Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിന്നെങ്ങനെ അവർ ലോറിയിൽ കയറി വരാതിരിക്കും? കലെയ്‌സിൽ നിന്നും ഒളിച്ചെത്തുന്നവർക്ക് ബ്രിട്ടനിൽ സൗജന്യ ഭക്ഷണവും താമസവും പോക്കറ്റ്മണിയും

പിന്നെങ്ങനെ അവർ ലോറിയിൽ കയറി വരാതിരിക്കും? കലെയ്‌സിൽ നിന്നും ഒളിച്ചെത്തുന്നവർക്ക് ബ്രിട്ടനിൽ സൗജന്യ ഭക്ഷണവും താമസവും പോക്കറ്റ്മണിയും

ല്ല സ്വീകരണം ലഭിക്കുന്നുവെന്ന് കണ്ടാൽ അവിടേക്ക് കയറിപ്പോകാൻ നമുക്കുള്ള പ്രേരണ വർധിക്കും. ഇതേ കാരണം തന്നെയാണ് ബ്രിട്ടനിലെ അനധികൃതമായി കുടിയേറാൻ അഭയാർത്ഥികളെ പ്രേരിപ്പിക്കുന്നതെന്ന് വീണ്ടും വീണ്ടും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.ചാനൽ ടണലിലൂടെ ലോറിയിലോ ട്രെയിനിലോ ഇവിടെയെത്തിച്ചേരുന്ന കുടിയേറ്റക്കാർക്ക് ഇവിടെ നല്ല സ്വീകരണമാണത്രെ ലഭിക്കുന്നത്. കലെയ്‌സിൽ നിന്നും ഒളിച്ചെത്തുന്നവർക്ക് ബ്രിട്ടനിൽ സൗജന്യ ഭക്ഷണവും താമസവും പോക്കറ്റ്മണിയും നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ അവർ എങ്ങനെയെങ്കിലും ഇവിടെയെത്തുന്നതിൽ അത്ഭുതപ്പെടാനില്ല.

എല്ലാ സൗകര്യങ്ങളും നിറഞ്ഞ ഹോട്ടൽമുറിയും മൂന്ന് വിഭവങ്ങളടങ്ങിയ മീൽസും ആഴ്ചയിൽ കാഷ് അലവൻസായി 35 പൗണ്ടുമാണ് കുടിയേറി ദിവസങ്ങൾക്കകം ലഭിക്കുന്നത്. ഹോട്ടലുകളിൽ ഇത്തരക്കാരുടെ സാന്നിധ്യത്തിൽ ബ്രിട്ടനിലെത്തുന്ന മറ്റ് സന്ദർശകരർക്ക് അരോചകമുണ്ടാക്കുന്നുമുണ്ട്. തൽഫലമായി അവർ തങ്ങളുടെ രോഷം ട്രിപ്അഡൈ്വസറിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായിട്ടുണ്ട്. ഇവരെ നിയന്ത്രിച്ചില്ലെങ്കിൽ യുകെയിലെങ്ങുമുള്ള ഹോട്ടലുകൾ അഭയാർത്ഥി ക്യാംപുകളായി മാറുമെന്നാണ് ഈ പോസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നത്. കലെയ്‌സിൽ ഒരാഴ്ചയോളമായുള്ള പ്രതിസന്ധിക്ക് ശേഷം ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് ബ്രിട്ടനിലേക്ക് കടക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇവരിൽ നൂറ് കണക്കിന് പേർ അതിൽ വിജയികത്കുകയും ചെയ്തിട്ടുണ്ട്. ഹോട്ടലുകളിൽ ഇത്തരക്കാർ കുമിഞ്ഞ് കൂടുന്നത് മിനിസ്റ്റർമാർക്ക് ഇക്കാര്യത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നതിന്റെ തെളിവാണെന്നാണ് വിമർശകർ ആരോപിക്കുന്നത്.

നിയമാനുസൃതമല്ലാത്ത മാർഗത്തിലൂടെ ബ്രിട്ടനിലെത്തുന്ന കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തതിന് ശേഷം താമസിക്കാനായി ഗവൺമെന്റ് പ്രൈവറ്റ് കമ്പനികൾക്ക് 150 മില്യൺ പൗണ്ടാണ് നൽകുന്നത്. രാജ്യത്തെ ആറ് ഇമിഗ്രേഷൻ സെന്ററുകൾ നിറഞ്ഞ് കവിഞ്ഞിരിക്കുന്നതിനാൽ 100 കുടിയേറ്റക്കാരെ ഹോട്ടലുകളിൽ അടിയന്തിര പ്രാധാന്യത്തോടെ താമസിപ്പിക്കുന്നുണ്ടെന്നാണ് പ്രൈവറ്റ് കോൺടാക്ടറായ സെർകോ സാക്ഷ്യപ്പെടുത്തുന്നത്. അഭയാർത്ഥികളെ ഗവൺമെന്റ് ചെലവിൽ ഹോട്ടൽ മുറികളിൽ താമസിപ്പിക്കുന്നത് പ്രതിഷേധാത്മകമാണെന്നാണ് ടോറി എംപിയായ അലെക് ഷെൽബ്രൂക്ക് പറയുന്നത്. ഇതിലൂടെ കുടിയേറ്റക്കാർക്ക് ഇംഗ്ലണ്ട് ഇഷ്ടപ്പെട്ട ഒരു സ്ഥലമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ഡസൻ കണക്കിന് കുടിയേറ്റക്കാരെ ലങ്കാഷെയറിലെ ഹോട്ടലിൽ താമസിപ്പിച്ചിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സുഡാൻകാരായ മുഹമ്മദ്, ആഡം എന്നിവർ ഇവിടുത്തെ ഹോട്ടലിൽ കഴിയുന്ന കുടിയേറ്റക്കാരാണ്.ഇവർ സുഡാൻ കാരാണ്. ഇംഗ്ലണ്ടിലെത്തിയ പുനർജന്മം പോലെയാണെന്നാണ് മുഹമ്മദ് പറയുന്നത്. ഇവിടുത്തെ ഹോട്ടലിൽ സുഖവും സുരക്ഷയും അനുഭവിക്കുന്നുണ്ടെന്നാണവർ വെളിപ്പെടുത്തുന്നത്. ഇംഗ്ലണ്ട് മനോഹരമായ രാജ്യമാണെന്നും ഭക്ഷണം വളരെ നല്ലതാണെന്നും അവർ പറയുന്നു. തന്റെ ഗ്രാമം ബോംബിംഗിൽ തകർന്നതിനെ തുടർന്നാണ് താൻ സുഡാൻ വിട്ടതെന്നാണ് ആഡം പറയുന്നത്.

ഇറ്റലിയിൽ നിന്നുള്ള അഭയാർത്ഥികൾ ഫ്രാൻസ് വഴി ബ്രിട്ടനിലേക്ക് നിരവധി പേർ അനായാസം എത്തുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ താൻ ഇവിടെ എളുപ്പത്തിൽ എത്തിയത് സുഡാൻ കാരനായ 22 കാരൻ ഹമദ് സെയ്ദ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.താൻ ഇപ്പോൾ ബ്രിട്ടനിൽ സസുഖം വാഴുകയാണെന്നാണ് ഈ യുവാവ് പറയുന്നത്. ബ്രിട്ടനിലെത്താൻ തനിക്ക് വെറും 76 യൂറോ മാത്രമെ ചെലവാക്കേണ്ടി വന്നിരുന്നുള്ളുവെന്നും ഫ്രഞ്ച് അധികൃതർ എല്ലാവിധ സഹായവും ചെയ്ത് തന്നിരുന്നുവെന്നും ഹമദ് വെളിപ്പെടുത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP