Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവാവിന്റെയും കുഞ്ഞിന്റെയും സംസ്‌കാര സമയത്ത് ആദര സൂചകമായി കൂറ്റൻ സ്‌ക്രീനിൽ വീഡിയോ പ്രദർശിപ്പിച്ചു; പ്ലേ ചെയ്യപ്പെട്ട നീലച്ചിത്രം ഓഫാക്കാൻ എടുത്തത് നാല് മിനിറ്റ്

യുവാവിന്റെയും കുഞ്ഞിന്റെയും സംസ്‌കാര സമയത്ത് ആദര സൂചകമായി കൂറ്റൻ സ്‌ക്രീനിൽ വീഡിയോ പ്രദർശിപ്പിച്ചു; പ്ലേ ചെയ്യപ്പെട്ട നീലച്ചിത്രം ഓഫാക്കാൻ എടുത്തത് നാല് മിനിറ്റ്

ച്ഛന്റെയും മകന്റെയും വിയോഗത്തിൽ ദുഃഖാർത്തരായി നിന്ന ബന്ധുക്കളും സുഹൃത്തുക്കളും ശവസംസ്‌കാര ചടങ്ങിനിടെ കൂറ്റൻ സ്‌ക്രീനിൽ തെളിഞ്ഞ ദൃശ്യം കണ്ട് ഞെട്ടി. നൂറുകണക്കിനാളുകൾ ഞെട്ടിത്തരിച്ചുനിൽക്കെ, സ്‌ക്രീനിൽ തെളിഞ്ഞത് നീലച്ചിത്രം. പരിഭ്രാന്തരായ സംഘാടകർക്ക് നീലച്ചിത്രം ഓഫാക്കാൻ വേണ്ടിവന്നത് നാലുമിനിറ്റോളം നേരം.

ബ്രിട്ടനിലെ തോൺഹിൽ ക്രിമറ്റോറിയത്തിലാണ് സംഭവം. കാറപകടത്തിൽ മരിച്ച 33 വയസ്സുള്ള സൈമൺ ലൂയിസിന്റെയും മകന്റെയും ശവസംസ്‌കാര ചടങ്ങുകളായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്. പുതുവർഷത്തലേന്നുണ്ടായ അപകടത്തിലാണ് ഇവർ മരിച്ചത്. ഗർഭിണിയായ ഭാര്യ അമാൻഡയും മൂന്നുവയസ്സുള്ള മകൾ സമ്മറും അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും ദുഃഖാർത്തരായി നിൽക്കെയാണ് ക്രിമറ്റോറിയത്തിലെ കൂറ്റൻ സ്‌ക്രീനിൽ നീലച്ചിത്രം പ്രത്യക്ഷപ്പെട്ടത്. ഉച്ചത്തിലുള്ള ശബ്ദത്തോടെ നീലച്ചിത്രം പ്രദർശിപ്പിക്കപ്പെടുകയായിരുന്നു. അത് ഓഫ് ചെയ്യാൻ താമസിച്ചതോടെ, ശവസംസ്‌കാരച്ചടങ്ങിനെത്തിയവർ ആകെ അസ്വസ്ഥരാവുകയും ചെയ്തു.

ബ്രിട്ടനിലെ കാർഡിഫ് കൗൺസിലിന് കീഴിലുള്ള ക്രിമറ്റോറിയമാണിത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കൗൺസിൽ ഉത്തരവിട്ടു. സൈമണിനെക്കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിക്കാനാണ് പുരോഹിതൻ ആവശ്യപ്പെട്ടത്. വന്നതാകട്ടെ നീലച്ചിത്രവും. സംഗതികണ്ട് കുപിതനായ സൈമണിന്റെ ഭാര്യാപിതാവ് ക്രിമറ്റോറിയത്തിലെ ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

ക്രിമറ്റോറിയത്തിലെ പുരോഹിതൻ അവിടെ കൂടിയിരുന്നവരോട് കാർഡിഫ് കൗൺസിലിന്റെ പേരിൽ മാപ്പു ചോദിച്ചു. 30 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന തനിക്ക് ഇതുവരെ അത്തരമൊരു അനുഭവമുണ്ടായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP