Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദിയും ട്രംപും തമ്മിൽ വീണ്ടും കൂടിക്കാഴ്ച; ഏഷ്യാ പസഫിക് ബന്ധം മെച്ചപ്പെടുത്തുന്നതിന് മുൻ തൂക്കം; കൂടിക്കാഴ്ച ഈ വർഷം രണ്ടാം തവണ; നാവികസേനകൾ തമ്മിലുള്ള സഹകരണവും യോഗത്തിലെ പ്രധാന വിഷയം

മോദിയും ട്രംപും തമ്മിൽ വീണ്ടും കൂടിക്കാഴ്ച; ഏഷ്യാ പസഫിക് ബന്ധം മെച്ചപ്പെടുത്തുന്നതിന് മുൻ തൂക്കം; കൂടിക്കാഴ്ച ഈ വർഷം രണ്ടാം തവണ;  നാവികസേനകൾ തമ്മിലുള്ള സഹകരണവും യോഗത്തിലെ പ്രധാന വിഷയം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. അടുത്ത മാസം മനിലയിൽ നടക്കുന്ന ഈസ്റ്റ് ഏഷ്യാ ഉച്ചകോടിക്ക് ഇടയിലായിരിക്കും കൂടിക്കാഴ്ച നടത്തുക. ഏഷ്യാ പസഫിക് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക. ഇതിനോട് കൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും കൂടിക്കാഴ്ചയിൽ ചർച്ചയാകും.

ട്രംപും മോദിയും തമ്മിൽ ഈ വർഷം രണ്ടാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. മനിലയിൽ വച്ചായിരിക്കും കൂടിക്കാഴ്ച നടത്തുക. മോദി-ട്രംപ് കൂടിക്കാഴ്ചയിലെ പ്രധാന വിഷയം ഇൻഡോ പസിഫിക് മേഖലയാണ്. ദക്ഷിണ ചൈനാ കടലിൽ ചൈനയുടെ കടന്നു കയറ്റവും പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്യുക. ഇരു രാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള സഹകരണവും യോഗത്തിലെ പ്രധാന വിഷയമാകും.

കഴിഞ്ഞ മാസംസെപ്റ്റംബർ അവസാനത്തോടെ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ജിം മറ്റിസ് ഇന്ത്യ സന്ദർശിച്ചിരുന്നു. പിന്നീട് അമേരിക്കൻ സ്റ്റേറ്റ്‌സ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും ഇന്ത്യ സന്ദർശിച്ചിരുന്നു. ചൈന വൺ ബെൽറ്റ് വൺ റോഡിന് ബദലായി യുഎസ്-ഇന്ത്യ സംയുക്ത പാത നിർമ്മിക്കാനുള്ള ചർച്ച നടത്തിയിരുന്നു.

വെള്ളിയാഴ്ച വ്യവസായ മന്ത്രി സുരേഷ് പ്രഭു അമേരിക്കൻ വ്യാപാര പ്രതിനിധി റോബർട്ട് ലൈഥറിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നു.സമീപകാല സംഭവവികാസങ്ങൾ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ ഭാഗമാണ് എന്നാണ് പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP