Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഭയാർത്ഥികളുടെ കൈയിലെ ആഭരണങ്ങൾ ഉൾപ്പെടെ എല്ലാം സ്വിറ്റ്‌സർലാൻഡ് പിടിച്ചെടുക്കും; നേടുന്ന വരുമാനത്തിന് മുഴുവൻ 10 ശതമാനം നികുതി; കടുത്ത കുടിയേറ്റ വിരുദ്ധ നിയന്ത്രണം പ്രഖ്യാപിച്ച് രാജ്യം

അഭയാർത്ഥികളുടെ കൈയിലെ ആഭരണങ്ങൾ ഉൾപ്പെടെ എല്ലാം സ്വിറ്റ്‌സർലാൻഡ് പിടിച്ചെടുക്കും; നേടുന്ന വരുമാനത്തിന് മുഴുവൻ 10 ശതമാനം നികുതി; കടുത്ത കുടിയേറ്റ വിരുദ്ധ നിയന്ത്രണം പ്രഖ്യാപിച്ച് രാജ്യം

യൂറോപ്യൻ രാജ്യങ്ങളിൽ എങ്ങനെയെങ്കിലും എത്തിപ്പെട്ടാൽ പറുദീസയാണെന്ന വിശ്വാസത്തിലാണ് പ്രശ്‌ന ബാധിതങ്ങളായ വിവിധ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് അഭയാർത്ഥികൾ കൂട്ടത്തോടെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പ്രവഹിച്ച് കൊണ്ടിരിക്കുന്നത്. ചില രാജ്യങ്ങളിൽ അഭയാർത്ഥികൾക്കായി സർക്കാർ ചെലവിൽ അടിസ്ഥാന കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കുന്നുണ്ട്. എന്നാൽ അഭയാർത്ഥികളോട് കർക്കശമായ നിയമങ്ങൾ കൈക്കൊണ്ടാണ് സ്വിറ്റ്‌സർലാൻഡ് അവരെ ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. അതായത് ഇവിടെയെത്തുന്ന അഭയാർത്ഥികളുടെ കൈയിലെ ആഭരണങ്ങൾ ഉൾപ്പെടെ എല്ലാം സ്വിറ്റ്‌സർലാൻഡ് പിടിച്ചെടുക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ഇതിന് പുറമെ അവർ നേടുന്ന വരുമാനത്തിന്റെ 10 ശതമാനം സ്വിറ്റ്‌സർലാൻഡിന് നികുതിയായി നൽകുകയും വേണം. ഇത്തരത്തിൽ കടുത്ത കുടിയേറ്റ വിരുദ്ധ നിയന്ത്രണം പ്രഖ്യാപിച്ചാണ് രാജ്യം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ഡെന്മാർക്കിനോട് തുല്യമായ നയങ്ങളാണ് സ്വിറ്റ്‌സർലാൻഡും കൈക്കൊണ്ടിരിക്കുന്നത്.

ഇതു പ്രകാരം 1000 സ്വിസ് ഫ്രാൻക്‌സിന് മുകളിൽ വിലയുള്ള സാധനങ്ങളാണ് അഭയാർത്ഥികളിൽ നിന്നും പിടിച്ചെടുക്കുന്നത്. അഭയാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് വേണ്ടിയാണിവ പിടിച്ചെടുക്കുന്നുതെന്നാണ് സ്വിറ്റ്‌സർലാൻഡ് പറയുന്നത്. ഇത്തരത്തിലുള്ള നടപടികൾ അഭയാർത്ഥികൾക്ക് നേര പ്രയോഗിച്ചതിനെ യുഎൻ റെഫ്യൂജി ഏജൻസി ഡെന്മാർക്കിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ഇവിടെ നാസിക്കാലത്തെ ജർമനിക്ക് സമാനമായ അവസ്ഥയാണുള്ളതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.ഇത്തത്തിൽ തന്റെ കൈയിലുണ്ടായിരുന്ന പണം പകുതിയും സ്വസ് അധികൃതർക്ക് കൈമാറിയതിനെ തുടർന്ന് ഒരു സിറിയൻ അഭയാർത്ഥിക്ക് ലഭിച്ച റസീറ്റ് ലോക്കൽ ബ്രോഡ്കാസ്റ്റരായ എസ്ആർഎഫ് പരസ്യമാക്കിയിരുന്നു. അതിന് മുമ്പ് സ്വിറ്റ്‌സർലാൻഡിലെത്താൻ വേണ്ടി താൻ നല്ലൊരുത തുക മനുഷ്യക്കടത്തുകാർക്കും നൽകിയിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു.

റിസപ്ഷൻ സെന്റെറിലെത്തുമ്പോൾ 1000 സ്വിസ് ഫ്രാൻക്‌സിന് മുകളിലുള്ള വസ്തുവകകളും പണവും അവിടെ കൈമാറണമെന്നും ഇവിടെ കൊടുത്ത് ഒരു റെസീപ്റ്റ്‌കൈപ്പറ്റണമെന്നും സ്വിസ് അധികൃതർ അഭയാർത്ഥികൾക്കായി ഒരു ഇൻഫർമേഷൻ ഷീറ്റ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.രാജ്യത്തെത്തുന്ന അഭയാർത്ഥികളുടെ അപേക്ഷകൾ പ്രൊസസ് ചെയ്യുന്നതിനും അവർക്കാവശ്യമുള്ള സാമൂഹ്യ സഹായം നേടുന്നതിനുമുള്ള ചെലവ് അവരിൽ നിന്ന് കഴിയാവുന്നിടത്തോളം നേടുകയെന്ന നയത്തിന്റെ ഭാഗമായാണ് ഈ നടപടി അനുവർത്തിച്ച് വരുന്നതെന്നാണ് സ്വിറ്റ്‌സർലാൻഡിലെ മൈഗ്രേഷൻ അഥോറിറ്റിയായ എസ്ഇഎം പറയുന്നത്. ഇവിടെയെത്തി ഏഴ് മാസത്തിനുള്ളിൽ നിർബന്ധിതമായി മടങ്ങിപ്പോകുന്നവർക്ക് ഇത്തരത്തിൽ നൽകുന്ന പണം മടക്കി നൽകുകയും ചെയ്യും. ഇവിടെ ജോലി ചെയ്യാനും താമസിക്കാനും അവകാശം നേടുന്നവർ അവർക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 10 ശതമാനം സർക്കാരിന് നൽകുകയും വേണം. ചെലവിനുള്ള തുകയായ 15,000 ഫ്രാൻക്‌സ് ആകുന്നത് വരെ 10 വർഷം വരെ ഇത് നൽകുകയും വേണം.

ഇത്തരത്തിലുള്ള മാനദണ്ഡങ്ങളോട് യോജിക്കാനാവില്ലെന്നാണ് റഫ്യൂജി എയ്ഡ്ഗ്രൂപ്പിലെ സ്റ്റീഫൻ ്രേഫ പറയുന്നു.ഡെന്മാർക്ക് ഇത്തരം നടപടി അനുവർത്തിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതിഷേധമായിരുന്നു ഉയർന്നിരുന്നത്. പ്രത്യേകിച്ചും യുഎസിൽ നിന്നായിരുന്നു കൂടുതൽ എതിർപ്പുണ്ടായിരുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ യഹൂദന്മാരിൽ നിന്നും വിലയേറിയ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തതിന് തുല്യമായ നടപടിയാണിതെന്നായിരുന്നു വാഷിങ്ടൺ പോസ്റ്റ് വിശേഷിപ്പിച്ചിരുന്നത്. ഇതിനെതിരെ യുഎൻ ഹൈ കമ്മീഷൻ ഫോർ റെഫ്യൂജീസും രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP