Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെസ്യൂട്ട് വൈദികർ വളർത്തിയത് വിശ്വാസമുള്ള കത്തോലിക്കനായി; വെള്ളക്കാർക്കെതിരെ യുദ്ധത്തിന് ഇറങ്ങിയത് മാർക്സിസവും മാവോയിസവും ഉയർത്തി; ബ്രിട്ടീഷുകാരെ ഓടിക്കാൻ മുമ്പിൽ നിന്നെങ്കിലും ഭരണത്തിൽ എത്തിയപ്പോൾ വിമതശബ്ദങ്ങൾ അടിച്ചമർത്തി അധികാരം ഉറപ്പിച്ചു; 94ാം വയസിൽ സ്വന്തം നാട് വിട്ടോടേണ്ടി വന്ന സിംബാവിയൻ ഭരണാധികാരിയുടെ കഥ

ജെസ്യൂട്ട് വൈദികർ വളർത്തിയത് വിശ്വാസമുള്ള കത്തോലിക്കനായി; വെള്ളക്കാർക്കെതിരെ യുദ്ധത്തിന് ഇറങ്ങിയത് മാർക്സിസവും മാവോയിസവും ഉയർത്തി; ബ്രിട്ടീഷുകാരെ ഓടിക്കാൻ മുമ്പിൽ നിന്നെങ്കിലും ഭരണത്തിൽ എത്തിയപ്പോൾ വിമതശബ്ദങ്ങൾ അടിച്ചമർത്തി അധികാരം ഉറപ്പിച്ചു; 94ാം വയസിൽ സ്വന്തം നാട് വിട്ടോടേണ്ടി വന്ന സിംബാവിയൻ ഭരണാധികാരിയുടെ കഥ

താണ്ട് നാല് ദശാബ്ദക്കാലത്തോളം സിംബാവെയെന്ന ദരിദ്രരാജ്യത്തെ പേടിപ്പിച്ച് തന്റെ വറുതിയിൽ നിർത്തിയിരുന്ന ഭരണാധികാരിയും ഇന്നലെ പടിയിറങ്ങാൻ നിർബന്ധിതനുമായ റോബർട്ട് മുഗാബെ തികഞ്ഞ മതവിശ്വാസമുള്ള ആളായിട്ടാണ് വളർന്നിരുന്നത്. സതേൺ റൊഡേഷ്യയിലെ സാലിസ്‌ബറിക്കടുത്തുള്ള കത്തോലിക് മിഷൻ ഗ്രാമത്തിൽ 1924 ഫെബ്രുവരി 21നായിരുന്നു റോബർട്ട് ഗബ്രിയേൽ മുഗാബെ ജനിച്ചത്. ജെസ്യൂട്ട് വൈദികർ ഈ ബാലനെ വളർത്തിയിരുന്നത് ഉറച്ച വിശ്വാസമുള്ള കത്തോലിക്കനായിട്ടായിരുന്നു. മുഗാബെ വളർന്നപ്പോൾ വെള്ളക്കാർക്കെതിരെ യുദ്ധത്തിന് ഇറങ്ങിയത് മാർക്സിസവും മാവോയിസവും ഉയർത്തിക്കാട്ടിയായിരുന്നു.

എന്നാൽ ബ്രിട്ടീഷുകാരെ ഓടിക്കാൻ മുമ്പിൽ നിന്നെങ്കിലും ഭരണത്തിൽ എത്തിയപ്പോൾ വിമതശബ്ദങ്ങൾ അടിച്ചമർത്തി അധികാരം ഉറപ്പിക്കുന്ന സ്വേച്ഛാധിപത്യ രീതിയായിരുന്നു അദ്ദേഹം പിന്തുടർന്നിരുന്നത്. തൽഫലമായി 94ാം വയസിൽ സ്വന്തം നാട് വിട്ടോടേണ്ടി വന്ന സിംബാവിയൻ ഭരണാധികാരിയുടെ കഥയാണിത്.കാർപന്ററായ തന്റെ പിതാവ് ഗബ്രിയേൽ മാടിബിറിയും മതപാഠങ്ങൾ പഠിപ്പിച്ചിരുന്ന ടീച്ചറായ ബോണയും മുഗാബെയുടെ വളർച്ചയിൽ നിർണായക സ്വാധീനമായി വർത്തിച്ചിരുന്നു മുഗാബെയ്ക്ക് പത്ത് വയസായപ്പോൾ പിതാവ് കുടുംബം ഉപേക്ഷിച്ച് പോയതോടെ ഇദ്ദേഹത്തെ പഠിപ്പിച്ചിരുന്നത് ഐറിഷ് കത്തോലിക്കനായ ഫാദർ ജെറോം ഓ ഹീയായിരുന്നു.

ഈ ഐറിഷ് കത്തോലിക്കന് ബ്രിട്ടനെ കണ്ണെടുത്താൽ കണ്ട് കൂടായിരുന്നു. ആ ബ്രിട്ടീഷ് വിരോധം മുഗാബെയിലേക്കും പടരുകയും പിൽക്കാലത്ത് ബ്രിട്ടീഷുകാർക്കെതിരെ തിരിയാൻ ഇത് നിമിത്തമായിത്തീരുകയും ചെയ്തിരുന്നു. ഫാദർ ജെറോം വംശീയപരമായ തുല്യതയെന്ന തത്വശാസ്ത്രത്തിന് വേണ്ടി നിലകൊള്ളുകയും അതിനായി പ്രസംഗിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ ഐറിഷ് യുദ്ധങ്ങളെ പറ്റി പറഞ്ഞ് കൊടുത്ത് മുഗാബെയിൽ ആവേശം ജനിപ്പിക്കാനും ജെറോമിന് കഴിഞ്ഞിരുന്നു. ഒരു അദ്ധ്യാപകനെന്ന നിലയിൽ പരിശീലനം നേടിയ മുഗാബെ ദക്ഷിണാഫ്രിക്കയിൽ മാർക്സിസം എത്തിയപ്പോൾ അതിലേക്ക് ആകൃഷ്ടനായി.

സതേൺ റൊഡേഷ്യയിലെ വെള്ളക്കാരുടെ ഭരണത്തിനെതിരെ പോരാട്ടം നടത്തിയപ്പോൾ മുഗാബെ മാവോ സേതൂങ്ങ്,സ്ററാലിൻ, ലെനിൻ എന്നിവരെ പുകഴ്‌ത്തി സംസാരിച്ചിരുന്നു. ചെറുപ്പം മുതൽ തന്നെ സ്വയം അച്ചടക്ക ശീലം വളർത്തിയെടുത്തുള്ള ജീവിതമായിരുന്നു മുഗാബെ ആരംഭിച്ചിരുന്നത്. ചെറുപ്പത്തിൽ വളരെ ഏകാന്തപഥികനായിരുന്ന മുഗാബെ കന്നുകാലികളെ മെയ്‌ക്കാൻ പോകുമ്പോഴും പുസ്തകം കൈയിലെടുത്തിരുന്നു. 17ാം വയസിൽ അദ്ധ്യാപനത്തിൽ പരിശീലനം നേടിയ മുഗാബെ തുടർന്ന് സൗത്ത് ആഫ്രിക്കയിലെ ഫോർട്ട് ഹാരെയിലാണ് തുടർന്ന് പഠിച്ചിരുന്നത്. അവിടെ വച്ച് നിരവധി ദക്ഷിണാഫ്രിക്കൻ ദേശീയ നേതാക്കളുമായി അടുത്തിടപഴകാൻ മുഗാബെയ്ക്ക് അവസരം ലഭിച്ചിരുന്നു.

പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് എമേർസൻ മാൻഗാഗ്വ പുതിയ പ്രസിഡന്റായേക്കും

ന്നലെ രാജിവച്ച മുഗാബെക്ക് പകരം എമേർസൻ മാൻഗാഗ്വ പുതിയ പ്രസിഡന്റായി സ്ഥാനമേൽക്കുമെന്ന് സൂചന. മുഗാബെയുടെ ഭാര്യ ഗുക്കി ഗ്രേസ് വൈസ് പ്രസിഡന്റ് എമേർസൻ മാൻഗാഗ്വയെ പുറത്താക്കി അധികാരം പിടിച്ചെടുക്കാൻ ശ്രമം നടത്തിയതിനെ തുടർന്ന് അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയായിരുന്നു. എന്നാൽ മുഗാബെ രാജി വച്ചിരിക്കുന്നതിനാൽ അദ്ദേഹം ഉടൻ തിരിച്ചെത്തി താൽക്കാലിക പ്രസിഡൻരായി സ്ഥാനമേൽക്കുമെന്നാണ് ഇവരുടെ പാർട്ടിയായ സനു-പിഎഫ് പാർട്ടി സ്ഥിരീകരിച്ചിരിക്കുന്നത്. പാർട്ടിയുടെ വൈസ് പ്രസിഡന്റാണ് മാൻഗാഗ്വ.തനിക്ക് പിന്തുണ നൽകിയവർക്കുള്ള നന്ദി അദ്ദേഹം സാറ്റലൈറ്റ് ഫോണിലൂടെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 2018ൽ സിംബാവെയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഇദ്ദേഹം രാജ്യത്തിന്റെ താൽക്കാലിക പ്രസിഡന്റായി സ്ഥാനമേൽക്കുമെന്നാണ് പാർട്ടി ചീഫ് വിപ്പായ ലോവ് മോർ മതുക്ക് സ്ഥിരീകരിച്ചിരിക്കുന്നത്. 75കാരനായ മാൻഗാഗ്വ 'ക്രൊക്കോഡൈൽ ' എന്നാണ് സിംബാവെയിൽ അറിയപ്പെടുന്നത്. ഇദ്ദേഹത്തെയും സിംബാവെക്കാർ ഏറെ ഭയക്കുന്നുണ്ട്. 1980കളിൽ തന്റെ എതിരാളികളെ അടിച്ചമർത്താൻ ഇദ്ദേഹം ക്രൂരമായ മാർഗങ്ങളാണ് പ്രയോഗിച്ചിരുന്നത്. അതിനായി അദ്ദേഹം നോർത്തുകൊറിയയിൽ പരിശീലനം നേടിയ ഫിഫ്ത്ത് ആർമി ബ്രിഗേഡിനെ ഉപയോഗിക്കുകയും ചെയ്തിരുന്നു. അന്ന് ആയിരക്കണക്കിന് സിവിലിയന്മാരായിരുന്നു ഗുകുരഹുൻഡി കാംപയിനിൽ കൊല്ലപ്പെട്ടത്. എന്നാൽ താനാണ് ഇതിന് പിന്നിലെന്ന് മാൻഗാഗ്വ എപ്പോഴും നിഷേധിക്കുകയാണ് ചെയ്യാറുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP