Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്തെ ഏറ്റവും ചെലവുകുറഞ്ഞ മെട്രോപൊളിറ്റൻ നഗരം മുംബൈ; ചെലവേറിയത് ഹോങ്കോങ്ങും ലണ്ടനും; ദുബായിലും സിംഗപ്പുരും മുൻവർഷത്തേക്കാൾ ചെലവുകുറഞ്ഞു

ലോകത്തെ ഏറ്റവും ചെലവുകുറഞ്ഞ മെട്രോപൊളിറ്റൻ നഗരം മുംബൈ; ചെലവേറിയത് ഹോങ്കോങ്ങും ലണ്ടനും; ദുബായിലും സിംഗപ്പുരും മുൻവർഷത്തേക്കാൾ ചെലവുകുറഞ്ഞു

ത്ര ധനികനും എത്ര പാവപ്പെട്ടവനും ജീവിക്കാവുന്ന സാഹചര്യങ്ങളാണ് ഇന്ത്യൻ നഗരങ്ങളിലേത്. മുംബൈയും കൊൽക്കത്തയും ഡൽഹിയുമൊക്കെ പണക്കാരന്റേതുമാത്രമല്ല. പാവപ്പെട്ടവരുടേതുകൂടിയാണ്. ഈ വിശകലനം ശരിവെക്കുന്നതാണ് ആഗോള നഗരങ്ങളിലെ ജീവിതനിലവാരം താരതമ്യപ്പെടുത്തുന്ന സാവിൽസ് വേൾഡ് റിസർച്ച് റിപ്പോർട്ട്.

ഈ റിപ്പോർട്ട് അനുസരിച്ച് ജോലി ചെയ്ത് ജീവിക്കാൻലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ മെട്രൊപോളിറ്റൻ നഗരമാണ് മുംബൈ. ഹോങ്കോങ്ങും ലണ്ടനും ന്യുയോർക്കുമാണ് ഏറ്റവും ചെലവേറിയ നഗരങ്ങൾ. ഈ നഗരങ്ങളിൽ പുതിയതായി ആളുകളെ ജോലിക്കെടുക്കുന്നത് കമ്പനികൾക്ക് വലിയ ബാധ്യതയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഒരു തൊഴിലാളിയെ ജോലിക്കെടുക്കണമെങ്കിൽ മുംബൈയിൽ 29088 ഡോളർ മതിയെന്ന് റിപ്പോർട്ട് പറയുന്നു. 2008-ലേതിനെക്കാൾ മുംബൈയിലെ ജീവിതച്ചെലവ് 2.4 ശതമാം മാത്രമാണ് കൂടിയിട്ടുള്ളത്. ചൈനയിലെ ഷാങ്ഹായിയും ചെലവുകുറഞ്ഞ നഗരമാണ്. 38089 ഡോളറാണ് അവിടെ തൊഴിലാളിക്ക് കൊടുക്കേണ്ടിവരിക. 2008-ലേതിനെക്കാൾ 15.6 ശതമാനം വർധനവ്.

ഒരു ഓഫീസ് കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനും ഒരു തൊഴിലാളിയെ നിയമിക്കുന്നതിനും സ്ഥാപനത്തിന് വരുന്ന ചെലവ് കണക്കാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ലണ്ടനിൽ ഇത് 118,435 ഡോളറാണ്. 2008-ൽ പട്ടിക ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ ഉള്ളതിനെക്കാൾ 20.7 ശതമാനം വർധന. ഹോങ്കോങ്ങിൽ 2008-നെ അപേക്ഷിച്ച് 0.4 ശതമാനത്തിന്റെ വർധനവേ ഉണ്ടായിട്ടുള്ളൂവെങ്കിലും 116,661 ഡോളറാണ് അവിടുത്തെ ചെലവ്. ന്യുയോർക്കിൽ 28.4 ശതമാനത്തിന്റെ വർധനവുണ്ടായി. 114,208 ഡോളറാണ് ന്യുയോർക്കിലെ ജീവിതച്ചെലവ്.

ഇന്ത്യയിൽനിന്ന് മുംബൈ മാത്രമാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ആഗോള മുഖമുള്ള ഏക ഇന്ത്യൻ നഗരമെന്നാണ് മുംബൈയെ വിശേഷിപ്പിച്ചിട്ടുള്ളത്. ജീവിതച്ചെലവ് കുറഞ്ഞ നഗരങ്ങളുമുണ്ട്. ദുബായിൽ 2008-ലേതിനെക്കാൾ 13.9 ശതമാനം ജീവിതച്ചെലവ് കുറഞ്ഞു. 59,426 ഡോളറാണ് അവിടുത്തെ ജീവിതച്ചെലവ്. സിംഗപ്പുരിൽ 16.6 ശതമാനവും ടോക്യോയിൽ 8 ശതമാനവും ചെലവ് കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP