Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നന്നാകാത്ത പത്തുവയസ്സുകാരനെ പേടിപ്പിക്കാൻ അമ്മ പൊലീസിനെ വിളിച്ചു; പാഞ്ഞെത്തിയ പൊലീസ് കൈവിലങ്ങുവച്ച് നടത്തി

നന്നാകാത്ത പത്തുവയസ്സുകാരനെ പേടിപ്പിക്കാൻ അമ്മ പൊലീസിനെ വിളിച്ചു; പാഞ്ഞെത്തിയ പൊലീസ് കൈവിലങ്ങുവച്ച് നടത്തി

ഭക്ഷണം കഴിക്കാൻ മടിക്കുന്ന കുട്ടികളെ പൊലീസ് വരുമെന്ന് പേടിപ്പിക്കുന്നത് അമ്മമാരുടെ സ്വാഭാവിക തന്ത്രമാണ്. ജോർജിയയിലെ കൊളംബസിലുള്ള അമ്മ തന്റെ പത്തുവയസ്സുകാരൻ മകന്റെ വികൃതിക്ക് അറുതിവരുത്താനും ചെയ്തത് അതുതന്നെ. പക്ഷേ, പേടിപ്പിക്കുകയല്ല ഉണ്ടായതെന്ന് മാത്രം. നേരെ ഫോണെടുത്ത് പൊലീസിനെ വിളിച്ചു.

33-കാരിയായ ചിക്വിറ്റ ഹില്ലാണ് ഈ കടുംകൈ കാണിച്ചത്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകന്റെ അദ്ധ്യാപികയാണ് കുട്ടിയുടെ വികൃതി അടക്കി നിർത്തണമെന്ന് ആവശ്യപ്പെട്ടത്. പഠനത്തിൽ തെല്ലും ശ്രദ്ധയില്ലാത്ത കുട്ടി അനുസരണയിലും പിന്നോക്കമാണെന്ന് അദ്ധ്യാപിക പറഞ്ഞു. ഇതു കേട്ട് കുപിതയായ ചിക്വിറ്റ ഫോണെടുത്ത് പൊലീസിനെ വിളിക്കുകയായിരുന്നു.

വലിയൊരു കുറ്റവാളിയെ പിടികൂടാനെന്ന വണ്ണം സർവസന്നാഹങ്ങളുമായാണ് പൊലീസെത്തിയത്. കുട്ടിയെ ഒന്നു പേടിപ്പിക്കാനെന്ന വണ്ണം അവനെ അറസ്റ്റ് ചെയ്യുകയും കൈവിലങ്ങ് അണിയിച്ച് പൊലീസ് വാഹനത്തിന്റെ പിൻസീറ്റിൽ ഇരുത്തുകയും ചെയ്തു. വേറൊരു വഴിയുമില്ലാതിരുന്നതിനാലാണ് താൻ പൊലീസിനെ വിളിച്ചതെന്ന് ചിക്വിറ്റ പറഞ്ഞു.

എന്നാൽ, പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ഭയന്ന് നിലവിളിക്കുന്ന കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിമർശകർ രംഗത്തെത്തി. അമ്മയുടെ പരാതിയെത്തുടർന്ന് കുട്ടിയെ അറസ്റ്റ് ചെയ്യാൻ തയ്യാറായ പൊലീസിനെതിരെയാണ് വിമർശനമേറെയും. കൊളംബസ് പൊലീസ് വകുപ്പും ഇതോടെ തലവേദന പിടിച്ചിരിക്കുകയാണ്.

എന്നാൽ, താൻ ചെയ്തതിൽ തെറ്റൊന്നുമില്ലെന്ന് ചിക്വിറ്റ പറയുന്നു. മകനെ നേർവഴിക്ക് നയിക്കാൻ വേറൊരു മാർഗവുമുണ്ടായിരുന്നില്ല. പൊലീസ് അവനെ വിട്ടയച്ചപ്പോൾ അവൻ ഓടിവന്ന് കെട്ടിപ്പിടിച്ചത് എന്നെയാണ്. താനിനി നല്ല കുട്ടിയായിക്കൊള്ളാമെന്ന് അവൻ ഉറപ്പുനൽകിയതായും ചിക്വിറ്റ പറയുന്നു.

എന്നാൽ, ചിക്വിറ്റയുടെ വാക്കുകേട്ട് കുട്ടിയെ അറസ്റ്റ് ചെയ്യാൻ തയ്യാറായ തന്റെ കീഴുദ്യോഗസ്ഥരുടെ നടപടി ശരിയായില്ലെന്ന് കൊളംബസ് പൊലീസ് അസിസ്റ്റന്റ് ചീഫ് ലെം മില്ലർ പറഞ്ഞു. ഒരു നല്ല കാര്യത്തിനുവേണ്ടിയാണ് ഇതു ചെയ്തതെങ്കിലും പത്തുവയസ്സുകാരനായ കുട്ടിയെ വിലങ്ങണിയിച്ച് നടത്തിയത് ശരിയായില്ലെന്നുതന്നെ മില്ലർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP