Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വന്തം ജെറ്റ് വിമാനത്തിൽ കൂളിങ് ഗ്ലാസ് വെച്ച് യാത്ര; വിവിധ ബാങ്കുകളിലായി ലക്ഷക്കണക്കിന് ഡോളറിന്റെ ആസ്തി; ഭക്തന്മാരിൽ നിന്നും സംഭാവന വാങ്ങി മുൻ ബുദ്ധ സന്യാസിയുടെ 'അടിപൊളി' ജീവിതം ; ഒടുവിൽ തട്ടിപ്പു കേസിൽ പിടിയിലായപ്പോൾ ബാങ്കോക്ക് കോടതി വിധിച്ചത് 114 വർഷം തടവ്

സ്വന്തം ജെറ്റ് വിമാനത്തിൽ കൂളിങ് ഗ്ലാസ് വെച്ച് യാത്ര; വിവിധ ബാങ്കുകളിലായി ലക്ഷക്കണക്കിന് ഡോളറിന്റെ ആസ്തി; ഭക്തന്മാരിൽ നിന്നും സംഭാവന വാങ്ങി മുൻ ബുദ്ധ സന്യാസിയുടെ 'അടിപൊളി' ജീവിതം ; ഒടുവിൽ തട്ടിപ്പു കേസിൽ പിടിയിലായപ്പോൾ ബാങ്കോക്ക് കോടതി വിധിച്ചത് 114 വർഷം തടവ്

മറുനാടൻ ഡെസ്‌ക്‌

ബാങ്കോക്ക്: വിവിധ ബാങ്കുകളിലായി കോടിക്കണക്കിന് ഡോളർ രൂപയുടെ ആസ്തി. തന്റെ ഭക്തന്മാരിൽ നിന്നും കോടികൾ സംഭാവന വാങ്ങി അടിപൊളി ജീവിതം നയിച്ചു. ഒടുവിൽ തട്ടിപ്പ് കേസിൽ പിടിക്കപ്പെട്ട മുൻ ബുദ്ധ സന്യാസിക്ക് ബാങ്കോക്ക് കോടതി വിധിച്ചത് 114 വർഷം തടവ്. തായ്‌ലന്റിലുള്ള മുൻ ബുദ്ധ സന്യാസി വിരാപോൾ സുഖ്‌ഫോളിനാണ് ഭക്തന്മാരിൽ നിന്നും പണം തട്ടിയ കേസിൽ 114 വർഷം തടവ് ശിക്ഷ കിട്ടിയത്. ഇയാളുടെ ജീവിത രീതി കണ്ട് അന്വേഷണ സംഘം പോലും അമ്പരന്നു.

സ്വന്തം ജെറ്റ് വിമാനത്തിൽ വിലയേറിയ കൂളിങ് ഗ്ലാസും വെച്ചിരിക്കുന്ന സന്യാസിയുടെ ചിത്രങ്ങൾ അഞ്ചു വർഷം മുൻപ് പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഇയാൾക്ക് സ്വന്തമായി കോടികൾ വിലയുള്ള വാഹനങ്ങൾ ഉണ്ടെന്നും വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ഏഴ് ലക്ഷം ഡോളറിന്റെ ആസ്തി ഉള്ളതായും കണ്ടെത്തിയത്. ഭക്തന്മാരിൽ നിന്നും വാങ്ങിയ സംഭാവനകൾ ഉപയോഗിച്ചാണ് ആഡംബര ജീവിതം നയിച്ചിരുന്നതെന്ന് ഇയാൾ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഭക്തരിൽ നിന്നും വാങ്ങിയ സംഭാവനകൾ എല്ലാം തന്നെ തിരികെ നൽകാൻ കോടതി ഇയാളോട് നിർദ്ദേശിച്ചിട്ടുണ്ട്. പണം വെളുപ്പിക്കൽ, തട്ടിപ്പ് ,സൈബർ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് സന്യാസിയുടെ മേൽ ചുമത്തിയിരുന്നത്. ഇയാൾ ഉൾപ്പെട്ട ഒരു ബലാത്സംഗ കേസിന്റെ വിധി അടുത്തമാസം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ കേസിൽ കൂടി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടാൽ വീണ്ടും ഇരുപത് വർഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും. 2014ൽ തായ്ലാന്റിൽ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അധികാരത്തിൽ വന്നതിനെ തുടർന്നാണ് ബുദ്ധ സന്യാസിമാർ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ പുറത്ത് വരാൻ തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP