1 aed = 17.73 inr 1 eur = 70.61 inr 1 gbp = 81.53 inr 1 kwd = 213.91 inr 1 sar = 17.36 inr 1 usd = 65.08 inr
Mar / 2017
27
Monday

ഒരുവയസ്സുള്ള ഇരട്ടകളിൽ ഒരാളെ ചുറ്റികകൊണ്ട് അടിച്ചുകൊന്നു; രണ്ടാമത്തെ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ; സംഭവം കുടുംബവഴക്കിനെ തുടർന്നെന്ന് സംശയം; റൊമാനിയക്കാരിയെ കല്യാണംകഴിച്ച ലണ്ടനിലെ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

March 20, 2017 | 09:31 AM | Permalinkസ്വന്തം ലേഖകൻ

കുടുംബവഴക്കിനെ തുടർന്ന് ഒരു വയസുള്ള മകനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന നോർത്ത് ലണ്ടനിലെ ഇന്ത്യൻ യുവാവ് അറസ്റ്റിലായി. ഇയാളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചിരിക്കുന്നത്. രണ്ടാമത്തെ കുട്ടിയാകട്ടെ ആക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണ്. റൊമാനിയക്കാരിയെ കല്യാണം കഴിച്ച് ഫിൻസ്ബറി പാർക്കിൽ കഴിയുന്ന ബിന്ദ്യ സാഗർ ദാസാണ് അറസ്റ്റിലായതെന്ന് സ്‌കോട്ട്‌ലൻഡ് യാർഡ് അറിയിച്ചു. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗബ്രിയേലെന്ന കുട്ടിയാണ് മരിച്ചത്. ഇവന്റെ തുണക്കാരിയായ ഇരട്ട മരിയയാണ് ഇന്റൻസീവ് കെയർ യൂണിറ്റിൽ കിടക്കുന്നത്.

ഇന്നലെ രാത്രി 7.15ന് ഹാക്ക്‌നെ പ്രദേശത്ത് നിന്നാണ് ദാസിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി. തുടർന്ന് ഈസ്റ്റ് ലണ്ടൻ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയ ഇയാളെ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് കൊലപാതകം നടന്നതെന്ന് സൂചനയുണ്ട്. കൊലപാതകത്തിനുപയോഗിച്ച ചുറ്റിക ഫോറൻസിക് വിദഗ്ദ്ധർ പരിശോധിച്ച് വരുകയാണ്. ഇത് സമീപത്ത് മണലിൽ പൂഴ്‌ത്തി വച്ച നിലയിൽ കണ്ടെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടികളെ കണ്ടെത്തിയ ഫ്‌ലാറ്റിൽ ദാസുണ്ടായിരുന്നുവെന്നും എന്നാൽ എമർജൻസി സർവീസുകാരെ വിളിക്കുന്നതിന് മുമ്പ് അയാൾ സ്ഥലം വിടുകയായിരുന്നുവെന്നുമാണ് ഡിറ്റെക്ടീവുകൾ വെളിപ്പെടുത്തുന്നത്. തുടർന്ന് നടത്തിയ പൊലീസ് തെരച്ചിലിലാണ് അയാളെ പിടികൂടിയിരിക്കുന്നത്.

ഒരു സ്ത്രീ എന്റെ കുട്ടികൾ...എന്റെ കുട്ടികൾ...എന്ന് പറഞ്ഞ് കരഞ്ഞു കൊണ്ട് ഓടുന്നത് കാണാമായിരുന്നുവെന്നാണ് അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നത്. ഹോമിസൈഡ് ആൻഡ് മേജർ ക്രൈം കമാൻഡിലെ ചീഫ് ഇൻസ്‌പെക്ടർ ഡേവ് വെല്ലാംസിന്റെ നേതൃത്വത്തിൽ ഒരു കൊലപാതക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്‌ലാറ്റിന്റെ ടോപ്പ് ഫ്‌ലോറിലാണ് റൊമാനിയൻ മാതാവും ഇന്ത്യൻ പിതാവും കുട്ടികളും അടങ്ങിയ ഈ കുടുംബം താമസിച്ചിരുന്നതെന്ന് ഒരു അയൽക്കാരൻ പറയുന്നു. കഴിഞ്ഞ ഏഴ് വർഷങ്ങളായി ദാസ് സമീപത്തുള്ള പെംബറി ഹോട്ടലിൽ നൈറ്റ് റിപസ്പഷനിസ്റ്റായി ജോലി ചെയ്ത് വരുകയായിരുന്നു.

എന്നാൽ രണ്ട് ദിവസം മുമ്പ് അയാൾ ജോലി വിട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. നാഷണൽ പൊലീസ് എയർ സർവീസ് കൊലപാതകിയെ തെരഞ്ഞ് കണ്ടു പിടിക്കാൻ ഒരു ഹെലികോപ്റ്റർ വിന്യസിച്ചിരുന്നു. ഫ്‌ലാറ്റിൽ നിന്നും റൊമാനിയക്കാരി സഹായം അഭ്യർത്ഥിച്ച് കരയുന്നത് താൻ കേട്ടിരുന്നുവെന്ന് ഒരു അയൽക്കാരി വെളിപ്പെടുത്തുന്നു. തുടർന്ന് രണ്ട് കുട്ടികളെ ഫ്‌ലാറ്റിൽ നിന്നും പുറത്തേക്ക് കൊണ്ടു പോകുന്നതും പൊലീസ് കാർ അതിന് മുമ്പിൽ വന്ന് നിൽക്കുന്നതും കണ്ടിരുന്നുവെന്നും ഒരു അയൽക്കാരൻ പറയുന്നു. തുടർന്ന് പൊലീസ് സമീപത്തെ പ്രോപ്പർട്ടികളിലും പരിശോധന നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ അത് വെളിപ്പെടുത്താനായി മുന്നോട്ട് വരണമെന്നാണ് മെറ്റ് പൊലീസ് വക്താവ് അറിയിക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒറ്റ ദിവസം കൊണ്ട് മംഗളം പിടിച്ചെടുത്തത് റിപ്പോർട്ടർ ഏഴ് വർഷം കൊണ്ട് ഉണ്ടാക്കിയ സ്‌പേസ്; എല്ലാ ചാനലുകളിലേയും പുലികളെ വൻ തുക കൊടുത്ത് പൊക്കിയെടുത്ത് ഒരു വർഷം മുമ്പ് തുടങ്ങിയിട്ടും ഒരു ബ്രേക്കിങ് പോലും നൽകാനാവാത്ത നിരാശയിൽ ന്യൂസ് 18ഉം; മംഗളത്തിന്റെ തുടക്കം എല്ലാ ചാനലുകളുടേയും ഉറക്കം കെടുത്തുന്നത് ഇങ്ങനെ
ശശീന്ദ്രനെ കുടുക്കിയത് മംഗളത്തിന്റെ തന്നെ മാധ്യമ പ്രവർത്തകയോ? 'അഗതിയായ അജ്ഞാത പരാതിക്കാരി'യെ കുറിച്ച് സൂചനയുള്ളതുകൊണ്ട് തന്നെയാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്ന് സൂചന; അഴിമതി ഇല്ലാത്ത ഹണി ട്രാപ്പിൽ ജനരോഷം ഉയരാത്തതു കൊണ്ട്‌ കെണിയിൽ പെട്ട മറ്റു രണ്ട് മന്ത്രിമാരെ കുറിച്ചുള്ള വാർത്ത സംപ്രേഷണം ചെയ്യുന്ന കാര്യത്തിൽ പുനരാലോചനയുമായി മംഗളം
2000 രൂപയുമായി ആദ്യം എസ് ഐ എത്തി; പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎവരെ പണവുമായി പിന്നാലെ എത്തി; ആശ്വസിപ്പിക്കാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചത് ആയിരങ്ങൾ; സഹായം ഒഴുക്കി പ്രവാസികൾ; എല്ലാ സൗകര്യങ്ങളും ഉള്ള വീട് നൽകുമെന്ന് കൊല്ലത്തെ റോട്ടറി ക്ലബ്; പത്തനംതിട്ടയിൽ ഭൂമിയും വീടും നൽകാൻ ഡിസിസി നേതാവ്; നിയമപീഠം കണ്ണടച്ചപ്പോൾ കരുണ ചൊരിഞ്ഞ് മലയാളികൾ
തടവറയെ 'ബ്യൂട്ടി പാർലർ' ആക്കിയ ഷെറിന്റെ സൗന്ദര്യത്തിനു മുന്നിൽ ജയിൽ മേധാവി ആർ ശ്രീലേഖയും അടിയറവു പറഞ്ഞു; കാരണവർ വധക്കേസിലെ പ്രതിയെ വിയ്യൂരിലേക്കു മാറ്റണമെന്നു പറഞ്ഞ അതേ സൂപ്രണ്ടിനെക്കൊണ്ട് തിരിച്ചു പറയിച്ചു; 'ഉന്നത' കേന്ദ്രങ്ങളിലെ പിടിപാടു കൊണ്ട് ഷെറിൻ വീണ്ടും അട്ടക്കുളങ്ങരയിൽ; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ പരാതികൾ അപ്രത്യക്ഷം
ഒറ്റ വാർത്തയിൽ സർവ മലയാളം ചാനലുകളുടേയും റേറ്റിങ് മറികടന്ന് മംഗളത്തിന്റെ തുടക്കം; മന്ത്രിയുടെ രാജിയിലേക്ക് എത്തിച്ച 'വാർത്താ ബോംബ്' കണ്ടെത്തിയത് യാദൃച്ഛികമായി എത്തിയ ഒരു വിവരത്തിലൂടെ; അധികമാരും ശ്രദ്ധിക്കാതിരുന്ന മന്ത്രിയുടെ അവിശുദ്ധ മുഖംതേടിയുള്ള മംഗളം ടീമിന്റെ യാത്ര വിവരിച്ച് റിപ്പോർട്ടർ ആർ ജയചന്ദ്രൻ
അവൾക്കിട്ട് രണ്ട് ഏറ് കിട്ടിയാലും കുഴപ്പമില്ല അവൾ ഒരു പൊട്ടൻഷ്യൽ വെടിയാണെന്ന് റസിഡൻഷ്യൽ അസോസിയേഷൻ; പരാതി നൽകുമ്പോൾ വെടികളായ അമ്മയും മകളും ബഫൂണായ അച്ഛനുമായി കണ്ട് പൊലീസ്; സാമൂഹ്യപ്രവർത്തക ഡോ. ഗീതയ്ക്കും മകൾ അപർണയ്ക്കുമെതിരെ നാട്ടിലെ സദാചാര രോഗികൾ ഉറഞ്ഞുതുള്ളുമ്പോൾ കുടപിടിച്ച് നിയമപാലകർ; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉറ്റബന്ധുവിന് ഈ ഗതിയെങ്കിൽ കേരളം എങ്ങോട്ട്?
മന്ത്രിയുടെ ടെലിഫോൺ ലൈംഗിക വേഴ്ചയുടെ ഓഡിയോ ക്ലിപ്പുമായി മംഗളം മിഴിതുറന്നു; പരാതിയുമായെത്തിയ വീട്ടമ്മയോട് ഫോണിലൂടെ രതി വൈകൃതം പറയുന്ന ശബ്ദം കേട്ട് ഞെട്ടി കേരളം; ചാനൽ ചർച്ചയ്‌ക്കെത്തിയ വനിതാ പൊതുപ്രവർത്തകർ കണ്ണും കൈയും പൊത്തി; കുട്ടികളെ ഇത് കേൾപ്പിക്കാതെ ടിവിക്ക് മുമ്പിൽ നിന്ന് മാറ്റണമെന്ന് അവതാരക
ജയിലിലെ ദുരിതം പുറത്തറിഞ്ഞതോടെ അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാൻ അവസാന ശ്രമം നടത്താനൊരുങ്ങി പ്രവാസികൾ; ബാധ്യതകൾ ഏറ്റെടുത്ത് ജയിൽ മോചനത്തിന് വഴിയൊരുക്കാൻ സന്നദ്ധമായി ബിസിനസ് ഗ്രൂപ്പും രംഗത്ത്; പുറത്തുവരാനായാൽ എല്ലാം വിറ്റിട്ടായാലും കടങ്ങൾ വീട്ടുമെന്ന് പ്രതിജ്ഞയെടുത്ത് മനുഷ്യസ്‌നേഹിയായ പ്രവാസി വ്യവസായി
വൈദികന്റെ പീഡനം കുമ്പസാരത്തിൽ പറഞ്ഞ യുവതിയോട് പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞപ്പോൾ മുതൽ വേട്ടയാടൽ തുടങ്ങി; സഭയിലെ അഴിമതിക്കും സ്ത്രീ പീഡനത്തിനും എതിരെ നിലപാട് എടുത്ത വൈദികനെ വേട്ടയാടി കൊന്നത് ഫാ. റോബിന്റെ നേതൃത്വത്തിലുള്ള വൈദിക മാഫിയ: എല്ലാവരും വേട്ടക്കാരായപ്പോൾ ഫാ. ഫ്രാൻസിസിന്റെ മരണം അന്വേഷിക്കാൻ ആരുമുണ്ടായില്ല
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദേശിക്കാൻ പള്ളിമേടയിലേക്ക് കൊണ്ടു പോയി അവിടേയും ഇവിടേയും തൊട്ടു തുടക്കം; നിരന്തരമായ പീഡനത്തെ തുടർന്ന് ഗർഭിണിയായപ്പോൾ പിതാവിന്റെ തലയിൽ കെട്ടിവയ്ക്കാൻ ഉപദേശിച്ചു; കണ്ണൂരിൽ പിടിയിലായ കത്തോലിക്കാ വൈദികൻ പാവപ്പെട്ട നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായും സൂചന; ആ നരാധമന് വേണ്ടിയും ഉന്നതർ രംഗത്ത്
പള്ളിയിൽ നിന്നിറങ്ങിയ മിഷേലിനെ രണ്ട് യുവാക്കൾ പിന്തുടർന്ന സിസി ടിവി ദൃശ്യങ്ങൾ മറുനാടന് ലഭിച്ചു; യുവാക്കളെ കണ്ട പെൺകുട്ടിയുടെ വെപ്രാളം ദൃശ്യങ്ങളിൽ വ്യക്തം; മുഖത്തെ നഖം കൊണ്ടുള്ള മുറിവുകളും അവഗണിക്കപ്പെട്ടു; കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സിഎ വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയാക്കാൻ ധൃതി കാണിക്കുന്നതിന് പിന്നിൽ ആര്?
2000 രൂപയുമായി ആദ്യം എസ് ഐ എത്തി; പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎവരെ പണവുമായി പിന്നാലെ എത്തി; ആശ്വസിപ്പിക്കാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചത് ആയിരങ്ങൾ; സഹായം ഒഴുക്കി പ്രവാസികൾ; എല്ലാ സൗകര്യങ്ങളും ഉള്ള വീട് നൽകുമെന്ന് കൊല്ലത്തെ റോട്ടറി ക്ലബ്; പത്തനംതിട്ടയിൽ ഭൂമിയും വീടും നൽകാൻ ഡിസിസി നേതാവ്; നിയമപീഠം കണ്ണടച്ചപ്പോൾ കരുണ ചൊരിഞ്ഞ് മലയാളികൾ
മുടിയെല്ലാം പടർത്തി യക്ഷിയെപ്പോലെ അലറിക്കൊണ്ട് അവർ എന്റെ ബ്ലൗസും പാവാടയും ഊരിപ്പിച്ചു; കൈകൾ കെട്ടിവയ്ക്കാൻ പറഞ്ഞ് ചൂരലിൽ എണ്ണതേച്ച് അടിതുടങ്ങി; കരയെടീ എന്നുപറഞ്ഞ് തുടപൊട്ടി ചോരയൊലിക്കും വരെ അടിച്ചു രസിച്ചു: ലൂസിയെന്ന ആ കന്യാസ്ത്രീയെ വച്ചുനോക്കുമ്പോൾ റോബിൻ അച്ചൻ ഒന്നുമല്ല; കൊട്ടിയൂരിലെ കോൺവെന്റിൽ ചേർന്ന പെൺകുട്ടിക്ക് പറയാനുള്ളത്