര്യം ചെയ്തിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നത്. സ്വീഡനിലെ മൊളൻഡാലിൽ ആരും കൂടെയില്ലാതെ ഇവിടെയെത്തിച്ചേർന്ന കുട്ടികൾക്ക് വേണ്ടി നടത്തുന്ന ചൈൽജ് സെന്ററിലെ ജോലിക്കാരിയെ അഭയാർത്ഥിയായ 15കാരൻ കുത്തിക്കകൊന്നതിനെ പ്രസ്തുത ലഘുലേഖയിൽ ശക്തമായി അപലപിച്ചിരുന്നു. അലക്‌സാണ്ട്ര മെഹസെർ എന്ന ജോലിക്കാരിയായിരുന്നു കഴിഞ്ഞ ആഴ്ച ഇവിടെ കുത്തേറ്റ് മരിച്ചിരുന്നത്. ഇതിനുള്ള പ്രതികാരമായാണ് കുടിയേറ്റക്കാർക്കെതിരെയും അഭയാർത്ഥികൾക്കെതിരെയും ഈ ആക്രണം നടത്തിയതെന്ന് ലഘുലേഖയിൽ നിന്നും വ്യക്തമാണ്.

സ്വീഡനിലാകമാനം അഭയാർത്ഥികൾ ചെയ്ത് കൂട്ടുന്ന കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്നുവെന്നും അത് തടയുന്നതിൽ പൊലീസിന് കാര്യമായതൊന്നും ചെയ്യാനാവുന്നില്ലെന്നും ലഘലേഖ ആരോപിക്കുന്നുണ്ട്. ഇത്തരം ആക്രമണങ്ങൾ സ്വീഡനിലെ ജനത ഞെട്ടിത്തരിച്ച് ഭയവിഹ്വലരായിരിക്കുകയാണെന്നും അതിൽ എഴുതിയിരിക്കുന്നു. അഭയാർത്ഥി സെന്ററിലെ ജോലിക്കാരിയെ 15 വയസുകാരൻ കുത്തിക്കൊന്ന സംഭവം ഇതിൽ ഉയർത്തിക്കാട്ടിയിട്ടുണ്ട്. ഈ സംഭവത്തിൽ നാഷണൽ പൊലീസ് കമ്മീഷണർ ഇരയേക്കാൾ കൊലപാതകിയോടാണ് കൂടുതൽ സഹതാപം പ്രകടിപ്പിച്ചിരിക്കുന്നതെന്നും ലഘുലേഖ ആരോപിക്കുന്നു. ഇത്തരത്തിൽ സ്വീഡിഷ് വനിതകൾക്കെതിരേ അഭയാർത്ഥികൾ നടത്തി വരുന്ന നിരന്തരമായ പീഡനങ്ങളെയും അധിക്ഷേപങ്ങളെയും സ്വീകരിക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്നും ലഘുലേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ സ്വീഡനിലെ സമാധാനവും സുരക്ഷയും അഭയാർത്ഥികൾ നശിപ്പിക്കുന്നതു സ്വീകരിക്കാനാവില്ലെന്ന് ഇതിലെഴുതിയിട്ടുണ്ട്.

സാധാരണ സ്വീഡിഷ് പൗരന്മാർക്ക് തെരുവുകളിലൂടെ നടന്ന് പോകാൻ സാധിക്കാത്ത സ്ഥിതിയാണിന്നുള്ളതെന്നും ആ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും പ്രസ്തുത സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താൽ 200 സ്വീഡൻകാർ സംഘടിച്ച് നോർത്ത് ആഫ്രിക്കയിൽ നിന്നെത്തിയ തെരുവുപിള്ളേർക്കെതിരെ ഇന്ന് തിരിയുകയാണെന്നും അവർ വെളിപ്പെടുത്തുന്നു. ഇവിടുത്തെ നീതിന്യായവ്യവസ്ഥ തകർന്നതിനാലാണ് തങ്ങൾ നിയമം കൈയിലെടുക്കുന്നതെന്നും ലഘുലേഖ വ്യക്തമാക്കുന്നു.

കഴിഞ്ഞയാഴ്ചയാണ് സ്വീഡന്റെ പടിഞ്ഞാറൻ തീരത്തുള്ള മൊലൻഡാളിലെ അഭയാർത്ഥി സെന്ററിൽ വച്ച് ഇവിടുത്തെ ജീവനക്കാരിയായ അലക്‌സാണ്ട്ര മെസെർ എന്ന 22 കാരിക്ക് കുത്തേറ്റത്. ആരോരും തുണയില്ലാതെ എത്തിയ 14നും 17നും വയസിനിടയിലുള്ള അഭയാർത്ഥികളെ അധിവസിപ്പിച്ചിരിക്കുന്ന സെന്ററാണിത്. കുത്തേറ്റതിനെ തുടർന്ന് അലക്‌സാണ്ട്രയെ സാഹ്ല്! ഗ്രെൻസ്‌ക ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു.

യുവതിയെ കുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അഭയാർത്ഥി ക്യാമ്പിലെ 15 കാരനെ പൊലീസെത്തുന്നത് വരെ അവിടെയുള്ള മറ്റ് ജീവനക്കാർ പിടിച്ച് വയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്നും പൊലീസ് ഒരു കത്തി കണ്ടെടുത്തിട്ടുണ്ട്. പ്രദേശം വളഞ്ഞ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP