Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രിട്ടനിലെ മുഹമ്മദിന്റെ കാത്തിരിപ്പ് ഇനിയും നീളും; കൃത്രിമ ലൈംഗികാവയവത്തിന്റെ കഴിവ് തെളിയിക്കാൻ വേശ്യ സമ്മതിച്ചെങ്കിലും അപകടത്തിൽ കാലൊടിഞ്ഞ് കിടപ്പായി

ബ്രിട്ടനിലെ മുഹമ്മദിന്റെ കാത്തിരിപ്പ് ഇനിയും നീളും;  കൃത്രിമ ലൈംഗികാവയവത്തിന്റെ കഴിവ് തെളിയിക്കാൻ വേശ്യ സമ്മതിച്ചെങ്കിലും അപകടത്തിൽ കാലൊടിഞ്ഞ് കിടപ്പായി

ടി വെട്ടിയവനെ പാമ്പ് കടിച്ചുവെന്ന് കേട്ടിട്ടില്ലേ....? ബ്രിട്ടനിലെ ഇന്ത്യൻ വംശജനായി മുഹമ്മദ് അബാദ് എന്ന ഇന്ത്യൻ വംശജന് ഇപ്പോൾ ഈ ഗതികേടാണുണ്ടായിരിക്കുന്നത്. ആറാം വയസിലുണ്ടായ കാറപകടത്തിൽ ലിംഗം നഷ്ടപ്പെട്ട ഹതഭാഗ്യനാണിയാൾ. തുടർന്ന് കുറേക്കാലത്തെ പ്രയത്‌നത്തിലൂടെ കൃത്രിമ ലിംഗം വച്ച് പിടിപ്പിക്കുകയായിരുന്നു. ഇപ്പോൾ പൂർണമായും പ്രവർത്തനക്ഷമത നേടിയ തന്റെ ലിംഗത്തിന്റെ ശേഷി പരീക്ഷിക്കാൻ മുഹമ്മദുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ചാർലറ്റ് റോസ് എന്ന വേശ്യ തയ്യാറാവുകയും ചെയ്തിരുന്നു.

അടുത്ത ആഴ്ച തന്റെ കന്നി ലൈംഗിക ബന്ധം നടത്താൻ ആവേശത്തോടെ കാത്തു കാത്തിരുന്ന മുഹമ്മദിന്റെ ജീവിതത്തിൽ വീണ്ടും കാറപകടം വില്ലന്റെ രൂപത്തിലെത്തിയിരിക്കുയാണ്. ബ്രിട്ടനിലെ സ്‌കോട്ട്‌ലൻഡിൽ വച്ചുണ്ടായ കാറപകടത്തിൽ കാലൊടിഞ്ഞ് കിടപ്പിലായത് കാരണം റോസും മുഹമ്മദും തമ്മിലുള്ള സംഗമം ഇപ്പോൾ നീട്ടി വയ്‌ക്കേണ്ട ഗതികേടാണുണ്ടായിരിക്കുന്നത്. ഇത് കേൾക്കുമ്പോൾ ലോകത്തിലെ ഏറ്റവും ഹതഭാഗ്യനായ വ്യക്തികളിലൊരാളാണ് മുഹമ്മദ് എന്ന 43കാരൻ എന്ന് തോന്നിയാലും അത്ഭുതപ്പെടാനില്ല.

പൂർണമായും പ്രവർത്തനശേഷിയുള്ള കൃത്രിമ ലൈംഗിക അവയവം മുഹമ്മദിന് വച്ച് പിടിപ്പിച്ചത് തീർത്തും ശ്രമകരമായ പ്രവൃത്തിയിലൂടെയായിരുന്നു.118 ഓപ്പറേഷനുകൾക്കാണ് അദ്ദേഹം ഇതിന് വേണ്ടി വിധേയനായിരുന്നത്. തുടർന്ന് എട്ട് ഇഞ്ച് നീളമുള്ള ലൈംഗിക അവയവം വച്ച് പിടിപ്പിക്കുകയായിരുന്നു.

2012-ലായിരുന്നു മുഹമ്മദിന് 8 ഇഞ്ച് ലൈംഗിക അവയവം വച്ച് പിടിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷം നടന്ന പ്രത്യേക ഓപ്പറേഷനെ തുടർന്നാണ് ഇപ്പോൾ അത് പൂർണമായും പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നത്. പക്ഷേ പുരുഷന്റെ ലൈംഗിക അവയവം പ്രവർത്തിക്കുന്നുണ്ടെന്ന് ചുമ്മാ പറഞ്ഞിട്ട് കാര്യമില്ലല്ലോ...? അത് ഒരു സ്ത്രീ ആസ്വദിച്ച് സാക്ഷ്യപ്പെടുത്തിയാൽ മാത്രമെ പൂർണമായും വിശ്വാസവം അംഗീകാരവും നേടാൻ സാധിക്കുകയുള്ളൂവെന്നുറപ്പാണ്. പക്ഷേ ഈ പരീക്ഷണവുമായി സഹകരിക്കാൻ ആരെയെങ്കിലും കിട്ടുമോ എന്നായിരുന്നു പിന്നീട് മുഹമ്മദിന്റെ ആശങ്ക.

എന്നാൽ ഇതിന് തയ്യാറായി ചാർലറ്റ് റോസ് എന്ന ഹോട്ട് സുന്ദരി മുന്നോട്ട് വന്നപ്പോൾ മുഹമ്മദിന് ആദ്യമിത് വിശ്വസിക്കാനായിരുന്നില്ല. റോസ് വെറുമൊരു സാധാരണ ലൈംഗിക തൊഴിലാളിയല്ല.മണിക്കൂറിന് 200 പൗണ്ട് ഫീസ് നൽകിയാൽ മാത്രമേ റോസിന്റ സേവനം ലഭ്യമാവുകയുള്ളൂ. എന്നാൽ മുഹമ്മദിന്റെ അവസ്ഥ പരിഗണിച്ച് ഒരു സേവനമായി തികച്ചു സൗജന്യമായാണ് റോസ് ലൈംഗികബന്ധത്തിന് സമ്മതിച്ചിരിക്കുന്നത്.ലൈംഗിക തൊഴിലാളിയെന്നതിന് പുറമെ ഒരു സെക്ഷ്വൽ ഫ്രീഡം കാംപയിനറും കൂടിയാണ് റോസ് ചാർലെറ്റ്. 2013ൽ ബ്രിട്ടീഷ് ഇറോട്ടിക് അവാർഡ് ഫോർ സെക്‌സ് വർക്കർ ഓഫ് ദി ഇയർ അവാർഡും ഈ 35കാരിയെ തേടിയെത്തിയിട്ടുണ്ട്. ചാനൽ 4ൽ അവർ വേശ്യാവൃത്തിയെ ആസ്പദമാക്കി ലൗ ഫോർ സെയിൽ എന്നൊരു പരമ്പരയും ആരംഭിച്ചിട്ടുണ്ട്. നടനായ റൂപെർട്ട് എവെറെറ്റും ഇതിൽ ഭാഗഭാക്കാകുന്നുണ്ട്. പത്രങ്ങളിൽ നിന്നും ടെലിവിഷനിൽ നിന്നും ഇദ്ദേഹത്തിന്റെ കഥ കേട്ടറിഞ്ഞതിന് ശേഷമായിരുന്നു സുന്ദരി ഈ വാഗ്ദാനവുമായി രംഗത്തെത്തിയത്. റോച്ചെസ്റ്ററിലും സ്ട്രൂഡിലും തെരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി നിന്ന ചരിത്രവും റോസിനുണ്ട്. താൻ ഇക്കാലത്തിനിടെ 1000 പ ുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റോസ് അവകാശപ്പെടുന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ നല്ല രീതിയിൽ പുരോഗമിക്കുന്നതിനിടയിലാണ് മുഹമ്മദിന്റെ ലൈംഗിക സ്വപ്‌നങ്ങൾ തകർത്തു കൊണ്ടാണ് സ്‌കോട്ട്‌ലൻഡിൽ വച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യൂ കൂട്ടിയിടിച്ച് അദ്ദേഹത്തിന്റെ കാലൊടിഞ്ഞിരിക്കുന്നത്. തുടർന്ന് എഡിൻബറോയിലെ ഹോസ്പിറ്റലിൽ ചികിത്സയിലാണ് മുഹമ്മദ്. അപടകത്തിൽ അദ്ദേഹത്തിന്റെ തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. എന്നാൽ ലൈംഗിക ബന്ധം നീണ്ടതിൽ മുഹമ്മദിന് ദുഃഖമൊന്നുമില്ലെന്നും ഈ അപകടം അതിനെ ബാധിക്കില്ലെന്നുമാണ് അദ്ദേഹം കരുതുന്നത്. താൻ 43 വയസു വരെ ലൈംഗിക ബന്ധത്തിന് വേണ്ടി ക്ഷമയോടെ കാത്തിരുന്നയാളാണെന്നും അതിനാൽ കുറച്ച് ആഴ്ചകൾ കൂടി ഇതിനായി കാത്തിരിക്കുന്നതിന് യാതൊരു പ്രയാസവുമില്ലെന്നാണ് മുഹമ്മദ് വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ അവസ്ഥ വെളിപ്പെടുത്താതെയായിരുന്നു അദ്ദേഹം വിവാഹം കഴിച്ചത്. അതിനെ തുടർന്ന് ഇക്കാര്യത്തിൽ കാത്തിരിക്കാൻ തയ്യാറാവാതെ ഭാര്യ കഴിഞ്ഞ വർഷം സ്ഥലം വിടുകയായിരുന്നു. ഏതായാലും പുതിയ പരീക്ഷണത്തിലൂടെ മുഹമ്മദിന് പുതിയൊരു ജീവിതം ലഭിക്കുമെന്നാണ് മുഹമ്മദ് പ്രതീക്ഷിക്കുന്നത്.മുഹമ്മദിന് ആത്മവിശ്വാസം വളർത്താൻ നിമിത്തമാകുന്നതിൽ റോസ് ആഹ്ലാദവതിയാണ്. ഈ പരീക്ഷണത്തിന് ശേഷം മുഹമ്മദിന് ഒരു പങ്കാളിയെ കണ്ടെത്തി സന്തോഷകരമായ ജീവിതം കണ്ടെത്താൻ സാധിക്കുമെന്നും റോസ് പ്രതീക്ഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP