Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തട്ടമിടാതെ ഗ്ലാമറസ് വസ്ത്രം ധരിച്ച് മുസ്ലിം പെൺകുട്ടി എത്തിയതോടെ മൗലികവാദികൾക്ക് കുരുപൊട്ടി! മിസ് ഇറ്റലി മത്സരത്തിന് ഇറങ്ങിയ ഇരുപതുകാരിക്ക് വധഭീഷണി

തട്ടമിടാതെ ഗ്ലാമറസ് വസ്ത്രം ധരിച്ച് മുസ്ലിം പെൺകുട്ടി എത്തിയതോടെ മൗലികവാദികൾക്ക് കുരുപൊട്ടി! മിസ് ഇറ്റലി മത്സരത്തിന് ഇറങ്ങിയ ഇരുപതുകാരിക്ക് വധഭീഷണി

റോം: തട്ടമിടാത്ത നസ്രിയ നസിമിനെ നരകത്തിലേക്ക് വിടാൻ തയ്യാറായവരാണ് കേരളത്തിലെ മുസ്ലിം മൗലികവാദികൾ. അൻസിബയ്ക്കും ഇതേ നരകം തന്നെയാണ് ഈ മൗലികവാദികൾ വിധിച്ചത്. ഇപ്പോഴിതാ, ഇറ്റലിയിലെ മുസ്ലിംപെൺകുട്ടിയും വധഭീഷണി നേരിടുന്നു. തട്ടിമിടാതെയും ഗ്ലാമറസ് വസ്ത്രം ധരിച്ചും സൗന്ദര്യമത്സരത്തിന് ഇറങ്ങിയതോടെയാണ് മൗലികവാദികൾ വീണ്ടും കുരുപൊട്ടിയത്.

മതസംഘടനകളാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിക്കുന്നതിനും തട്ടമിടാത്തതിനും സൗന്ദര്യ മത്സരിക്കുന്നതിനുമാണ് അഹ്ലാം ഇൽ ബ്രിനിസ് എന്ന ഇരുപതുകാരിക്ക് ഭീഷണി നേരിടേണ്ടി വന്നത്.

ജന്മം കൊണ്ട് മുസ്ലീമായതിനാലാണ് തനിക്ക് ഭീഷണി നേരിടേണ്ടി വന്നതെന്നും താൻ വിശ്വാസം കൊണ്ട് മുസ്ലീമല്ലെന്നും അഹ്ലാം പറഞ്ഞു. സൗന്ദര്യ മത്സരത്തിൽ വിജയിച്ചാൽ ഇസ്ലാം മതത്തിൽ നിന്നുള്ള ആദ്യ മിസ് ഇറ്റലിയാകും അഹ്ലാം. മൊറോക്കൻ വംശജയായ അഹ്ലാം വർഷങ്ങളായി ഇറ്റലിയിൽ സ്ഥിര താമസക്കാരിയാണ്.

വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും വിമർശകരുടെ ഇഷ്ടത്തിന് തനിക്ക് വസ്ത്രധാരണം ചെയ്യാനാകില്ലെന്നും അഹ്ലാം പറയുന്നു. തനിക്ക് വിമർശകരുടെ പിന്തുണ വേണ്ടന്നും കുടുംബത്തിന്റെ ഭാഗത്ത് നിന്ന് മതിയായ പിന്തുണ ലഭിക്കുന്നുണ്ടെന്നും അഹ്ലാം പറഞ്ഞു. താൻ മതത്തെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും അഹ്ലാം പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP