Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താലിബാൻ മന്ത്രിസഭയിലെ വ്യോമയാന മന്ത്രി; 2010 മുതൽ രണ്ടാമൻ; മുല്ല ഒമറിന് പകരം ചുമതലയേറ്റ താലിബാൻ മേധാവി മൻസൂർ പാക്കിസ്ഥാന്റെ പ്രിയമിത്രം

താലിബാൻ മന്ത്രിസഭയിലെ വ്യോമയാന മന്ത്രി; 2010 മുതൽ രണ്ടാമൻ; മുല്ല ഒമറിന് പകരം ചുമതലയേറ്റ താലിബാൻ മേധാവി മൻസൂർ പാക്കിസ്ഥാന്റെ പ്രിയമിത്രം

മുല്ല ഒമറിന്റെ മരണം അഫ്ഗാനിസ്താൻ സർക്കാർ സ്ഥിരീകരിച്ചതോടെ താലിബാൻ പുതിയ പരാമാധികാരിയെ പ്രഖ്യാപിച്ചു. താലിബാൻ സർക്കാരിൽ വ്യോമയാന മന്ത്രിയായിരുന്ന മുല്ല അക്തർ മുഹമ്മദ് മൻസൂറാണ് സംഘടനയുടെ പുതിയ നേതാവ്. അമേരിക്കൻ അധിനിവേശത്തോടെ ഒളിവിൽപ്പോയിരുന്ന മുല്ല അക്തറിന്റെ നിയമനത്തോട് മറ്റുള്ള നേതാക്കൾക്ക് അത്ര താത്പര്യമില്ലെന്നാണ് റിപ്പോർട്ട്.

മുല്ല ഒമറിന്റെ മരണം ഇതേവരെ പാക്കിസ്ഥാൻ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, രണ്ടുവർഷം മുമ്പുതന്നെ ഒമർ മരിച്ചുവെന്നാണ് അഫ്ഗാൻ സർക്കാർ നൽകുന്ന വിവരം. അജ്ഞാതമായ ചില രോഗങ്ങളെത്തുടർന്നായിരുന്നു ഒമറിന്റെ മരണമെന്ന് താലിബാൻ കേന്ദ്രങ്ങളും വ്യക്തമാക്കുന്നു. മുല്ല അക്തറുടെ നിയമനത്തോടെ ഒമറിന്റെ മരണം താലിബാനും സ്ഥിരീകരിച്ചിരിക്കുകയാണ്.

2010-ൽ മുല്ല ബറാദറിന്റെ അറസ്റ്റിനുശേഷം താലിബാൻ പരമോന്നത സഭയായ ക്വെറ്റ ഷൂരയിലെ രണ്ടാമനായിരുന്നു മുല്ല അക്തർ. പാക്കിസ്ഥാനുമായി നടക്കുന്ന സമാധാന ശ്രമങ്ങളെ എതിർത്തിരുന്നയാൾ എന്ന നിലയ്ക്കാണ് മുല്ല അക്തർ ആദ്യം അറിയപ്പെട്ടിരുന്നത്. എന്നാൽ, അടുത്ത കാലത്തായി ചർച്ചകൾക്കും സമാധാന ശ്രമങ്ങൾക്കും അനുകൂല നിലപാടാണ് അക്തറിന്റേത്.

മുല്ല അക്തർ പാക്കിസ്ഥാനോട് അടുക്കുന്നതിനെ താലിബാൻ നേതൃത്വത്തിലെ മറ്റുനേതാക്കൾ പലരും എതിർത്തിരുന്നു. ആ എതിർപ്പാണ് ഇപ്പോൾ അക്തർ നേതൃത്വത്തിലേക്ക് വരുന്നതിനോടും അവർ പുലർത്തുന്നത്. താലിബാൻ സേനയുടെ തലവനായിരുന്ന അബ്ദുൾ ഖയ്യൂം സക്കീർ ഉൾപ്പെടെയുള്ള പ്രമുഖർ അക്തറിന്റെ നിയമനത്ത എതിർത്തിരുന്നു. താലിബാന്റെ ഖത്തറിലെ രാഷ്ട്രീയകാര്യാലയത്തിന്റെ ചുമതലയുള്ള തയേബ് അഘയും അക്തറിനെ എതിര്ക്കുന്നയാളാണ്.

മുല്ല ഒമറിന്റെ പുത്രൻ യാക്കൂബ് താലിബാന്റെ മേധാവിയാകുന്നതിനോടാണ് ഇവർ യോജിപ്പ് പ്രകടിപ്പിച്ചിരുന്നത്. എന്നാൽ പാക്കിസ്ഥാനുമായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സമാധാന ചർച്ചകൾ തുടരണമെന്ന് ആഗ്രഹിക്കുന്ന വിഭാഗമാണ് അക്തറിന്റെ നിയമനത്തെ പിന്തുണച്ചത്. സുപ്രീം ലീഡർ എന്ന പദവിയിലാകും അക്തർ നിയമിക്കപ്പെടുക. മുല്ല ഒമറാകട്ടെ, വിശ്വാസികളുടെ നേതാവായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP