Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൈക്കി...പോഷ്...ഇക്കിയ....ഹ്യുണ്ടായ്...ലോകപ്രശസ്തമായ ബ്രാൻഡുകളുടെ പേര് നിങ്ങൾ ഉച്ചരിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ? എങ്കിൽ ഈ ലിസ്റ്റ് ഒന്നു നോക്കുക

നൈക്കി...പോഷ്...ഇക്കിയ....ഹ്യുണ്ടായ്...ലോകപ്രശസ്തമായ ബ്രാൻഡുകളുടെ പേര് നിങ്ങൾ ഉച്ചരിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ? എങ്കിൽ ഈ ലിസ്റ്റ് ഒന്നു നോക്കുക

ബ്രാൻഡുകളെ അറിയാത്തവരുണ്ടാകില്ല. എന്നാൽ അവയുടെ പേരുകൾ ശരിയായ രീതിയിലാണോ നാം ഉച്ചരിക്കുന്നത്. ഭൂരിപക്ഷം പേരും തെറ്റിച്ച് ഉച്ചരിക്കുന്ന ലോകപ്രശസ്തമായ ബ്രാൻഡുകളുടെ പട്ടികയാണിത്. നിങ്ങൾ എങ്ങനെയാണ് ഈ പേരുകൾ ഉച്ചരിക്കുന്നതെന്ന് പരിശോധിക്കൂ.

സ്വിഡിഷ് ഫർണീച്ചർ ഗ്രൂപ്പ് ഐക്കെയയെ കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ, യഥാർഥത്തിൽ ആ പേര് ഇക്കെയ എന്നാണെന്ന് പലർക്കും അറിയില്ല. കുട്ടികൾക്ക് പ്രിയപ്പെട്ട നൂട്ടെല്ലയുടെ പേര് ന്യൂട്ടെല്ല എന്നാണ് ഉച്ചരിക്കേണ്ടതെന്നും പലരും മറന്നുപോകാറുണ്ട്. 2015-ൽ നിർമ്മാതാക്കൾ തന്നെയാണ് ഈ ചോക്കലേറ്റ് ക്രീമിന്റെ പേര് ഇത്തരത്തിലാണ് ഉച്ചരിക്കേണ്ടതെന്ന് വ്യക്തമാക്കിയത്.

പ്രമുഖ കാർ നിർമ്മാണക്കമ്പനിയായ ഹൈണ്ടായി യഥാർഥത്തിൽ ഹുണ്ടായ് ആണ്. പോർഷ് പോർഷയും. സ്പോർട്സ് ബ്രാൻഡ് നൈക്ക് ഉച്ചരിക്കേണ്ടത് നൈക്കി എന്നാണ്. മോസ്ചീനോ മോസ്‌കീനോയും ഹെർമീസ് എയർമെസും ഒക്കാഡോ അക്കാഡോയുമാണ് ശരിയായ പ്രയോഗം.

നൈക്കി എന്നാണ് യഥാർഥ ഉച്ചാരണമെന്നത് 2014-ൽ കമ്പനിയുടെ ഡയറക്ടർബോർഡിന്റെ ചെയർമാൻ ഫിലിപ്പ് നൈറ്റ് തന്നെയാണ് പ്രസ്താവിച്ചത്. ലോകപ്രശസ്ത വാച്ച് ബ്രാൻഡായ ഹൂബ്ലോട്ടിനെ കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ, അത് ഊബ്ലോ എന്നാണ് പറയേണ്ടതെന്ന് പലർക്കും അറിയണമെന്നില്ല. 

വോക്‌സ്‌വാഗെൻ എന്നല്ല വോക്‌സ്‌വാഗൺ എന്നാണ് ഉച്ചരിക്കേണ്ടതെന്നും പലരും ഓർക്കാറില്ല. അഡോബ് ഫോട്ടോഷോപ്പ് എന്ന് പലരും കേട്ടിട്ടുണ്ടാകും. എന്നാൽ അത് അഡോബി എന്നാണ് ഉച്ചരിക്കേണ്ടതെന്നും ശ്രദ്ധിക്കുന്നവർ കുറവാണ്. അഡിഡാസ് എന്ന ബ്രാൻഡിന്റെ ശരിയായ ഉച്ചാരണം അഡീഡാസ് എന്നാണ് വേണ്ടത്. റെനോൾട്ട് റെനോയും ഷൈവ്‌റോലെറ്റ് ഷെവ്‌റോലെയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP