Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മിസ് ഇന്ത്യ ആദ്യ പത്ത് സുന്ദരികളിൽ സ്ഥാനം പിടിച്ചില്ല; മിസ് കൊളംബിയക്ക് ലോക സുന്ദരി പട്ടം

മിസ് ഇന്ത്യ ആദ്യ പത്ത് സുന്ദരികളിൽ സ്ഥാനം പിടിച്ചില്ല; മിസ് കൊളംബിയക്ക് ലോക സുന്ദരി പട്ടം

മയാമി: അമേരിക്കയിലെ മയാമിയിൽ നടന്ന വിശ്വസുന്ദരി മത്സരത്തിൽ മിസ് കൊളംബിയ പൗലീന വേഗ ജേതാവായി. മിസ് ഇന്ത്യ നൊയോനിത്ത ലോധ് ഉൾപ്പടെ 87 രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളിയാണ് പൗലീന വേഗ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയുടെ നിയ സാഞ്ചേസ് രണ്ടാം സ്ഥാനത്തും മിസ് ഉക്രെയ്ൻ ഡയാന ഹർകുഷ മൂന്നാം സ്ഥാനവും നേടി. മിസ് ഇന്ത്യ നൊയോണിറ്റ ലോധ് ആദ്യ പത്ത് സ്ഥാനാക്കാരിൽ പോലും ഇടംപിടിക്കാൻ സാധിച്ചില്ല.

കൊളംബിയയിലെ ബാരൻക്വില്ലയിൽ ബിസിനസ് അഡ്‌മിനിസ്‌ട്രേഷൻ വിദ്യാർത്ഥിനിയാണ് 22കാരായി പൗലീന വേഗ. വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ കൊളംബിയൻ സുന്ദരിയാണ് പൗലീന.ഇന്നത്തെ കാലത്തെ സ്ത്രീകളെ പ്രതിനിധീകരിക്കണമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്നായിരുന്നു വിജയിയായ ശേഷം പൗലീനയുടെ പ്രതികരണം.

സ്ത്രീയെന്നാൽ കേവലം സൗന്ദര്യവും ഗ്‌ളാമറും മാത്രമല്ല. മറിച്ച് ബുദ്ധിമതിയും, പ്രൊഫഷണലിസവും കഠിനാദ്ധ്വാനം ചെയ്യുന്നവളും ആയിരിക്കണം വേഗ പറഞ്ഞു. വിജയത്തിൽ മതിമറക്കുന്നില്ലെന്നും എത്രയും വേഗം പഠനത്തിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും ഈ യുവസുന്ദരി കൂട്ടിച്ചേർത്തു. ഫ്‌ലോറിഡ യൂണിവേഴ്‌സിറ്റിയിലെ എഫ്.ഐ.യു അരീനയിലാണ് വിശ്വസുന്ദരി മത്സരം നടന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP