Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

60 രാജ്യങ്ങളിൽനിന്നും 40,000 സൈനികർ മൊസൂളുനെ വളഞ്ഞു; ബോംബുകൾ തീർത്തു സഖ്യസേന; ശത്രുവിനെ കൊന്നൊടുക്കി ഇറാഖി സൈന്യം; ഐസിസിന്റെ ആസ്ഥാനം പിടിക്കുന്ന യുദ്ധം തുടങ്ങി; ലക്ഷങ്ങൾ മൊസൂളിൽനിന്നും ഒഴിഞ്ഞുപോകുന്നു

60 രാജ്യങ്ങളിൽനിന്നും 40,000 സൈനികർ മൊസൂളുനെ വളഞ്ഞു; ബോംബുകൾ തീർത്തു സഖ്യസേന; ശത്രുവിനെ കൊന്നൊടുക്കി ഇറാഖി സൈന്യം; ഐസിസിന്റെ ആസ്ഥാനം പിടിക്കുന്ന യുദ്ധം തുടങ്ങി; ലക്ഷങ്ങൾ മൊസൂളിൽനിന്നും ഒഴിഞ്ഞുപോകുന്നു

സ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ഇറാഖിലെ ആസ്ഥാനമായ മൊസൂൾ പിടിക്കാനുള്ള അന്തിമ യുദ്ധത്തിന് സഖ്യസേന തുടക്കമിട്ടു. 60 രാജ്യങ്ങളിൽനിന്നുള്ള 40,000ത്തോളം സൈനികരാണ് മൊസൂൾ വളഞ്ഞത്. ഐസിസിന്റെ ഇറാഖിലെ അവസാനത്ത ശക്തികേന്ദ്രമാണ് മൊസൂൾ. പോരാട്ടം രൂക്ഷമായതോടെ മൊസൂളിൽനിന്ന് ലക്ഷക്കണക്കിന് ജനങ്ങൾ പലായനം ചെയ്തു.

ഇറാഖിസേനയെ മുൻനിർത്തിയാണ് മൊസൂൾ യുദ്ധത്തിന് സഖ്യസേന തുടക്കമിട്ടത്. 40,000-ത്തോളം വരുന്ന ഇറാഖി-കുർദ് സൈനികരാണ് പോരാട്ടത്തിന് നേതൃത്വം വഹിക്കുന്നത്. കരയിലും ആകാശത്തും ഇവർക്ക് കവചമൊരുക്കി അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിലുള്ള സഖ്യസേനയുമുണ്ട്.

മൊസൂൾ യുദ്ധത്തിൽ ഇതിനകം തന്നെ ഐസിസിന് കനത്ത ആൾനാശം നേരിട്ടതായാണ് സൂചന. ഭൂമിശാസ്ത്രപരമായി മൊസൂളിൽ പോരാട്ടം നടത്താൻ വലിയ ബുദ്ധിമുട്ടാണെങ്കിലും, സഖ്യസേനയുടെ സഹായത്തോടെ ഇറാഖി സൈന്യം ശത്രുക്കളെ വകവരുത്തി മുന്നേറുകയാണെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കൽ ഫാലൺ പറഞ്ഞു.

കുർദിഷ് പെഷ്‌മെർഗ പോരാളികളും ഐസിസിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്ക് ഇരച്ചുകയറി ശക്തമായ പോരാട്ടം നടത്തുന്നുണ്ട്. ഇതിനകം വളരെയധികം മുന്നേറ്റം കൈവരിക്കാനായിട്ടുണ്ടെന്ന് കുർദിസ്താൻ പ്രാദേശിക സർക്കാരിന്റെ പ്രസിഡന്റ് മസൂദ് ബർസാനി പറഞ്ഞു.

ഐസിസിനെ തുരത്താനുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടതോടെ മൊസൂളിൽനിന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ അഞ്ചുലക്ഷത്തോളം ജനങ്ങൾ ഇവിടെനിന്ന് സുരക്ഷിത കേന്ദ്രങ്ങൾ തേടി പോകുമെന്നാണ് സൂചന. സിറിയയിലെ അഭയാർഥി ക്യാമ്പുകളിലേക്കാണ് ഇവർ പോകുന്നത്.

സമീപകാലത്തെ ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടമാകും മൊസൂളിൽ നടക്കാൻ പോകുന്നതെന്ന് രക്ഷാപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്തിമപോരാട്ടമായാണ് മൊസൂളിലെ ഐസിസ് ഭീകരരും ഇതിനെ കാണുന്നത്. ഏതാനും ആഴ്ചകൾകൊണ്ടുതന്നെ മൊസൂളിൽനിന്ന് ജനങ്ങളെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടിവരുമെന്ന് യു.എന്നിൽനിന്നുള്ള പ്രതിനിധി ലിസ്സെ ഗ്രൻഡെ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP