Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മ്യൂണിക് ഒളിമ്പിക് സ്റ്റേഡിയത്തിലെ മക്‌ഡോണാളിൽ അക്രമി നടത്തിയ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത് കുട്ടികൾ അടക്കം പത്ത് പേർ; അല്ലാഹു അക്‌ബർ എന്ന് വിളിച്ച് കുട്ടികൾക്ക് നേരെ നിറയൊഴിച്ചത് ഇറാൻ യുവാവ്; യൂറോപ്പിനെ കീഴടക്കി ഭീകരഭയം

മ്യൂണിക് ഒളിമ്പിക് സ്റ്റേഡിയത്തിലെ മക്‌ഡോണാളിൽ അക്രമി നടത്തിയ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത് കുട്ടികൾ അടക്കം പത്ത് പേർ; അല്ലാഹു അക്‌ബർ എന്ന് വിളിച്ച് കുട്ടികൾക്ക് നേരെ നിറയൊഴിച്ചത് ഇറാൻ യുവാവ്; യൂറോപ്പിനെ കീഴടക്കി ഭീകരഭയം

മ്യൂണിക്: ജർമനിയിലെ മ്യൂണിക്കിൽ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പിൽ പത്തു പേർ കൊല്ലപ്പെട്ടു. 10പേർക്ക് പരിക്കേറ്റു. ഷാപ്പിങ് മാളിനുസമീപമുള്ള റെസ്റ്റോറന്റിൽ നിന്നായിരുന്നു വെടിവെപ്പ് തുടങ്ങിയത്. ഇതിനുശേഷം ഒളിമ്പിക് സ്റ്റേഡിയത്തിന് സമീപമുള്ള മാളിലേക്ക് കടക്കുകയായിരുന്നു. അതിനിടെ മ്യൂണിക്കിൽ വ്യാപാരസമുച്ചയത്തിലുണ്ടായ വെടിവയ്‌പ്പിൽ ഇന്ത്യക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് ജർമനിയിലെ ഇന്ത്യൻ അംബാസഡർ അറിയിച്ചു. പൊലീസ് സംഭവസ്ഥലത്ത് എത്തുകയും ജനങ്ങളെ ഒഴിപ്പിച്ച് തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് വക്താവ് അറിയിച്ചു.

തോക്കുമായി മാളിനകത്തുകടന്ന അക്രമി തുടരെ വെടിവെക്കുകയായിരുന്നുവെന്നായിരുന്നു. വെടിവെപ്പിനെത്തുടർന്ന് ജീവനക്കാരും സാധനങ്ങൾ വാങ്ങാനെത്തിയവരും മാളിനുള്ളിൽ പലായിടത്തായി ഒളിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ജർമൻ സമയം വൈകിട്ട് ആറോടെയായിരുന്നു ആക്രമണം. വൈകിട്ട് 5.50ഓടെ ഒളിംപ്യ വ്യാപാരസമുച്ചയത്തിൽ നിന്ന് വെടിയൊച്ച കേട്ടതായുള്ള ഫോൺ സന്ദേശം പൊലീസിനു ലഭിക്കുകയായിരുന്നു. ആദ്യം മൂന്ന് ആക്രമികൾ ഉണ്ടായിരുന്നുവെന്നായിരുന്നു നിഗമനം. എന്നാൽ ഒരു അക്രമിയാണ് വെടിയുതിർത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾ സംഭവ സ്ഥലത്ത് നിന്ന് കുറച്ചകലെ മരിച്ച നിലയിൽ കണ്ടെത്തി. ആക്രമണം നടത്തിയ ശേഷം ഇയാൾ സ്വയം വെടിവച്ചു മരിച്ചുവെന്നാണ് പൊലീസ് നിഗമനം.

കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ട്. മക്‌ഡോണാളിലെത്തിയ അക്രമി അല്ലാഹു അക്‌ബർ എന്ന വിളിയുമായി കുട്ടികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പൊടുന്നനെ എത്തിയ അക്രമികൾ ആളുകൾക്ക് നേരെ തുരു തുരാ വെടി ഉതിർക്കുകയായിരുന്നു. മാളിലെ ഭക്ഷണശാലയിലുണ്ടായിരുന്ന കുട്ടികൾക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ഐസിസാണ് അക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പതിനെട്ടുകാരനായ ഇറാൻകാരനാണ് അക്രമി. ഇയാൾ രണ്ട് വർഷാമായി മ്യൂണിക്കിൽ താമസമായിരുന്നു. അതിനിടെ ഇസ്‌ലാമിക് സ്റ്റേറ്റ് യൂറോപ്പിൽ വ്യാപിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചുള്ള ട്വീറ്റുകളും വന്നു തുടങ്ങിയിട്ടുണ്ട്. ഐസിസ് അനുകൂല സന്ദേശങ്ങൾ തുടർച്ചയായി പ്രത്യക്ഷപ്പെടുന്ന അക്കൗണ്ടുകളിൽ നിന്നാണ് ഈ സന്തോഷ പ്രകടനങ്ങൾ.

ഷോപ്പിങ് മാളിൽ നിന്ന് രക്ഷപ്പെട്ട അക്രമി സമീപത്തെ മെട്രോ സ്റ്റേഷനുകളിലൊന്നിലും വെടിവയ്പു നടത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പൊലീസ് തെരച്ചിൽ ശക്തമായപ്പോഴാണ് ഇയാൾ സ്വയം മരിച്ചത്. കറുത്ത വസ്ത്രം ധരിച്ച ഒരാൾ വെടിയുതിർക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ അതിനിടെ പുറത്തു വന്നിരുന്നു. തലങ്ങും വിലങ്ങും അക്രമി വെടിയുതിർക്കുന്നതും പരിഭ്രാന്തരായ ജനം ഓടുന്നതും വിഡിയോയിൽ വ്യക്തമാണ്. തീവ്രവാദത്തെ നേരിടാൻ ജർമനിക്കാവശ്യമായ എല്ലാ പിന്തുണയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വാഗ്ദാനം ചെയ്തു.

ജർമനിയിലെ മൂന്നാമത്തെ വലിയ നഗരമായ മ്യൂണിക്കിൽ വൻതോതിൽ സുരക്ഷയും ശക്തമാക്കി. വ്യാപാരസമുച്ചയത്തിലെ റസ്റ്ററന്റിനു നേരെ വെടിയുതിർത്ത ഒരാൾ സമീപത്തെ സബ്‌വേ സ്റ്റേഷനിലേക്ക് നീങ്ങിയതായും ദൃക്‌സാക്ഷികളിലൊരാൾ മൊഴി നൽകിയിട്ടുണ്ട്. ഇതിനെത്തുടർന്ന് ട്രെയിൻ ഗതാഗതവും വഴി തിരിച്ചു. സെൻട്രൽ റയിൽവേ സ്റ്റേഷൻ പൂർണമായി ഒഴിപ്പിച്ചു. തിരക്കേറിയയിടങ്ങളിൽ നിന്നെല്ലാം ജനങ്ങളെ ഒഴിപ്പിച്ചു. വ്യാപാരസമുച്ചയത്തിന്റെ പരിസരങ്ങളിൽ താമസിക്കുന്നവർ പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. സമുച്ചയത്തിലെ ജീവനക്കാരും അകത്ത് കുടുങ്ങി. വ്യാപാര കേന്ദ്രം സുരക്ഷാ സേന വളഞ്ഞു. അക്രമി മരിച്ചുവെന്ന വ്യക്തമായതോടെയാണ് ആശങ്ക അകന്നത്.

അഫ്ഗാൻ അഭയാർഥിയായി എത്തിയ പതിനേഴുകാരൻ ട്രെയിൻ യാത്രക്കാരെ മഴുവും കത്തിയും ഉപയോഗിച്ച് ആക്രമിച്ചു പരുക്കേൽപ്പിച്ചതിന്റെ ഭീതി മാറും മുമ്പാണ് പുതിയ ആക്രമണം. ഐസിസ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റിരുന്നു. 1972 ലെ മ്യൂണിക് ഒളിംപിക്‌സിനിടെ ഫലസ്തീൻ തീവ്രവാദ സംഘടന 11 ഇസ്രയേൽ അത്!ലിറ്റുകളെ ബന്ദികളാക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP