Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തെ ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കാൻ ഇറാഖ് തയ്യാറെടുക്കുകയാണോ? ഐസസിസിൽനിന്നും മൊസൂൾ ഡാം തിരിച്ചുപിടിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് 15 ലക്ഷം പേരുടെ മരണം

ലോകത്തെ ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കാൻ ഇറാഖ് തയ്യാറെടുക്കുകയാണോ? ഐസസിസിൽനിന്നും മൊസൂൾ ഡാം തിരിച്ചുപിടിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് 15 ലക്ഷം പേരുടെ മരണം

ക്രൂരതയുടെ പര്യായമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ. നിരപരാധികളെ മനുഷ്യരെ കൊന്നൊടുക്കുന്നതിൽ ഹരം കണ്ടെത്തിയവർ. ഇറാഖിൽ ഐസിസ് ഭീകരരെ കീഴടക്കാൻ സഖ്യസേനയുമായി ചേർന്ന് പൊരുതുന്ന ഇറാഖ് സൈന്യം പക്ഷേ, ഇപ്പോൾ വല്ലാത്തൊരു പ്രതിസന്ധിയിലാണ്. മൊസൂൾ ഡാമിനുവേണ്ടി ഇറാഖ് സേനയും ഐസിസും പോരാടുമ്പോൾ, അത് ശ്രമം മനുഷ്യരാശി ഇന്നോളം കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിക്ക് വഴിയൊരുക്കുമോ എന്ന ആശങ്കയിലാണവർ.

ഇതിനകം അപകടഭീഷണി നേരിടുന്ന അണക്കെട്ടിൽ ഒരു സ്‌ഫോടനമുണ്ടായാൽപ്പോലും അത് വൻ തകർച്ചയ്ക്ക് കാരണമാകുമെന്നാണ് അണക്കെട്ടിനെ സുരക്ഷിതമാക്കാൻ ശ്രമിക്കുന്ന ഇറ്റാലിയൻ കമ്പനിയുടെ മുന്നറിയിപ്പ്. അണക്കെട്ട് തകരുന്നത് ഒരു അണുബോംബ് സ്‌ഫോടനത്തെക്കാൾ മാരകമായിരിക്കുമെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. എത്രത്തോളം ബലപ്പെടുത്തൽ നടത്തിയാലും അത് അപകടം വൈകിപ്പിക്കാമെന്നല്ലാതെ പൂർണ സുരക്ഷ വാഗ്ദാനം ചെയ്യുന്നില്ലെന്നും അവർ പറയുന്നു.

അണക്കെട്ട് തകർന്നാൽ 15 ലക്ഷത്തോളം പേർ കൊല്ലപ്പെടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഡാം തകർന്നുണ്ടാകുന്ന വെള്ളപ്പാച്ചിലിൽ 45 അടിയിലേറെ ഉയരത്തിൽ തിരമാലകളുണ്ടാകും. മൊസൂൾ നഗരത്തിന്റെ വലിയ പ്രദേശത്തെയാകെ ആ പ്രളയം വിഴുങ്ങും. മൊസൂൾ നഗരകേന്ദ്രത്തിന് 50 കിലോമീറ്റർ വടക്കുമാറി ടിഗ്രിസ് നദിക്കുകുറുകെയാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഒന്നരവർഷമായി ഇറ്റാലിയൻ കമ്പനി ട്രെവിയിലെ അധികൃതർ ഡാം ബലപ്പെടുത്തൽ ജോലികൾ നടത്തുന്നുണ്ട്.

തീർത്തും സുരക്ഷിതമല്ലാത്ത മേഖലയിലാണ് ഈ അണക്കെട്ട് സ്ഥാപിച്ചിട്ടുള്ളത്. കടുത്ത മണ്ണൊലിപ്പ് അതിന്റെ ബലക്ഷയം കൂട്ടുന്നു. തുടർന്നാണ് ഇറ്റാലിയൻ കമ്പനിയെ ബലപ്പെടുത്തൽ ജോലികൾ ഏൽപ്പിക്കാൻ ഇറാഖ് സർക്കാർ തീരുമാനിച്ചത്. എന്നാൽ, 2014-ൽ ഡാമിന്റെ നിയന്ത്രണം ഐസിസ് പിടിച്ചെടുത്തതോടെ ബലപ്പെടുത്തൽ ശ്രമങ്ങൾ താൽക്കാലികമായി തടസ്സപ്പെടുകയും ചെയ്തു. ഇതേത്തുടർന്നാണ് ഈ മേഖലയിൽ പോരാട്ടം രൂക്ഷഷമായതും.

ഐസിസിന്റെ നിയന്ത്രണത്തിലുള്ള മറ്റൊരു ഡാമിനുവേണ്ടി സിറിയയിലും പോരാട്ടം രൂക്ഷമാണ്. യൂഫ്രട്ടീസ് ഡാമിന്റെ നിയന്ത്രണത്തിനായി കുർദിഷ് സേനയാണ് ഐസിസുമായി യുദ്ധം ചെയ്യുന്നത്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സഹായത്തോടെ സിറിയൻ സൈന്യവും പോരാട്ടത്തിലുണ്ട്. ഐസിസ് ഭീകരരെ തുരത്തുന്നതിൽ ഏറെക്കുറെ വിജയിച്ച അവർ അണക്കെട്ടിന് മൂന്നുകിലോമീറ്റർ വരെ അടുത്തെത്തിയതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP