Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടാഷ കാംപുസ്‌കിന്റെ തടവുകാരനെ ആരാണ് കൊന്ന് തള്ളിയത്...? പത്താം വയസിൽ തട്ടിക്കൊണ്ട് പോയി എട്ട് വർഷത്തിന് ശേഷം തിരിച്ച് കിട്ടിയ നടാഷയുടെ കഥയിൽ അപ്രതീക്ഷിതമായ വഴിത്തിരിവ്

നടാഷ കാംപുസ്‌കിന്റെ തടവുകാരനെ ആരാണ് കൊന്ന് തള്ളിയത്...? പത്താം വയസിൽ തട്ടിക്കൊണ്ട് പോയി എട്ട് വർഷത്തിന് ശേഷം തിരിച്ച് കിട്ടിയ നടാഷയുടെ കഥയിൽ അപ്രതീക്ഷിതമായ വഴിത്തിരിവ്

1998 മാർച്ച് 23ന് രാവിലെ എട്ട് മണിക്ക് തന്റെ വീട്ടിൽ നിന്നും സ്‌കൂളിലേക്ക് നടന്ന് പോകുന്നതിനിടെ വിയന്നയിൽ വച്ച് തട്ടിക്കൊണ്ട് പോവുകയും പിന്നീട് എട്ട് വർഷങ്ങൾക്ക് ശേഷം തടവിൽ നിന്നും രക്ഷപ്പെടുകയും ചെയ്ത നടാഷ കാംപുസ്‌കിന്റെ സംഭ്രമജനകമായ ജീവിതകഥ അന്ന് ലോകമാദ്ധ്യമങ്ങൾ ആഘോഷമാക്കുകയായിരുന്നു. പത്താം വയസിൽ തട്ടിക്കൊണ്ട് പോകപ്പെടുകയും എട്ട് വർഷത്തിന് ശേഷം രക്ഷപ്പെട്ട് തിരിച്ചെത്തുകയും ചെയ്ത നടാഷയുടെ വിശേഷങ്ങൾ ഏവരെയും ആകർഷിക്കുകയും ചെയ്തിരുന്നു. വോൾഫ്ഗ്യാങ് പ്രിക്ലോപിൽ എന്നയാളായിരുന്നു നടാഷയെ തട്ടിക്കൊണ്ട് പോയിരുന്നത്.ഒരു ഗാരേജിനടിയിലെ മുറിയിൽ ഇയാൾ തന്നെ എട്ട് വർഷം പാർപ്പിക്കുകയായിരുന്നുവെന്നും അവിടെ വച്ച് തന്നെ ഇയാൾ തല്ലുകയും റേപ്പ് ചെയ്യുകയും ഒരു അടിമയെ പോലെ കാണുകയും ചെയ്തിരുന്നുവെന്നായിരുന്നു രക്ഷപ്പെട്ടതിന് ശേഷം നടാഷ അന്വേഷണ ഉദ്യോഗസ്ഥന്മാരോട് വെളിപ്പെടുത്തിയിരുന്നത്. നടാഷ രക്ഷപ്പെട്ട് അധികം വൈകാതെ ഇയാളെ മരിച്ച നിലയിൽ റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെടുക്കുകയായിരുന്നു.പോസ്റ്റ് മോർട്ടത്തിലും തുടർന്ന് നടന്ന അന്വേഷണത്തിലും ഇയാൾ ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ അത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള സംശയം ശക്തമാവുകയും നടാഷയുടെ കഥയിൽ അപ്രതീക്ഷിതമായ വഴിത്തിരിവുണ്ടാവുകയും ചെയ്തിരിക്കുകയാണ്.

സ്‌കൂളിലേക്ക് നടന്ന് പോകുന്നതിനിടയിൽ ഒരാൾ വാനിലേക്ക് അവളെ ബലം പ്രയോഗിച്ച് തള്ളി തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിന്നീട് അവളെ കണ്ടെത്താൻ നിരവധി അന്വേഷണങ്ങൾ നടന്നിരുന്നുവെങ്കിലും യാതൊരു വിവരവും 2006ൽ അവൾ രക്ഷപ്പെടുന്നത് വരെ ലഭിച്ചിരുന്നില്ല. തിരിച്ചെത്തിയതിന് ശേഷം ഈ പെൺകുട്ടിയുടെ ജീവിതം ആസ്പദമാക്കി പുസ്തകങ്ങളും സിനിമയും പുറത്തിറങ്ങുകയും അതിലൂടെ നടാഷം നിരവധി ഡോളറുകൾ സമ്പാദിക്കുകയും ചെയ്തിരുന്നു. ഇപ്പാൾ 28 വയസുള്ള നടാഷ തന്നെ തട്ടിക്കൊണ്ട് പോയി വർഷങ്ങളോളം പീഡിപ്പിച്ച വോൾഫ് ഗാംഗിന്റെ ഫോട്ടോ പഴ്സിൽ സൂക്ഷിച്ചിരുന്നതിനെ ചുറ്റിപ്പറ്റിയും അയാളുടെ മൃതദേഹത്തിൽ വീണ് കിടന്ന് വിതുമ്പിയതും അന്നേ സംശയമുയർത്തിയിരുന്നു. ഡെർ സ്പിഗെൽ എന്ന പ്രമുഖ ജർമൻ മാസിക പിന്നീട് വോൾഫിന്റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. ഇയാളുടെ മരണത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണങ്ങൾ യഥോചിതമായ മാനദണ്ഡങ്ങൾ അനുവർത്തിച്ചല്ല നടത്തിയതെന്ന് കേസ് അന്വേഷിക്കുന്ന രണ്ട് കൊറോണർമാർക്ക് സംശയമുണ്ടെന്ന് മാസിക വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വോൾഫിനെ ആരോ റെയിൽവേ ട്രാക്കിൽ കൊന്നു തള്ളിയതാണെന്ന സംശയവും ഈ റിപ്പോർട്ട് മുന്നോട്ട് വച്ചിരുന്നു. ഇതാണ് നടാഷയുടെ കഥയ്ക്ക് ഇപ്പോൾ പുതിയ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്.

വോൾഫ് സ്വയം മരിച്ചതാണെന്ന സ്ഥിരീകരണത്തിൽ സംശയങ്ങളേറെയുണ്ടെന്ന് കേസന്വേഷണത്തിൽ മുമ്പ് ഭാഗഭാക്കായിരുന്ന വിയന്നയിലെ മുൻ സുപ്രീം കോടതി പ്രസിഡന്റും സംശയം പ്രകടിപ്പിച്ചിരുന്നു.വോൾഫിന്റെ അവസാനനിമിഷങ്ങളെക്കുറിച്ചുള്ള ചില സംശയങ്ങളാണ് അയാളുടെ മരണം ആത്മഹത്യയല്ലെന്നുള്ള സംശയത്തിന് പിൻബലമായിത്തീർന്നിരിക്കുന്നത്. വിയന്നയിൽ നിന്നും 25 മൈൽ അകലത്തുള്ല സ്ട്രാസ്ഹോഫ് അൻ ഡെർ നോർഡ്ബാഹനിൽ നിന്നും നടാഷ രക്ഷപ്പെട്ടതിന് ശേഷം വോൾഫിനെ ഏർണസ്റ്റ് ഹോൽസാപ്ഫെൽ എന്നയാൾക്കൊപ്പം കണ്ടതിന്റെ ദൃശ്യങ്ങൾ ഒു ഷോപ്പിങ് സെന്ററിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇയാൾ വോൾഫിന്റെ ബിസിനസ് പാർട്ട്ണർ എന്നാണറിയപ്പെടുന്നത്. വോൾഫിന്റെ അഭ്യർത്ഥനയെ തുടർന്ന് ഏർണസ്റ്റ് അയാളെ തന്റെ കാറിൽ കയറ്റി പൊലീസിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് അന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. ആ സമയത്ത് വോൾഫിനെ പിടികൂടാൻ ആയിരക്കണക്കിന് പൊലീസുകാർ തെരുവിൽ കുതിച്ച് പാഞ്ഞ്നടക്കുന്ന സമയമായിരുന്നു. മദ്യപിച്ച് ഡ്രൈവ് ചെയ്തതിന് തന്നെ പൊലീസ് മുമ്പ് തടഞ്ഞ് നിർത്തിയിരുന്നുവെന്നും അവരുടെ പിടിയിലായാൽ തന്റെ ഡ്രൈവിങ് ലൈസൻസ് നഷ്ടപ്പെടുമെന്നുമായിരുന്നു അന്ന് വോൾഫ് തന്നോട് പറഞ്ഞിരുന്നതെന്നും ഏർണസ്റ്റ് വെളിപ്പെടുത്തിയിരുന്നുവെന്നാണ് പൊലീസ് സ്റ്റേറ്റ്മെന്റ് വ്യക്തമാക്കിയിരുന്നത്.

എന്നാൽ ഇരുവർക്കും ഇതിലുപരി ബന്ധങ്ങളുണ്ടായിരുന്നുവെന്നും അവർ ഒരുമിച്ച് പ്രവർത്തിച്ചവരാണെന്നും പിന്നീട് തെളിഞ്ഞിരുന്നു. നടാഷയെ തടവിൽ പാർപ്പിച്ചപ്പോൾ ഏർണസ്റ്റ് വോൾഫിന്റെ വീട്ടിൽ പോയപ്പോൾ നടാഷയെ കണ്ടിരുന്നുവെന്നും പിന്നീട് ഏർണസ്റ്റ് വെളിപ്പെടുത്തിയിരുന്നു. താൻ ടൂൾ വാങ്ങാൻ പോയപ്പോഴാണ് നടാഷയെ കണ്ടിരുന്നതെന്നും അന്ന് ഒരു അപരിചിതയെന്ന നിലയിലാണ് വോൾഫ് തന്നെ അവളെ പരിചയപ്പെടുത്തിയിരുന്നതെന്നുമാണ് ഏർണസ്റ്റ് വെളിപ്പെടുത്തിയിരുന്നത്. എന്നാൽ 2009ൽ കുറച്ച് ജേർണലിസ്റ്റുകൾ ഇത് കളവാണെന്ന് തെളിയിച്ചിരുന്നു. അതായത് നടാഷയെ വോൾഫ് തട്ടിക്കൊണ്ട് പോയി പാർപ്പിച്ചിരിക്കുന്നവിവരം ഏർണസ്റ്റിന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നാണ് അവർ തെളിയിച്ചത്. എന്നാൽ ഇക്കാര്യം ആദ്യം വെളിപ്പെടുത്താതിരുന്നത് അന്വേഷകർ തന്നെ ഈസംഭവവുമായി അനാവശ്യമായി ബന്ധിപ്പിക്കുമെന്ന പേടി കാരണമാണ് താൻ ആദ്യം ഇക്കാര്യം ബോധിപ്പിക്കാതിരുന്നതെന്നും ഏർണസ്റ്റ് പിന്നീട് തുറന്ന് പറയുകയായിരുന്നു. 

ഇത്തരത്തിൽ തനിക്കീ സംഭവത്തിൽ പങ്കില്ലെന്ന് ഏർണസ്റ്റ് പറയുമ്പോഴും മാദ്ധ്യമങ്ങൾ ഇത് സംബന്ധിച്ച അന്വേഷണങ്ങൾ നിർത്തിയിരുന്നില്ല. ബിൽഡ് എന്ന ജർമൻ പത്രം വോൾഫ് കൊല്ലപ്പെട്ടതാണോ....? എന്ന ചോദ്യമുയർത്തി ഏർണസ്റ്റിന്റെ ഫോട്ടോ വച്ച് റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വോൾഫ് മരിച്ച് കുറച്ച് സമയത്തിനകം നടാഷയെ പാർപ്പിച്ചിരുന്ന വീട്ടിൽ ഏർണസ്റ്റ് എത്തിയിരുന്നുവെന്ന് തെളിഞ്ഞത് ഇയാൾക്ക് മുകളിലുള്ള സംശയം ഇരട്ടിപ്പിച്ചിട്ടുണ്ട്. ആദ്യം പൊലീസ് ഏർണസ്റ്റിനെ തിരഞ്ഞെത്തിയപ്പോൾ അവൾ വോൾഫിനെ കൊന്നോ എന്ന ചോദ്യമായിരുന്നു ഏർണസ്റ്റ് പൊലീസുകാരോട് ചോദിച്ചിരുന്നത്. ഇതും ഇയാൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. വോൾഫ് കൊല്ലപ്പെടുകയു നടാഷ രക്ഷപ്പെടുകയും ചെയ്തതിന് ശേഷം ഏർണസ്റ്റ് നിരവധി തവണ നടാഷയുമായി ഫോണിൽ ബന്ധപ്പെട്ടതും സംശയം വർധിപ്പിക്കുന്നു. തന്നെ തട്ടിക്കൊണ്ട് പോയവരെക്കുറിച്ച് നടാഷ തന്നോട് ഒന്നും പങ്ക് വച്ചിട്ടില്ലെന്ന് പിതാവിന്റെ വെളിപ്പെടുത്തലും നിഗൂഡത വർധിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP