Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജ ബ്രേസിയർ ധരിച്ചും മെയ്‌ക്കപ്പ് ഇട്ടും പർദക്കുള്ളിൽ അഭയം തേടി രക്ഷപ്പെടുന്നവർ അനേകം; ദൈവത്തെ ഭയന്ന് താടി വടിക്കാത്തത് കെണിയാകുന്നു; ഐസിസിന് നിയന്ത്രണം നഷ്ടമായ മൊസൂളിൽ ഇപ്പോൾ ഇങ്ങനെയൊക്കെ

വ്യാജ ബ്രേസിയർ ധരിച്ചും മെയ്‌ക്കപ്പ് ഇട്ടും പർദക്കുള്ളിൽ അഭയം തേടി രക്ഷപ്പെടുന്നവർ അനേകം; ദൈവത്തെ ഭയന്ന് താടി വടിക്കാത്തത് കെണിയാകുന്നു; ഐസിസിന് നിയന്ത്രണം നഷ്ടമായ മൊസൂളിൽ ഇപ്പോൾ ഇങ്ങനെയൊക്കെ

2014 മുതൽ ഐസിസിന്റെ കസ്റ്റഡിയിലായ ഇറാഖി നഗരം മൊസൂൾ നിലവിൽ സേന തിരിച്ച് പിടിച്ചതിനെ തുടർന്ന് ഇവിടെ നിന്നും നിരവധി ഐസിസുകാർ ജീവനും കൊണ്ട് പലായനം ചെയ്യുന്നത് വർധിച്ചിരിക്കുകയാണ്. സ്ത്രീകളുടെ വേഷം ധരിച്ച് ഇവിടെ നിന്നും രക്ഷപ്പെടുന്നവരുമേറെയുണ്ട്. ഇക്കൂട്ടത്തിൽ വ്യാജ ബ്രേസിയർ ധരിച്ചും മെയ്‌ക്കപ്പ് ഇട്ടും പർദക്കുള്ളിൽ അഭയം തേടി രക്ഷപ്പെടുന്നവരേറെയുണ്ട്. എന്നാൽ ഇത്തരത്തിൽ രക്ഷപ്പെടുന്ന ജിഹാദികളിൽ ചിലർ ദൈവത്തെ ഭയന്ന് താടി വടിക്കാത്തത് കെണിയാകുന്നുണ്ട്. ഇവർ എളുപ്പം തിരിച്ചറിയപ്പെട്ട് സേനയുടെ പിടിയിലാകുന്നതും നിത്യ സംഭവമാണ്. ഐസിസിന് നിയന്ത്രണം നഷ്ടമായ മൊസൂളിൽ ഇപ്പോൾ ഇത്തരം കാര്യങ്ങളാണ് അരങ്ങേറുന്നതെന്നാണ് റിപ്പോർട്ട്.

ഈ വിധത്തിൽ പർദയിട്ടെങ്കിലും താടി വടിക്കാതെ രക്ഷപ്പെടാൻ ശ്രമിച്ച പരാജയപ്പെട്ട് പിടിയിലായ ഒരു ജിഹാദിയുടെ ചിത്രങ്ങൾ ഇറാഖി സേന പുറത്ത് വിട്ടിരുന്നു. ഇയാൾ മുഖത്ത് പൗഡറിട്ടതിന് പുറമെ ഐഷാഡോയും ലിപ്സ്റ്റിക്കും അണിഞ്ഞിരുന്നു. എന്തിനേറെ സ്വാഭാവികത വരുത്താനായി ബ്യൂട്ടി സ്‌പോട്ട് പോലും ഇയാൾ ഉപയോഗിച്ചിരുന്നു. എന്നാൽ വലിയ താടിയും മീശയും ഇയാൾ വടിക്കാത്തതിനാൽ പിടിയിലാവുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി സേനയും ഐസിസും തമ്മിൽ ജീവന്മരണം പോരാട്ടമാണ് നടന്നിരുന്നത്. തൽഫലമായി ഇവിടുത്തെ നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തിരുന്നു.

അതായത് നഗരത്തിലെ മൂന്നിലൊന്ന് കെട്ടിടങ്ങളും അതായത് 5000 കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.ജൂലൈ എട്ട് വരെ നടന്ന ബോംബാക്രമണങ്ങളിലായിരുന്നു ഇവയിൽ മിക്കവയും തകർന്നതെന്നാണ് യുഎൻ ഹാബിററൽ നടത്തിയ സർവേയിലൂടെ വ്യക്തമായിരിക്കുന്നത്. നഗരത്തിലുടനീളം ഈ പോരാട്ടങ്ങളെ തുടർന്ന് 10,000 കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നു. ഇവയിൽ മിക്കവയും പാശ്ചാത്യ മൊസൂളിലാണ്. നീണ്ട ഒമ്പത് മാസത്തെ പോരാട്ടത്തിലൂടെയായിരുന്നു യുഎസിന്റെ പിന്തുണയോടെ ഇറാഖി സേന മൊസൂൾ തിരിച്ച് പിടിച്ചത്.

പെന്റഗൺചീഫായ ജിം മാർട്ടിൻ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മൊസൂളിനെക്കുറിച്ചുള്ള യഥാർത്ഥ ചിത്രം പുറത്ത് വിട്ടിരുന്നു. ഐസിസ് നേതാവ് അബു ബക്കർ ബാഗ്ദാദി ജീവിച്ചിരിക്കുന്നുണ്ടെന്നാണ് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. അയാൾ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നും മാർട്ടിൻ.ഇവിടെ ഐസിസുകാരെന്ന് ആരോപിക്കപ്പെട്ട് പിടിയിലായവരോട് ഇറാഖി സേന കടുത്ത മനുഷ്യത്വ രഹിതമായിട്ടാണ് പെരുമാറുന്നതെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകൾ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP