Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തുണിയഴിച്ച് പേരെടുക്കുന്ന ചിത്രകാരി വീണ്ടും വാർത്തയിൽ; ഈഫൽ ടവറിന്റെ മുമ്പിൽ നഗ്‌നയായി നിന്ന് സെൽഫിയെടുത്ത യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്‌

തുണിയഴിച്ച് പേരെടുക്കുന്ന ചിത്രകാരി വീണ്ടും വാർത്തയിൽ; ഈഫൽ ടവറിന്റെ മുമ്പിൽ നഗ്‌നയായി നിന്ന് സെൽഫിയെടുത്ത യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്‌

ലാസൃഷ്ടികളുടെ പേരിൽ എപ്പോഴും വിവാഗത്തിൽപ്പെടാറുള്ള സ്വിറ്റ്‌സർലൻഡുകാരിയായ ചിത്രകാരി ഇക്കുറി വാർത്തകൾ സൃഷ്ടിച്ചത് ഒരു സെൽഫിയുടെ പേരിൽ. പാരീസിലെ ഈഫൽ ടവറിന് മുന്നിൽ ടൂറിസ്റ്റുകൾക്കൊപ്പം നഗ്നയായി നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് മിലോ മോയിർ എന്ന കലാകാരിയെ കുടുക്കിയത്. പൊതുസ്ഥലത്ത് നഗ്നയായി പ്രത്യക്ഷപ്പെട്ടതിന് പൊലീസ് മിലോയെ അറസ്റ്റ് ചെയ്തു.

ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള കലാകാരിയാണ് മിലോ. നഗ്നപ്രദർശനങ്ങളുടെ പേരിൽ മുമ്പും അവർ ശ്രദ്ധ നേടിയിട്ടുണ്ട്. പൊതുസ്ഥലത്ത് പ്രകടിപ്പിക്കേണ്ട മാന്യത ലംഘിച്ചതിനാണ് 31-കാരിയായ മിലോയെ പൊലീസ് അറസ്റ്റ് ചെയ്തത് ഞായറാഴ്ചയാണ് സംഭവം. മിലോയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കലാപ്രവർത്തനത്തിന്റെ ഭാഗമായാണ് മിലോ ഇത്തരം പ്രകടനങ്ങൾ നടത്തുന്നതെന്ന് സ്വിസ് പത്രം ബ്ലിക്ക് റിപ്പോർട്ട് ചെയ്തു. ഇക്കൊല്ലമാദ്യം ജർമനിയിലെ എൽഡബ്ല്യുഎൽ മ്യൂസിയത്തിൽ നഗ്നയായി ഒരു കുട്ടിയെയുമെടുത്ത് പ്രത്യക്ഷപ്പെട്ടും മിലോ വാർത്താ പ്രാധാന്യം നേടിയിരുന്നു. കലാരൂപകൾ മറയില്ലാതെ ആസ്വദിക്കുന്നതിനുവേണ്ടിയാണ് താനത് ചെയ്തതെന്നായിരുന്നു മിലോയുടെ വിശദീകരണം. പൊതുസ്ഥലത്ത് തന്റെ നഗ്നത കൂടി ഉൾപ്പെടുത്തിയ കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്നതിലും മിലോ വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP