Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർട്ടൂൺ കഥാപാത്രത്തെപ്പോലെയാവാൻ മോഡൽ നടത്തിയത് 15 ഓപ്പറേഷനുകൾ; വാരിയെല്ലുകൾ വരെ മാറ്റി രൂപം മാറിയതിങ്ങനെ

കാർട്ടൂൺ കഥാപാത്രത്തെപ്പോലെയാവാൻ മോഡൽ നടത്തിയത് 15 ഓപ്പറേഷനുകൾ; വാരിയെല്ലുകൾ വരെ മാറ്റി രൂപം മാറിയതിങ്ങനെ

കാർട്ടൂൺ കഥാപാത്രത്തെപ്പോലെ തോന്നിപ്പിക്കുവാൻ പിക്‌സി ഫോക്‌സ് എന്ന 25-കാരി ഇതുവരെ നടത്തിയത് 15 ശസ്ത്രക്രിയകൾ. അരക്കെട്ട് പരമാവധി ചുരുക്കുന്നതിന് ആറ് വാരിയെല്ലുകൾ പോലും മാറ്റിവെക്കാൻ തയ്യാറായ ഈ മോഡൽ, ഇതിനകം ചെലവിട്ടത് 119,200 പൗണ്ട്. സ്വീഡനിൽനിന്നുള്ള മുൻ ഇലക്ട്രീഷ്യൻ കൂടിയായ പിക്‌സി തന്റെ ശരീരത്തിൽ പരീക്ഷണം നടത്താത്ത ഒരു ഭാഗം പോലുമില്ല.

കോമിക് കഥാപാത്രമായ ജെസ്സീക്ക റാബിറ്റിനെപ്പോലൊരു ശരീരത്തിനുവേണ്ടിയാണ് പിക്‌സി ഈ സാഹസമൊക്കെ ചെയ്യുന്നത്. കാണുന്നവർ കളിയാക്കുമ്പോഴും, ശരീരത്തെ കൂടുതൽ കടുതൽ രീതിയിൽ ജെസ്സീക്കയ്ക്ക് സമാനമാക്കാനാണ് പിക്‌സിയുടെ ശ്രമം. ഈ ശ്രമങ്ങളൊന്നും വെറുതെയല്ല. ഇൻസ്റ്റഗ്രാമിൽ 70,000-ത്തോളം പേർ പിക്‌സിയെ പിന്തുടരുന്നു.

ഒതുങ്ങിയ അരക്കെട്ട്, വലിയ സ്തനങ്ങൾ, വലിയ കണ്ണുകൾ, സുന്ദരമായ മുഖം എന്നിവയാണ് ജെസീക്കയുടെ ശരീരത്തിലെ അഴക്. അതുപോലെയാവുകയാണ് പിക്‌സിയുടെയുംലക്ഷ്യം. വാരിയെല്ലുകൾ നീക്കി അരക്കെട്ട് ചുരുക്കുകയും ശസ്ത്രക്രിയ നടത്തി സ്തനങ്ങൾക്ക് വലിപ്പം കൂട്ടുകയും ചെയ്ത പിക്‌സി ശരീര സൗന്ദര്യം കൂട്ടുന്നതിനുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ്. ഇന്ത്യാനപ്പോളിസിൽ വാരിയെല്ല് നീക്കം ചെയ്യുന്നതിനായി നാലുമണിക്കൂറാണ് ശസ്ത്രക്രിയാ മുറിയിൽ പിക്‌സി ചെലവിട്ടത്.

ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടല്ലാതെ വാരിയെല്ലുകൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയകൾ പൊതുവെ നടത്താറില്ല. ഡോ.ബാരി എപ്ലിയാണ് പിക്‌സിയുടെ നിരന്തരമായ അഭ്യർത്ഥനയെ ത്തുടർന്ന് അതിന് തയ്യാറായത്. ശസ്ത്രക്രിയക്കുശേഷം ആറാഴ്ച വിശ്രമം ആവശ്യമാണെങ്കിലും പിക്‌സി ഇപ്പോൾത്തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP