Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതു സ്ഥലത്ത് വച്ച് ആറു വയസ്സുകാരിക്ക് മുലയൂട്ടുന്നതിൽ അഭംഗിയുണ്ടോ? ഫോട്ടോ പ്രസിദ്ധീകരിച്ച് 52കാരിയുടെ വെല്ലുവിളി

പൊതു സ്ഥലത്ത് വച്ച് ആറു വയസ്സുകാരിക്ക് മുലയൂട്ടുന്നതിൽ അഭംഗിയുണ്ടോ? ഫോട്ടോ പ്രസിദ്ധീകരിച്ച് 52കാരിയുടെ വെല്ലുവിളി

സിഡ്‌നി: പൊതു സ്ഥലത്ത് വച്ച് ആറു വയസ്സുകാരിക്ക് മുലയൂട്ടുന്നതിൽ അഭംഗിയുണ്ടോ? അല്ലെങ്കിൽ നാല് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് മുല കൊടുക്കുന്നത് ശരിയോ? സാധാരണ കുട്ടികൾക്ക് പരാമാവധി രണ്ട് വയസുവരെയാണ് അമ്മമാർ മുലയൂട്ടുന്നത്. ഈ രീതി തെറ്റിക്കുകയാണ് ഒരു ഓസ്‌ട്രേലിയക്കാരി.

ആറാം വയസിലും കുഞ്ഞിന് മുലയൂട്ടുന്ന ഈ അമ്മ വാർത്തകളിൽ ഇടം നേടുന്നു. ഓസ്‌ട്രേലിയക്കാരിയായ മഹ അൽ മുസ എന്ന 52കാരിയാണ് തന്റെ മകൾക്ക് ആറാം വയസിലും മുലപ്പാൽ നൽകുന്നത്. മുലപ്പാല് തന്നെയാണ് ഏറ്റവും വലിയ ഔഷധമെന്ന് വിശ്വസിക്കുന്ന അമ്മയാണിവർ. അതുകൊണ്ടു തന്നെ ഏത് ആൾക്കൂട്ടത്തിനിടയിലും മകൾക്ക് മുലയൂട്ടാൻ ഇവർക്ക് മടിയില്ല. മുലപ്പാലിന്റെ രോഗപ്രതിരോധ ശേഷിയിൽ പൂർണ്ണ വിശ്വാസമുള്ളതിനാൽ ആറ് വയസായിട്ടും ഇതുവരെ മകൾക്ക് പ്രതിരോധ കുത്തിവയ്‌പ്പുകൾ ഒന്നും എടുത്തിട്ടില്ല.

മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന് താൻ മകൾ ആമിനയ്ക്ക് മുലയൂട്ടുന്നതിന്റെ നിരവധി ചിത്രങ്ങളും ഇവർ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആമിനയ്ക്ക് ആറ് വയസ് പിന്നിടുമ്പോഴും മുലയൂട്ടൽ തുടരുന്നതിനാൽ മകളുമായി തനിക്ക് സമാനതകളില്ലാത്ത വൈകാരിക അടുപ്പം കാത്തുസൂക്ഷിക്കാൻ സാധിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. സ്ത്രീകൾക്ക് സുഖപ്രസവം ഉറപ്പാക്കുന്നതിനുള്ള വ്യായാമ മുറകളും മറ്റ് ജീവിതശൈലിയും മറ്റും പരിശീലിപ്പിക്കുന്ന മഹ അൽ മുസ സ്പിരിച്വൽ ബർത്ത് അഡ്വക്കേറ്റ് എന്ന സ്ഥാപനം നടത്തുകയാണ് മഹ.

തന്റെ മകൾക്ക് എതിർപ്പില്ലാത്തിടത്തോളം കാലം മുലപ്പാൽ നൽകും. സ്‌കൂൾ ഗ്രൗണ്ടിൽ വച്ചിത് നൽകുന്നതിനും തനിക്ക് മടിയൊന്നുമില്ല. ഇനിയുമത് ചെയ്യുമെന്ന് വിശദീകരിക്കുകയാണ് മഹ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP