Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോസ്‌കിൽനിന്നും ആരാധന കഴിഞ്ഞ് അവർ കൂട്ടത്തോടെ ഇറങ്ങി നടന്നത് മാഞ്ചസ്റ്റർ അരീനയിലേക്ക്; ഭീകരവാദത്തെ വെല്ലുവിളിച്ച് യുകെയിലെ മുസ്ലിം ജനതയുടെ ഐക്യദാർഢ്യം കൈയടി നേടിയത് ഇങ്ങനെ

മോസ്‌കിൽനിന്നും ആരാധന കഴിഞ്ഞ് അവർ കൂട്ടത്തോടെ ഇറങ്ങി നടന്നത് മാഞ്ചസ്റ്റർ അരീനയിലേക്ക്; ഭീകരവാദത്തെ വെല്ലുവിളിച്ച് യുകെയിലെ മുസ്ലിം ജനതയുടെ ഐക്യദാർഢ്യം കൈയടി നേടിയത് ഇങ്ങനെ

ലോകമെങ്ങും ഭീകരവാദത്തിന്റെ ഇരകൾ യഥാർഥത്തിൽ മുസ്ലീങ്ങളാണ്. തീവ്രവാദത്തിന്റെ പേരിൽ ലോകമെങ്ങും മുസ്ലിം സമൂഹത്തെ ശത്രുക്കളാക്കി മാറ്റുന്നു. എന്നാൽ, മാഞ്ചസ്റ്ററിൽ മുസ്ലീങ്ങൾ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത് കൈയടി നേടി. നോർത്ത് മാഞ്ചസ്റ്ററിലെ ജാമിയ മോസ്‌കിൽ പ്രാർത്ഥനയ്ക്കുശേഷം കുട്ടികളും രക്ഷിതാക്കളുമടക്കമുള്ള സംഘം ചാവേറാക്രമണത്തിനിരയായവരോട് ഐക്യദാർഢ്യം രേഖപ്പെടുത്തി മാർച്ച് നടത്തി.

നൂറുകണക്കിനാളുകളാണ് പ്രകടനത്തിൽ പങ്കെടുത്തത്. ആക്രമണത്തിനിരയായവരെ ഓർമിക്കുന്ന ചടങ്ങിൽ ആദരാഞ്ജലികളർപ്പിച്ചു. ജാമിയ മോസ്‌കാണ് പരിപാടി സംഘടിപ്പിച്ചത്. 500-ഓളം മുതിർന്നവരും കുട്ടികളുമാണ് സമാധാനയാത്ര നടത്തിയത്. വുഡ്‌ലാൻഡ്‌സ് റോഡിലുള്ള മോസ്‌കിൽനിന്ന് മാഞ്ചസസ്റ്റർ അരീനയിലേക്കായിരുന്നു സമാധാനയാത്ര.

പൂക്കളും ബലൂണുകളും അർപിച്ചാണ് അവർ ആദരാഞ്ജലി അർപ്പിച്ചത്. മൂന്നുമൈലോളം നീണ്ട സമാധാന യാത്രയിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരല്ലാത്തവരും പങ്കെടുത്തു. ആക്രമണം ഏറ്റവുമധികം ഉലച്ചത് മാഞ്ചസ്റ്ററിലെ മുസ്ലീങ്ങളെയാണെന്ന് ജാമിയ മോസ്‌കിന്റെ വക്താവ് മോയിൻ അസ്മി പറഞ്ഞു. ഭീകരതയ്‌ക്കെതിരാണ് മുസ്ലിം സമൂഹം. മാഞ്ചസ്റ്ററിലെ ജനങ്ങൾ ആക്രമണത്തിലെ ഇരകൾക്ക് നൽകിയ പിന്തുണ മാതൃകാപരമാണെന്നും അസ്മി പറഞ്ഞു.

ആക്രമണത്തിൽ കൂടുതലും കുട്ടികളാണ് മരിച്ചതെന്നതിനാൽ, കുട്ടികൾക്കാണ് സംഭവം ഏറ്റവും കൂടുതൽ നടുക്കമുണ്ടാക്കിയത്. അമേരിക്കൻ പോപ്് ഗായിക അരിയാന ഗ്രൻഡെയുടെ സംഗീത പരിപാടി ആസ്വദിക്കാനെത്തിയവർക്കിടയിൽ നടന്ന ചാവേറാക്രമണത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. 119 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP