Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാമിക വിമർശനം തടയാൻ ഉറച്ച് രൂക്ഷത കുറഞ്ഞ ഭീകരത ലോകം എമ്പാടും സ്ഥാപിച്ച് മുസ്ലിം ബ്രദർഹുഡ്; വിമർശനങ്ങളെ ഭയക്കുന്ന സാമൂഹികക്രമം വളരുന്നതിൽ ആശങ്കപ്പെട്ട് സ്വീഡൻ

ഇസ്ലാമിക വിമർശനം തടയാൻ ഉറച്ച് രൂക്ഷത കുറഞ്ഞ ഭീകരത ലോകം എമ്പാടും സ്ഥാപിച്ച് മുസ്ലിം ബ്രദർഹുഡ്; വിമർശനങ്ങളെ ഭയക്കുന്ന സാമൂഹികക്രമം വളരുന്നതിൽ ആശങ്കപ്പെട്ട് സ്വീഡൻ

സ്ലാമിക തീവ്രവാദം ലോകമെമ്പാടും പടരുന്നതിന്റെ പേരിൽ ഇസ്ലാം മതത്തിനെതിരെ കടുത്ത വിമർശനം എങ്ങു നിന്നും ഉയർന്ന് വരുന്ന കാലമാണല്ലോ ഇത്. അത്തരത്തിലുള്ള ഇസ്ലാമിക വിമർശനം തടയാനുറച്ച് രൂക്ഷത കുറഞ്ഞ ഭീകരത ലോകം എമ്പാടും സ്ഥാപിക്കാനിറങ്ങിത്തിരിച്ചിരിക്കുകയാണ് മുസ്ലിം ബ്രദർഹുഡ്. ഈ പ്രവണത സ്വീഡനിൽ ശക്തമാകുകയാണ്. ഇത്തരത്തിൽ വിമർശനങ്ങളെ ഭയക്കുന്ന സാമൂഹികക്രമം രാജ്യത്ത് വളർന്ന് വരുന്നതിൽ കനത്ത ആശങ്കയിലാണ് സ്വീഡൻ. രാജ്യത്ത് മുസ്ലിം ബ്രദർഹുഡ് സമാന്തര സാമൂഹികഘടനയാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ സഹായവുമുണ്ട്. ഇസ്ലാമിനെ വിമർശിക്കുന്നത് അസാധ്യമാക്കിത്തീർക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗവൺമെന്റ് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.

ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെ അവരുടെ ആത്യന്തിക ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുകയെന്ന ലക്ഷ്യവും മുസ്ലിം ബ്രദർഹുഡിനുണ്ട്. മുസ്ലീങ്ങളെ രാഷ്ട്രീയപരമായി ഏകീകരിച്ച് ആഗോളതലത്തിൽ ഒരു സുന്നി ഇസ്ലാമിക് കലിഫറ്റ് സ്ഥാപിക്കുകയാണ് 1826ൽ സ്ഥാപിക്കപ്പെട്ട മുസ്ലിം ബ്രദർഹുഡിന്റെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിസ്റ്റ് സംഘടനയാണിത്. ഇതിന് മുമ്പ് മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടനടക്കമുള്ള മുഖ്യധാരാ ഇസ്ലാമിക് ഇൻസ്റ്റിറ്റിയൂഷനുകളുമായും ഇത് ബന്ധപ്പെട്ടിരുന്നു.ഇസ്ലാമിക തീവ്രവാദികളുമായുള്ള ബന്ധത്തിന്റെ പേരിൽ ബ്രദർഹുഡ് നിരവധി തവണ രൂക്ഷ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ഇതിന് പുറമെ ബഹറിൻ, ഈജിപ്ത്, റഷ്യ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ ഗവൺമെന്റുകൾ ഇതിനെ ഒരു ഭീകരസംഘടനയായിട്ടാണ് പരിഗണിച്ച് വരുന്നത്.

ബ്രദർഹുഡിനെ സംബന്ധിച്ച് സ്വീഡനിൽ പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട് മുസ്ലീങ്ങൾക്കിടയിൽ കടുത്ത വിമർശനമാണുയർത്തിയിരിക്കുന്നത്. ഈ റിപ്പോർട്ട് തികച്ചും ഗൂഢാലോചനാപരവും ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നുമാണ് ഇവർ ആരോപിക്കുന്നത്. സ്വീഡിഷ് സിവിൽ കോണ്ടിജൻസീസ് കമ്മീഷൻ ചെയ്തിരിക്കുന്ന ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. എംഎസ്ബി എന്നറിയപ്പെടുന്ന ഇത് രാജ്യത്തെ പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗമാണ്. ബ്രദർഹുഡിന്റെ പ്രവർത്തനം ആരംഭിച്ചതിന് ശേഷം സ്വീഡനിൽ ഇസ്ലാംമത വിശ്വാസികൾ വർധിച്ചുവെന്നാണ് ഈ റിപ്പോർട്ടിന്റെ ഓഥർമാർ സമർത്ഥിക്കുന്നത്. ഇതിനെ തുടർന്ന് മതേതര സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാകുന്നുവെന്നും സാമൂഹിക ഐക്യത്തിന് തലവേദനയുണ്ടാക്കുന്നുവെന്നും ഇവർ ആരോപിക്കുന്നു.

മുസ്ലിം ബ്രദർഹുഡ് രാഷ്ട്രീയപാർട്ടികൾ, എൻജിഒകൾ, അക്കാദമിക് ഇൻസ്റ്റിറ്റിയൂഷനുകൾ, മറ്റ് സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ തുടങ്ങിയവയെ ലക്ഷ്യം വയ്ക്കുന്നുവെന്നും ഈ റിപ്പോർട്ട് മുന്നറിയിപ്പേകുന്നു. സ്വീഡനിലെ ശേഷിക്കുന്ന പൊതുസമൂഹവുമായി മത്സരിക്കുന്ന രീതിയിൽ ഒരു സമാന്തര സമൂഹം സ്ഥാപിക്കാനാണ് ഇസ്ലാമിസ്റ്റുകൾ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുണ്ട്. രാജ്യത്തേക്കുള്ള കുടിയേറ്റം വർധിച്ച് വരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വർധിക്കുന്നുണ്ടെന്ന് ഈ റിപ്പോർട്ട് എഡിറ്റ് ചെയ്തിരിക്കുന്ന മാഗ്‌നസ് നോറെൽ മുന്നറിയിപ്പേകുന്നു. ആഫ്രിക്കയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും സ്വീഡനിലേക്കുള്ള കുടിയേറ്റം സമീപവർഷങ്ങളിൽ വർധിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു.a

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP