Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീട് വിറ്റ് പിരിയാൻ തീരുമാനിച്ചതോടെ വിവാഹ മോചനം നടന്ന ശേഷം ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് സ്യൂട്ട്കേസിൽ അടച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു; മുൻ ഭാര്യയെ കൊന്ന കേസിൽ ലണ്ടനിലെ ഇന്ത്യക്കാരനെതിരെയുള്ള വിചാരണ തുടങ്ങി

വീട് വിറ്റ് പിരിയാൻ തീരുമാനിച്ചതോടെ വിവാഹ മോചനം നടന്ന ശേഷം ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് സ്യൂട്ട്കേസിൽ അടച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു; മുൻ ഭാര്യയെ കൊന്ന കേസിൽ ലണ്ടനിലെ ഇന്ത്യക്കാരനെതിരെയുള്ള വിചാരണ തുടങ്ങി

ലണ്ടൻ: കഴിഞ്ഞ വർഷം നടന്ന കിരൺ ഡൗഡിയ കൊലപാതക കേസിന്റെ വിചാരണ ആരംഭിച്ചു. മുൻ ഭാര്യയായ കിരൺ എന്ന 46കാരിയെ ശ്വാസം മുട്ടിച്ച് കൊന്ന് സ്യൂട്ട്കേസിലടച്ച് ആളൊഴിഞ്ഞ സ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനിടയിൽ തള്ളിയ കേസിൽ ഇന്ത്യക്കാരനായ അശ്വിൻ ഡൗഡിയ എന്ന 51 കാരനാണ് ലെയ്സെസ്റ്റർ ക്രൗൺ കോടതിയിൽ വിചാരണ നേരിട്ട് കൊണ്ടിരിക്കുന്നത്. 2017 ജനുവരി 17ന് ലെയ്‌സെസ്റ്ററിലെ എവിൻഗണിലുള്ള ഇടവഴിയിലായിരുന്നു കിരണിന്റെ മൃതദേഹം കിടന്നിരുന്നത്. വീട് വിറ്റ് പിരിയാൻ തീരുമാനിച്ചതോടെ അശ്വിൻ കിരണിനെ കൊല്ലുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഉച്ചയ്ക്ക് 2.20നും 3.30നും ഇടയിലായിരുന്നു കൊലപാതകം നടന്നതെന്ന് വിചാരണക്കിടെ വെളിപ്പെട്ടിട്ടുണ്ട്. എന്നാൻ താൻ കിരണിനെ കൊന്നിട്ടില്ലെന്നും തനിക്കതിന് സാധിക്കില്ലെന്നുമാണ് അശ്വിൻ പറയുന്നത്. 1988ൽ ഇന്ത്യയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് 2014ൽ വിവാഹമോചനം തേടുകയായിരുന്നു. ഇവരുടെ ബന്ധം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ലെന്നും കോടതിയിൽ വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ബന്ധം വഷളായിരുന്നുവെങ്കിലും ഇരുവരും ഒരു വീട്ടിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. 17ഉം 25ഉം വയസുള്ള ഇവരുടെ മക്കൾ അമ്മയ്ക്കൊപ്പമായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

പ്രസ്തുത കേസിൽ പ്രോസിക്യൂട്ടറായെത്തിയിരിക്കുന്നത് വില്യം ഹാർബാജാണ്. ഒരു ഗുജറാത്തി ഇന്റർപ്രട്ടറെ വച്ചാണ് കേസിന്റെ വിചാരണ മുന്നോട്ട് കൊണ്ട് പോകുന്നത്. കിരണിനെ കാണാതായതിന് ശേഷം അവരുടെ മൃതദേഹമാണ് സ്യൂട്ട് കേസിലടച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വില്യം ബോധിപ്പിച്ചത്.കോടതിയിൽ വച്ച് പ്രോസിക്യൂട്ടറും കിരണും തമ്മിൽ വാദപ്രതിവാദങ്ങൾ ഉണ്ടായിരുന്നു. കിരണും അശ്വിനും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് കൊല നടക്കുകയുമായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. കിരണിനെ അശ്വിൻ സ്‌കാർഫ് കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊല ചെയ്തിരിക്കാൻ സാധ്യതയെന്നും വിചാരണക്കിടെ ബോധിപ്പിച്ചിരുന്നു.

മെഷീൻ ഓപ്പറേറ്ററായ അശ്വിൻ കൊലയ്ക്ക് ശേഷം മൃതദേഹം മുറിച്ച് സ്യൂട്ട്കേസിലാക്കി യാർഡിലൂടെ ഉന്തിക്കൊണ്ട് പോയിട്ടും അവിടെയുണ്ടായിരുന്ന മകൻ ശിവം അറിഞ്ഞിരുന്നില്ല. കൊലപാതകത്തിന്റെ തെളിവുകളെല്ലാം വെളിയിൽ തള്ളാനായി അശ്വിൻ നിരവധി പ്രാവശ്യം വെളിയിലേക്ക് പോയിരുന്നു.

ടെറസിട്ട രണ്ട് വീടുകളുടെ ഇടയ്ക്കുള്ള വഴിയിലായിരുന്നു മൃതദേഹം അടങ്ങിയ സ്യൂട്ട്‌കേസ് വഴിപോക്കൻ കണ്ടെത്തിയത്. സമീപത്തുള്ള ഒരു റീട്ടെയിൽ ഭീമന് വേണ്ടിയുള്ള കാൾസെന്ററിലായിരുന്നു കഴിഞ്ഞ 17 വർഷമായി കിരൺ ജോലി ചെയ്തിരുന്നത്. കേസുമായി ബന്ധപ്പെട്ട വിചാരണ തുടരുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP