Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിരോവസ്ത്രം ധരിക്കുന്നതിന്റെ പേരിൽ ബാസ്‌കറ്റ്‌ബോൾ കളത്തിലിറങ്ങുന്നതിനു പതിനാറുകാരിക്കു വിലക്ക്; കോടതിയിൽനിന്ന് പ്രത്യേക അനുമതി വാങ്ങാത്തതിനാൽ പെൺകുട്ടിയെ കളിപ്പിക്കാനാവില്ലെന്ന് യുഎസ് അധികൃതർ; നിയമം കർക്കശമാക്കുന്നത് കുട്ടികളുടെ സുരക്ഷയെ കരുതിയെന്നും വിശദീകരണം

ശിരോവസ്ത്രം ധരിക്കുന്നതിന്റെ പേരിൽ ബാസ്‌കറ്റ്‌ബോൾ കളത്തിലിറങ്ങുന്നതിനു പതിനാറുകാരിക്കു വിലക്ക്; കോടതിയിൽനിന്ന് പ്രത്യേക അനുമതി വാങ്ങാത്തതിനാൽ പെൺകുട്ടിയെ കളിപ്പിക്കാനാവില്ലെന്ന് യുഎസ് അധികൃതർ; നിയമം കർക്കശമാക്കുന്നത് കുട്ടികളുടെ സുരക്ഷയെ കരുതിയെന്നും വിശദീകരണം

വാഷിങ്ടൺ: ശിരോവസ്ത്രം ധരിക്കുന്നതിന്റെ പേരിൽ ബാസ്‌കറ്റ് ബോൾ കളിക്കാൻ പെൺകുട്ടിക്കു വിലക്ക്. അമേരിക്കയിലെ മെരിലാന്റിൽ 16കാരിയായ ജെനാൻ ഹെയ്‌സിനാണ് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഗെയ്തർസ്ബെർഗിലെ വാട്കിൻസ് മിൽ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ ജെനാൻ സീസണിലെ 24 കളികളിൽ ശിരോവസ്ത്രം ധരിച്ചാണ് കളിച്ചിരുന്നത്. എന്നാൽ ഫൈനലിൽ നിന്ന് പെൺകുട്ടിയെ സ്‌കൂൾ വിലക്കുകയായിരുന്നു.

ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ശിരോവസ്ത്രം തടസ്സമാണെന്ന് നേരത്തെ കോച്ച് അറിയിച്ചിരുന്നു. ഇത്തരമൊരു നിയമത്തെ കുറിച്ചു തങ്ങൾക്ക് നേരത്തെ അറിവില്ലായിരുന്നുവെന്നാണ് കോച്ചിന്റെ പ്രതികരണം. വേറെ വഴിയൊന്നുമില്ലാത്തതിനാലാണ് ജെനാനെ ഒഴിവാക്കിയതെന്നും കോച്ച് പറഞ്ഞു.

താൻ തീർത്തും ദുഃഖിതയും ക്ഷുഭിതയുമാണെന്നാണ് പെൺകുട്ടിയുടെ പ്രതികരണം. ഇത്തരം നിയമങ്ങൾ വിവേചനപരമാണെന്നും ജെനാൻ പറയുന്നു.
ശിരോവസ്ത്രം ധരിക്കുന്നതിനു കോടതിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്ന് നിയമം പറയുന്നുണ്ട്.

എന്നാൽ ഇത് ഗൗരവമായി എടുക്കാത്തതു കൊണ്ടാണ് ആദ്യത്തെ 24 കളികളിലും കളിക്കാൻ ജെനാനു സാധിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. കുട്ടികളുടെ സുരക്ഷയെ കരുതിയാണ് ഇത്തരം നിയമങ്ങൾ കർശനമാക്കുന്നതെന്നാണ് മേരിലാന്റ് പബ്ലിക് സ്‌കൂൾ അത്ലെറ്റ് അസോസിയേഷന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP